കൊല്ലം: പെരുവഴിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കേവലം 22 വയസ് മാത്രം പ്രായമുള്ള ഒരു യുവാവ് ഇന്നലെ രാത്രി തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് മരിച്ചു.
കുണ്ടറ, വെള്ളിമണ്‍ നെടുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്റെ മകന് അബിന്‍ പ്രഭാകരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിക്ക് വെള്ളിമണ്‍ സ്റ്റാര്‍ച്ച് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. കുണ്ടറയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന അബിന്റെ ബൈക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ അബിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ് ഷെറിന്. സഹോദരന്: അഖില്‍ പ്രഭാകരന്.