Local

  • നാളെ ഡ്രൈഡേ, ബിവറേജസ് ഔട്ട്ലെറ്റുകളും ബാറും  തുറക്കില്ല

       ലഹരി വിരുദ്ധദിനമായതിനാൽ നാളെ സമ്പൂര്‍ണ ഡ്രൈഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറും  തുറക്കില്ല. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഇതിനിടെ തിരക്കു കുറയ്ക്കാൻ 175 സംസ്ഥാനത്ത് പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എം.ഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും കൂടി 306…

    Read More »
  • യുവ അഭിഭാഷക തൂങ്ങിമരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

       കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഷ്ടമി വീടിനുള്ളിൽ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഭവസമയത്ത് അഷ്ടമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. മരൂർ അഷ്ടമിയിൽ അജിത്ത് കുമാർ- റെന ദമ്പതികളുടെ മകളാണ് അഷ്ടമി.

    Read More »
  • യുവ അഭിഭാഷകയെ തൂങ്ങിമരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

    കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഷ്ടമി വീടിനുള്ളിൽ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഭവസമയത്ത് അഷ്ടമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. മരൂർ അഷ്ടമിയിൽ അജിത്ത് കുമാർ- റെന ദമ്പതികളുടെ മകളാണ് അഷ്ടമി.

    Read More »
  • തലശ്ശേരിയിൽ ഹോട്ടൽ കത്തിനശിച്ചു, കോട്ടയം മണർകാട് പച്ചക്കറി കടയിൽ തീപിടുത്തം

    തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരുംമുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടലിന് തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു. അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിക്ക് തീയണച്ചു. തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നുമാണ് അഗ്നിരക്ഷാസേന എത്തിയത്. കോട്ടയത്ത് മണർകാട് പച്ചക്കറി കടയിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം. രാത്രി 11.30 നാണ് സംഭവം. മണർകാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. പച്ചക്കറിയോടൊപ്പം, പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു. രാത്രിയായിരുന്നതും ഷട്ടർ അടഞ്ഞ് കിടന്നതും അഗ്നിബാധയുണ്ടായത് പുറത്ത് അറിയാൻ വൈകി.…

    Read More »
  • കൊട്ടാരക്കരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി മർദ്ദനം ഭയന്ന് ‍വീടിനുള്ളിൽ കയറി ജീവനൊടുക്കി

    കൊട്ടാരക്കര: ഭർത്താവ് ഉപദ്രവിക്കുന്നു എന്ന ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി ‍വീടിനുള്ളിലേയ്ക്കു കയറി തൂങ്ങിമരിച്ചു. കൊട്ടാരക്കര പനവേലി സ്വദേശി ശ്രീഹരി(45) ആണ് അപ്രതീക്ഷിത സാഹചര്യത്തിൽ ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലര മണിക്കാണ് സംഭവം. വളർത്തു മൃഗങ്ങൾ‍ക്ക് വെള്ളം നൽകണമെന്ന് പറഞ്ഞാണ് ശ്രീഹരി പൊലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നു പുറത്തിറങ്ങിയത്. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഇയാൾ കതകടച്ച് ഉള്ളിലേക്കു പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ശ്രീഹരി വെളിയിലേയ്ക്കു വന്നില്ല. ഒടുവിൽ പ്രതി രക്ഷപെട്ടോ എന്ന സംശയത്തിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീഹരിയെ കണ്ടത്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരിയുടെ ആത്മഹത്യ പൊലീസ് പീഡനം ഭയന്നാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു പ്രവാസിയായ ശ്രീഹരി പനവേലി ജംഗ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു…

    Read More »
  • കരുനാഗപ്പള്ളിയില്‍ ദമ്പതികൾ ഷോക്കേറ്റ്‌ മരിച്ച നിലയിൽ

      കരുനാഗപ്പള്ളി: സംശയകരമായ നിലയിൽ ദമ്പതിമാരെ വീടിനുള്ളില്‍ ഷോക്കേറ്റ്‌ മരിച്ചതായി കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്. ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഏക മകന്‍: അഭിനവ്

    Read More »
  • ട്രോളിങ് നിരോധന കാലയളവില്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടുന്നു; മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക

    അമ്പലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടികൂടുന്നു. തീരദേശത്ത് വ്യാപക പ്രതിഷേധം. ട്രോളിംഗ് നിരോധന കാലയളവില്‍ ഇത്തരത്തില്‍ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പൊങ്ങുവള്ളക്കാര്‍ വ്യാപകമായി പിടികൂടുന്നത്.ഇതിന് സര്‍ക്കാരും ഫിഷറീസ് വകുപ്പും ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യ ബന്ധനം നടത്തുന്നത്. കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പരാഗത വള്ളങ്ങള്‍ക്കു മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങുവള്ളക്കാര്‍ വ്യാപകമായാണ് 15 സെന്റീ മീറ്ററില്‍ താഴെ വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെ പിടികൂടുന്നത്. ഒരു കുട്ട ചെറിയ അയലക്ക് 400 രൂപ മാത്രമായിരുന്നു വില. എന്നാല്‍ ഒരു മാസം കഴിഞ്ഞ് ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോള്‍ ഇത്തരം ചെറിയ അയല ഒരു കുട്ടക്ക് നാല്‍പ്പതിനായിരം രൂപ വില വരും. ഈ രീതിയില്‍ ചെറു മത്സ്യങ്ങളെ കൂടുതലായി…

