Local

  • പാമ്പാടി കെ.കെ റോഡിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ  ലോറി കയറിയിറങ്ങി, കങ്ങഴ കുമ്പന്താനം സ്വദേശിയായ വയോധികന് ദാരുണാന്ത്യം

    കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന് ഭാരുണാന്ത്യം. കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി ഒൻപതാം മൈലിലെ വളവിലായിരുന്നു അപകടം. പ്രദേശത്തെ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ നടന്നു പോകുകയായിരുന്ന കുട്ടപ്പനെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ്   അപകടം നടന്നത്. കെകെ റോഡിൽ കോട്ടയം ഭാഗത്തു നിന്നും കുമളിയിലേയ്ക്കു ഇന്ധനവുമായി പോകുകയായിരുന്നു ടാങ്കർ ലോറി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ വയോധികന്റെ  തലയിലൂടെ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. ലോറി പാമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട് ഭാര്യ : തങ്കമ്മ, മക്കൾ : സി കെ രാജു , ഓമന. മരുമക്കൾ : കുഞ്ഞുമോൾ, പരേതനായ…

    Read More »
  • സി.ഐ യുടെ യൂണിഫോമിൽ വാഹന പരിശോധന, കടന്നപ്പള്ളി സ്വദേശി ജഗദീഷ് അറസ്റ്റിൽ

    കണ്ണൂർ: പരിയാരം സി.ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന അടക്കമുള്ള തട്ടിപ്പുകൾ നടത്തിവന്ന യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ. ജഗദീഷിനെയാണ്(40) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു. പ്രവാസിയായിരുന്ന ജഗദീഷ് പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. നിലവില്‍ പരിയാരം സ്‌റ്റേഷനില്‍ സി.ഐ ഇല്ല. ഇത് ശ്രദ്ധയില്‍പെട്ട ചിലരാണ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ വൈകീട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തിവരുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തി ഉപദേശം നല്‍കി വിടുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് വേഷത്തോടുള്ള അമിതമായ താല്‍പര്യമാണ് സി.ഐയായി വേഷം കെട്ടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചത്. നാടകത്തില്‍ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു…

    Read More »
  • കുട്ടനാട് മുങ്ങുന്നു, രാമങ്കരിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

    സംസ്ഥാനത്ത് മഴ കനത്ത് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആലപ്പുഴ വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുർ താലുക്കുകൾ പ്രളയഭീതിയിലായി. മുട്ടാർ, തലവടി പഞ്ചായത്തുകളിലാണ് കെടുതി കുടുതൽ ബാധിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ അനന്തര ഫലവും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതിനെ തുടർന്ന് പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പ് വൻതോതിൽ ഉയർന്നു. നദികളിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ കുട്ടനാടിന്റെ തെക്കൻ മേഖല വെള്ളത്തിനടിയിലായി. വീയപുരം, മേൽപ്പാടം, വള്ളക്കാലി, ചെറുതന തുടങ്ങിയ പ്രദേശങ്ങളിലും പമ്പയുടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ വെള്ളപ്പൊക്കത്ത തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുമുൾപ്പടെ വെള്ളം കയറി. ആളുകൾ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടി. അപ്രതീക്ഷിതമായാണ് ജലനിരപ്പ് വൻതോതിൽ ഉയർന്ന് ഭീഷണിയായി മാറിയത്. ഒരു രാത്രി കൊണ്ട് വീടിന്റെ മുറ്റങ്ങൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രേദേശങ്ങൾ പൂർണ്ണമായും മുങ്ങി. അടുത്ത പുഞ്ചകൃഷിക്കായി വെള്ളം കയറുന്നത് തടയുന്നതിനു മട അടച്ചെങ്കിലും രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ പാടശേഖരം മുങ്ങി.…

    Read More »
  • സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ഹണിട്രാപ്പ്, ഇരിങ്ങാലക്കുട സ്വദേശി വ്യവസായിയെ കെണിയിൽ പെടുത്തിയ ഭാര്യയും ഭർത്താവും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ

      പാലക്കാട് : സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടി എടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് ഗോകുൽ, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവുവും യുവാക്കളും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടാനായത്. ഹണിട്രാപ്പ്എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോ എന്ന് പാലക്കാട്…

    Read More »
  • വിവാഹനിശ്ചയം കഴിഞ്ഞ യുവതി കടുത്ത മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരൻ അകത്തായി

    അരീക്കോട്: അശ്വിനും മന്യയും എട്ട് വർഷമായി ഗാഡ പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസുകളോടെ ഇരുവരുടെയും വിവാഹനിശ്ചയവും നടത്തി. ഓണം കഴിഞ്ഞ് വിവാഹ തീയതിയും തീരുമാനിച്ചിരുന്നു. പക്ഷേ വിവാഹത്തിനു കാത്തു നിൽക്കാതെ കീഴുപറമ്പ് തൃക്കളയൂർ സ്വദേശിയായ യുവതി ജീവനൊടുക്കി. വിദഗ്ധ അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരൻ തൃക്കളയൂർ സ്വദേശി അശ്വിനെ (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണിലാണ് മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയും അശ്വിനും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ഒടുവിൽ ഇരുവരുടെയും ബന്ധുക്കൾ കൂടിയാലോചിച്ച് വിവാഹനിശ്ചയവും നടത്തി. പക്ഷേ ഇതിനിടയിൽ അശ്വിൻ വിവാഹത്തിൽ നിന്നു പിന്മാറിയത്രേ. എന്തായാലും ഒടുവിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ച് മന്യ ജീവനൊടുക്കി. പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് അശ്വിൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഗൾഫിലായിലായിരുന്ന അശ്വിൻ നാട്ടിലെത്തിയപ്പോഴാണ്…

    Read More »
  • ഒരു പോലീസ് പ്രണയകഥ, വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അഭിലാഷിനും അലീനയ്ക്കും പ്രണയസാഫല്യം

    തിരുവനന്തപുരത്തെ വലിയതുറ പൊലീസ് സ്റ്റേഷനിലാണ് ആർദ്രവ്യം അവേശഭരിതവുമായ ഈ പ്രണയകഥ പൂവിട്ടത്. പ്രിന്‍സിപ്പല്‍ എസ് ഐ അഭിലാഷ് മോഹനനും ക്രൈം എസ് ഐ അലീനാ സൈറസുമായിരുന്നു നായികാനായകന്മാർ. ‘വിലങ്ങുകൾ’ പലതും മുന്നിലുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും ‘ജാമ്യം’ നല്‍കി. പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും ഒരുമിച്ച്. ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ അഭിലാഷ് പറഞ്ഞു. 2019 ലാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്. വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന.…

    Read More »
  • കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ സംഭവിച്ചതെന്ത്…? മഠത്തിലെ മതിലു ചാട്ടം പതിവ് സംഭവം; കഥയുടെ ചുരുളുകൾ അഴിയുന്നു

    തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ നടന്ന പീഡനത്തിൽ നാല് യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  അടുത്തിടെ മഠത്തിൽ ചേർന്ന പെൺകുട്ടിയുടെ കാമുകനും സൃഹൃത്തുക്കളുമായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍, ഡാനിയൽ എന്നിവരാണ് പൊലീസ് പിടിയിലായത്. തങ്ങളെ മദ്യം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. പക്ഷേ ഈ കഥ കെട്ടിച്ചഎന്നാൽ ഇതിലാണ് ഇപ്പോൾ വഴിത്തിരിവ്. രാത്രി കന്യാസ്ത്രീമഠത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വലിയതുറ സ്വദേശികളായ ഈ യുവാക്കൾ പിടിയിലായത്. മഠത്തിലെ മതിൽ ചാടിയിറങ്ങിയ യുവാക്കൾ പൊലീസ് പെട്രോളിങ് സംഘത്തിന്റെ മുമ്പിലാണ് വന്നു പെട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. കന്യാസ്ത്രീയാകാൻ എത്തിയ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഇതിൽ ഒരു യുവാവിന്റെ കാമുകി കന്യാസ്ത്രീയാകാനുള്ള പഠനത്തിന് മഠത്തിലെത്തിയത് കുറച്ചു കാലം മുമ്പാണ് ‘ ഈ പെൺകുട്ടിയുടെ കാമുകൻ മതിൽ ചാടി മഠത്തിൽ എത്തി. പെൺകുട്ടിയെ കണ്ട് സംസാരിച്ചു. ഇതിന് ശേഷമാണ് മറ്റ് രണ്ടു പെൺകുട്ടികളെ കൂടി പരിചയപ്പെട്ടത്.…

    Read More »
  • ഓട്ടോഡ്രൈവറെ മദ്യലഹരിയിൽ ബിയർ കുപ്പിക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം, ചെമ്പ് സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

          വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈക്കം ചെമ്പ് നൈനേത്ത് വീട്ടിൽ ജോയ് മകൻ ജിജോ (36) യെ ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് ഏറണാകുളം വൈറ്റിലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി വൈക്കത്തിനു വരുന്ന വഴി തൃപ്പൂണിത്തറയിൽ എത്തി ബാറിൽകയറി ഇരുവരും മദ്യപിക്കുകയും , തുടർന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടിൽ എത്തിയതിനു ശേഷം ഓട്ടോ ഡ്രൈവർ ഓട്ടോക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് ജിജോ തന്റെ കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയിൽവിവരമറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

    Read More »
  • ന്യൂമാഹിയിൽ മത്തിപ്പറമ്പിൽ വച്ച് സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു

    സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു. വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരണപ്പെട്ടത്. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും സൈനബയുടെയും മകളാണ് ഭർത്താവ്: ഫൈസൽ (ഒമാൻ) മക്കൾ : ഫിദ, ഫർഹാൻ, ഫൈസാൻ. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക്  ഭാഗത്തു നിന്ന് വന്ന ചരക്ക് ലോറി സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും

    Read More »
  • പോലീസുകാരന്റെ ഭാര്യയെ മറ്റൊരു പൊലീസ് കോൺസ്റ്റബിൾ മെസഞ്ചറിൽ വിളിച്ച് ശല്യപ്പെടുത്തി, ശല്യക്കാരൻ കോൺസ്റ്റബിളിന് സസ്പെൻഷൻ

    തീക്കട്ടയിൽ ഉറുമ്പരിച്ചു എന്നു പറഞ്ഞതു പോലായി കഥ. ഞരമ്പുരോഗികളെയും സ്ത്രീപീഡന വീരന്മാരെയുമൊക്കെ തൂക്കിയെടുത്ത് അകത്തിടേണ്ട പൊലീസുകാരൻ തന്നെ മറ്റൊരു പൊലീസുകാരന്റെ ഭാര്യയെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ശല്യം ചെയ്യുന്നു. ഭാര്യയെ ശല്യപ്പെടുത്തിയ വിവരം ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വില്ലനായ പൊലീസുകാരൻ ഭീഷണിപ്പെടുത്തുന്നു. ഒട്ടവിൽ രേഖാമൂലം പരാതി നൽകിയപ്പോൾ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ വിനുകുമാറിനാണ് സസ്‌പെന്‍ഷന്‍. ആരോപണത്തില്‍ വിശദ വകുപ്പുതല അന്വേഷണവും നടത്തും. ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴി ഫോണ്‍ വിളിച്ച്‌ ഭാര്യയെ ശല്യം ചെയ്തു എന്നായിരുന്നു വിനുകുമാറിനെതിരായ പരാതി. 14ന് രാത്രിയായിരുന്നു വിവാദ ഫോണ്‍ വിളി. പരാതി പൊലീസിനും നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഡിവൈ.എസ്‌.പിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി ശില്‍പയ്ക്ക് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വിനു കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തില്‍…

    Read More »
Back to top button
error: