കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ഒരു മാസം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകളെന്നു വനംവകുപ്പിന്റെ കണ്ടെത്തല്‍. സ്വന്തം സാമ്രാജ്യം നിലനിര്‍ത്താനാണു പാമ്പുകളില്‍ ആണ്‍വര്‍ഗം തമ്മിലടിക്കുന്നത്. ആണ്‍ പാമ്പിന്റെ വാസമേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്നുവരുന്നതോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. തോല്‍ക്കുന്നവര്‍ സ്ഥലം വിടും.
ഈ തമ്മില്‍ത്തല്ല് വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീമിനും തലവേദനയായി. പല സ്ഥലങ്ങളിലും വനം വകുപ്പ് ഇടപെട്ടാണ് ഇൗ തമ്മില്‍തല്ല് ‘അവസാനിപ്പിച്ചത്’. പ്രശ്‌നക്കാരെ കസ്റ്റഡിയില്‍ എടുത്ത് കാട്ടില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ തുറന്നുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേരകള്‍ തമ്മില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുണ്ടായി. പാമ്പുകളുടെ ഏറ്റുമുട്ടല്‍ ഇണചേരലെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ടെന്നും വനംവകുപ്പ് പറയുന്നു.