    Read More »
  • ആശങ്ക ഉയര്‍ത്തി ഉപ്പുതറ മേഖലയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു

    ഉപ്പുതറ: മേഖലയില്‍ തക്കാളിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. കുട്ടികളിലാണ് തക്കാളിപ്പനി കൂടുതലായും പടര്‍ന്നു പിടിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വേനല്‍ മഴ കഴിഞ്ഞതിനുപിന്നാലെ കാലവര്‍ഷം എത്തിയതിനെത്തുടര്‍ന്നാണ് തക്കാളിപ്പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. ദിവസവും ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലും അഞ്ചും പേരാണ് തക്കാളിപ്പനിക്ക് ചികിത്സ തേടിയെത്തുന്നത്. ഒരാള്‍ക്ക് പനിവന്നാല്‍ ഇത് കുടുബത്തിലുള്ള എല്ലാവരിലേക്കും വ്യാപിക്കും. പകരുന്ന രോഗമായതിനാല്‍ രോഗബാധയുള്ള വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ കുട്ടികളെ വിടാതിരിക്കുകയാണ് ഉചിതമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. െവെറല്‍ പനിയുടെ ലക്ഷണങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. പിന്നീട് ശരീരത്തില്‍ കുരുക്കള്‍ രൂപപ്പെടും. ഈ കുരുക്കള്‍ക്ക് വേദനയും ഉണ്ടാവും. ഉപ്പുതറ പഞ്ചായത്തിലെ കൂപ്പുപാറ, കാക്കത്തോട്, കണ്ണംപടി, ഒന്‍പത് ഏക്കര്‍, 10 ഏക്കര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തക്കാളിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് പനി പടരുന്നത്. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം വേഗത്തില്‍ ഭേദമാവുകയും ചെയ്യും.

    Read More »
  • ഒരുമാറ്റവുമില്ലാതെ വാട്ടര്‍ അതോറിറ്റി; ആധുനിക നിലവാരത്തില്‍ പണിത വളകോട്-പരപ്പ് റോഡ് കുത്തിപ്പൊളിച്ചു

    ഉപ്പുതറ: റോഡ് പണിതീര്‍ന്നതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചു. വളകോട്-പരപ്പ് റോഡാണ് ടാറിങ്ങും കോണ്‍ക്രീറ്റും കഴിഞ്ഞ ഉടനെ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്. വളകോട്- പരപ്പ് റോഡ് കോടികള്‍ മുടക്കിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചത്. റോഡിന്റെ ടാറിങും കോണ്‍ക്രീറ്റും കഴിഞ്ഞതിനു പിന്നാലെയാണ് വാട്ടര്‍ അതോറിറ്റിയുടെ െപെപ്പ് പൊട്ടിയത്. െപെപ്പിന്റെ അറ്റകുറ്റപ്പണിക്കായാണ് റോഡ് കുത്തിപ്പൊളിച്ചത്. റോഡ് നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ കാലഹരണപ്പെട്ട െപെപ്പുകള്‍ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് പൊതുമരാമത്ത് എ.ഇ വാട്ടര്‍ അതോറിറ്റി എ.ഇക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി മുഖവിലക്കെടുത്തില്ല. റോഡിന്റെ ബി.എം. ചെയ്തപ്പോള്‍ തന്നെ െപെപ്പ് പൊട്ടിയൊലിച്ചിരുന്നു. ഇതിന്റെ ആദ്യ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ അടുത്തഭാഗം പൊട്ടി. തല്‍കാലം റോഡ് പണി നിര്‍ത്തി െപെപ്പ് മാറാന്‍ സമയം നല്‍കിയെങ്കിലും വാട്ടര്‍ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല. റോഡിന്റെ ടാറിങ് പൂര്‍ത്തിയാകുകയും െസെഡ് കോണ്‍ക്രീറ്റ് കൂടി പൂര്‍ത്തിയായപ്പോള്‍ വീണ്ടും െപെപ്പ് പൊട്ടി. ഇതിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാനായാണ് റോഡിപ്പോള്‍…

    Read More »
  • കട്ടപ്പന പഴയ ബസ്‌സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയ: പ്രതിഷേധങ്ങള്‍ക്കിടെ സ്ഥലം അളന്നുനല്‍കി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

    കട്ടപ്പന: പ്രതിഷേധങ്ങള്‍ക്കിടെ പഴയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയ ലേലം ചെയ്ത വ്യക്തിക്ക് അളുന്നുനല്‍കി നഗരസഭ. നേരത്തെ പാര്‍ക്കിങ് ഏരിയായുമായി ബന്ധപ്പെട്ട് നഗരസഭ െഹെക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ചില വ്യാപാരികളും സി.പി.എം.പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് നാലു പ്രതിഷേധക്കാരെ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനുശേഷമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. നാലു മാസം മുന്‍പാണ് നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാല്‍ ഓഡിറ്റ് സമയത്ത് വിശദീകരണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പഴയ ബസ് സ്റ്റാന്‍ഡ് പ്രസാദ് പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തിയ്ക്ക് പാര്‍ക്കിങിനായി ലേലം വിളിച്ചുനല്‍കിയത്. എന്നാല്‍ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാര്‍ക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് വേലിയിളക്കി മാറ്റി. തുടര്‍ന്ന് നഗരസഭ നിയമ നടപടികളുമായി…

    Read More »
Back to top button
error: