LocalNEWS

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, കണ്ണൂരും കോഴിക്കോടും 2 അപകടങ്ങൾ; ഒരു മരണം

  കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുന്‍ഭാഗത്ത് യാത്ര ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്‌. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ‘പിലാക്കുന്നില്‍’ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി വീതികൂട്ടുന്നതിനായി ഏറ്റെടുത്ത ഭാഗത്തേക്ക് മറിയുകയായിരുന്നു.

Signature-ad

   കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മതിൽ തകർത്ത് കക്കട്ടിലെ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് ഇടിച്ചു കയറി. വൻ അപകടം ഒഴിവായത് തലനാഴിരക്ക്. വൈകുന്നേരം നാലരയോടെ വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കു പോവുകയായിരുന്ന പി.പി ബസ്, പുറത്ത് റോഡരികിൽ നിർത്തിയിട്ട ബാങ്ക് ജീവനക്കാരുടെ രണ്ടു കാറുകൾ തകർത്ത് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഒരു ബാങ്ക് ജീവനക്കാരന്റെ മകൾ ബാങ്ക് കോമ്പൗണ്ടിൽ നിൽക്കുന്നുണ്ടായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിലെ യാത്രക്കാരിൽ ചിലർക്കു പരിക്കേറ്റു. ബാങ്കിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

Back to top button
error: