Local

  • 20,000 പേർക്ക് തൊഴിൽ, കേരളത്തിൽ 1500 കോടി രൂപ മുതൽമുടക്കിൽ ടി.സി.എസ് ഡിജിറ്റൽ ഹബ്ബ് വരുന്നു; ഇന്ന് നിർമാണോദ്ഘാടനം

    1500 കോടി രൂപ മുതൽമുടക്കിൽ തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോപാർക്ക് ഫേസ് 4-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന്. 97 ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ സംസ്ഥാനത്ത് എത്തുന്നത്. ആദ്യ ഘട്ടത്തിൽ 5 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭ്യമാകും. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ടി.സി.എസ് ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ് പള്ളിപ്പുറത്ത് സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടി.സി.എസ് വിഭാവനം ചെയ്തിട്ടുള്ളത്. റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിംഗ്, ഡാറ്റ അനലറ്റിക്സ് ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയിലൂന്നി…

    Read More »
  • സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, കണ്ണൂരും കോഴിക്കോടും 2 അപകടങ്ങൾ; ഒരു മരണം

      കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുന്‍ഭാഗത്ത് യാത്ര ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്‌. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ‘പിലാക്കുന്നില്‍’ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി വീതികൂട്ടുന്നതിനായി ഏറ്റെടുത്ത ഭാഗത്തേക്ക് മറിയുകയായിരുന്നു.    കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മതിൽ തകർത്ത് കക്കട്ടിലെ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് ഇടിച്ചു കയറി. വൻ അപകടം ഒഴിവായത് തലനാഴിരക്ക്. വൈകുന്നേരം നാലരയോടെ വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കു പോവുകയായിരുന്ന പി.പി ബസ്, പുറത്ത് റോഡരികിൽ നിർത്തിയിട്ട ബാങ്ക് ജീവനക്കാരുടെ രണ്ടു കാറുകൾ തകർത്ത് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഒരു ബാങ്ക് ജീവനക്കാരന്റെ മകൾ ബാങ്ക് കോമ്പൗണ്ടിൽ നിൽക്കുന്നുണ്ടായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിലെ യാത്രക്കാരിൽ ചിലർക്കു പരിക്കേറ്റു. ബാങ്കിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം…

    Read More »
  • തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് 22 കാരനായ യുവാവ് മരിച്ചു

      കൊല്ലം: പെരുവഴിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കേവലം 22 വയസ് മാത്രം പ്രായമുള്ള ഒരു യുവാവ് ഇന്നലെ രാത്രി തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് മരിച്ചു. കുണ്ടറ, വെള്ളിമണ്‍ നെടുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്റെ മകന്‍ അബിന്‍ പ്രഭാകരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിക്ക് വെള്ളിമണ്‍ സ്റ്റാര്‍ച്ച് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. കുണ്ടറയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന അബിന്റെ ബൈക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ അബിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷെറിന്‍. സഹോദരന്‍: അഖില്‍ പ്രഭാകരന്‍.

    Read More »
  • അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ് ഗുരുതരാവസ്ഥയിലായ പശുവിന് രക്തം കയറ്റി രക്ഷപെടുത്തി

     ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണ് ഇത് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനാപ്ലസ്മ എന്ന ഗുരുതരമായ രോഗം ബാധിച്ച പശുവിനെ വെറ്ററിനറി ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞു. അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ പശുവിന് രക്തം കയറ്റിയാണ് രക്ഷപെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ജനാർദ്ദനന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേരാമ്പ്ര ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം കയറ്റിയത്. പശുക്കളിൽ രക്തം കയറ്റുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകൾ പരത്തുന്ന രോഗമാണ് അനാപ്ലസ്മ. ജെഴ്സി ഇനത്തിൽപെട്ട മറ്റൊരു പശുവിന്റെ ഒന്നര ലിറ്റർ രക്തം എടുത്ത് ഐസ് പാക്കിൽ നിറച്ച് എത്തിച്ചാണ് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ജനാർദ്ദനന്റെ പശുവിനു കയറ്റിയത്. ഡോ. ജിഷ്ണുവിനോടൊപ്പം ഹൗസ് സർജന്മാരായ ഡോ. ബ്രെൻഡ…

    Read More »
  • മുഹമ്മയിൽ പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു, അന്യ സംസ്ഥാനക്കാരനെന്ന് സംശയം

        ആലപ്പുഴ: കുടിവെള്ളം ചോദിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തിയ അപരിചിതൻ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരന്‍ എന്നു സംശയിക്കുന്ന യുവാവാണ് പണവും കവർന്ന് കടന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യില്‍ രണ്ടു സഞ്ചിയുമായി യുവാവ് വീട്ടില്‍ എത്തിയത്. വെള്ളം ചോദിച്ചാണ് യുവാവ് വീട്ടിലേയ്ക്കു വന്നത്. ബാലാനന്ദന്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു. ഇതു കണ്ട ബാലാനന്ദന്‍ മോഷ്ടാവിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ മോഷ്ടാവ് ബാലാനന്ദനെ കീഴ്പ്പെടുത്തി മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് മുഹമ്മ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • നിരപരാധിയായ ഓട്ടോ ഡ്രൈവറെ മുൻവൈരാഗ്യത്താൽ  അബ്കാരി കേസിൽ കുടുക്കാൻ ശ്രമം, രണ്ട് പേർ പിടിയിൽ

        പരപ്പനങ്ങാടി: താനൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അവിചാരിതമായാണ് ആ കോൾ വന്നത്. പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്നാണ് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞത്. പൊലീസ് ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അയാൾ നിരപരാധിയാണെന്ന് തോന്നി. അങ്ങനെയാണ് കൂടുതൽ അന്വേഷണം നടത്തിയത്. ഒടുവിൽ ഒരു പ്രതികാര കഥയുടെ ചുരുളഴിഞ്ഞു. ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ മുജീബ് റഹ്മാൻ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ കുടുക്കാനായി ചെയ്തതാണെന്ന് മനസിലായി. മുജീബ് റഹ്മാൻ്റെ നിർദേശ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തത്. മുജീബ് റഹ്മാൻ ഒരു കേസിൽ ജയിലിൽ കിടന്ന സമയത്ത് അവിടെ വച്ചു പരിചയപ്പെട്ട വാഴയൂർ സ്വദേശി അബ്ദുൾ മജീദിനെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിപ്പിച്ചു. യാത്രയ്ക്കിടയിൽ…

    Read More »
  • അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ചു, സംഭവം കാസർകോട്

      ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പെര്‍ഡാല ശാന്തിപ്പള്ളയിലെ പരേതനായ രാമനായകിന്റെ മകന്‍ വെങ്കപ്പനായകിനെ(42)യാണ്  ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്മ കമലയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന വെങ്കപ്പനായകിനെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു. ബീജന്തടുക്ക പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന വെങ്കപ്പനായക് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയതടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതി കൂടിയാണ് വെങ്കപ്പനായകെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളായ സുബ്ബനായക്, ഗോപാലകൃഷ്ണ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. വെങ്കപ്പനായക് വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്നതിനിടെയാണ് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തി.

    Read More »
  • പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ വ്യക്തി ദുരൂഹ സാഹചര്യത്തിൽ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

       കാഞ്ഞങ്ങാട്: നീണ്ട പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാലു ദിവസം മുമ്പാണ് പ്രകാശന്‍ ആദ്യമായി നാട്ടിലെത്തിയത്. മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ സന്തോഷത്തിൻ്റെ ദിനങ്ങളാണ് പിന്നിട്ടത്. ഇന്നലെ രാത്രി രണ്ട് മണി വരെ വിട്ടില്‍ ഉണ്ടായിരുന്നു പ്രകാശൻ. കൂട്ടുകാരോടും കൂടപ്പിപ്പുകളോടും വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. പക്ഷേ നേരം പുലർന്നപ്പോൾ വീട്ടിനടുത്തുള്ള ചെങ്കല്‍പ്പാറയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയിലാണ് വീട്ടുകാരും നാട്ടുകാരും പ്രകാശനെ കാണുന്നത്. പറക്കളായി മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ ദാമോദരന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ പ്രകാശിൻ്റെ(38) മരണത്തിൽ ഒട്ടേറെ ദുരുഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അവിവാഹിതനായ പ്രകാശന്‍ പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് നാട്ടിലെത്തിയത്. രാത്രി രണ്ട് മണിക്കു ശേഷം എന്താണ് സംഭവിച്ചിരിക്കുക എന്നാണ് ഓരോരുത്തരും സ്വയം ചോദിക്കുന്നത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: രവീന്ദ്രന്‍, മധു, കുഞ്ഞികൃഷ്ണന്‍, ലളിത, അനീഷ്.

    Read More »
  • വഴിയരികിലെ തോട്ടിൽ മധ്യവയസ്‌കന്റെ മൃതദേഹം, ദുരൂഹത നീക്കാൻ സമഗ്ര പൊലീസ് അന്വേഷണം; കണ്ണൂർ ജില്ലയിലെ മാലൂരിലാണ് സംഭവം

    പേരാവൂർ: പട്ടാരിയിൽ റോഡരികിലെ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരനെയാണ് (53) തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പാൽ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാൾ റോഡരികിലെ തോട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. മാലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച പട്ടാരിയിലെ കടയിൽ നിന്നും സാധനം വാങ്ങിപ്പോയതായിരുന്നു മനോഹരൻ. കണ്ണൂരിൽ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫീസർ ഹെൽനയുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. വാഹനം ഇടിച്ചിട്ടതാണോ എന്ന സംശയമുള്ളതിനാൽ സമീപത്തെ സി.സി ടി വി യും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കരേറ്റയിലെ ചോഴൻ ലക്ഷ്മിയമ്മയുടെയും പരേതനായ നാരായണന്റെയും മകനാണ്. കരേറ്റ സ്വദേശിയായ ഇദ്ദേഹം കുറച്ച് വർഷങ്ങളായി പട്ടാരിയിൽ സ്ഥിരതാമസമാണ്. ഭാര്യ: സ്മിത. മക്കൾ: സായൂജ്,…

    Read More »
  • കൊല്ലം വെള്ളയിട്ടമ്പലത്തിലും കൊട്ടാരക്കര കരിക്കത്തും ഇരുചക്രവാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

    കൊല്ലം: കൊല്ലം വെള്ളയിട്ടമ്പലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വൈകിട്ടാണ് അപകടമുണ്ടായത്. പന്മന പറമ്പിമുക്ക് സ്വദേശി സുധീർ, ചോല സ്വദേശി ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. രാവിലെ കൊട്ടാരക്കരയിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇ​ള​കോ​ട്ട​വ​ട്ടം വ​ള്ളി​വി​ള വീ​ട്ടി​ല്‍ എ​സ്. ജോ​ണ്‍ (78) ആ​ണ് മരിച്ചത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ബൈ​ക്കോ​ടി​ച്ചി​രു​ന്ന വി​ള​ക്കു​ടി സ്വ​ദേ​ശി വി​ന്‍​സ​ൻ്റിനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ എം​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്ക​ത്ത് വ​ച്ചാ​ണ് അപകടം ഉണ്ടായത്.

    Read More »
Back to top button
error: