Local
-
ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
കുന്നംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒതളൂർ തെക്കത്ത് വളപ്പിൽ സുനിയുടെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസ്സിന്റെ സൈഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ മരണപ്പെടുകയായിരുന്നു. മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
തൃശൂരിലെ ആമ്പല്ലൂരിൽ കൈകൾ കെട്ടി, വായിൽ തുണിതിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ
കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഭർത്താവും മക്കളും ഉൾപ്പടെ ആറ് പേരടങ്ങുന്നതാണ് രാധയുടെ കുടുംബം. തലേന്ന് അർദ്ധരാത്രിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്ന് കൊടുത്തത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി സമയം രാധ മുറിയിൽ ഉണ്ടായിരുന്നതായി ഭർത്താവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം എന്താണെന്ന് സംഭവിച്ചതെന്നതിൽ ദുരൂഹത തുടരുകയാണ്. അതേസമയം, രാധയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ പരിക്കുകളോ മർദ്ദനമേറ്റതിന്റെ പാടുകളോ ഇല്ല. സ്വയം കൈകൾ കെട്ടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Read More » -
വിട്ടുമാറാത്ത അസുഖം, മന്ത്രവാദ ചികിത്സക്ക് വിധേയയായ യുവതി രോഗം മൂര്‍ച്ചിച്ച് മരിച്ചു
കാസർകോട്: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക രോഗങ്ങളെ തുടര്‍ന്ന് പ്രമീള വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആസ്പത്രിയില്‍ പോയി ചികിത്സക്ക് വിധേയമാകുകയും പല മരുന്നുകളും കഴിക്കുകയും ചെയ്‌തെങ്കിലും അസുഖം ഭേദമായില്ല. മന്ത്രവാദചികിത്സ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് യുവതിയെയും കുടുംബത്തെയും പലരും തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയും അയാൾ നിർദ്ദേശിച്ച പുതിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതോടെ അസുഖം മൂര്‍ച്ചിച്ച യുവതി ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഭാസ്‌കര, സൗമ്യ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് തെറ്റായ ചികിത്സാരീതികളിലൂടെ ആളുകളെ കബളിപ്പിച്ച് സാമ്പത്തികനേട്ടം കൊയ്യുന്ന ചിലര്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ പോലും ആസ്പത്രിയില്‍ പോകാതെ മന്ത്രവാദിയെ സമീപിക്കുന്നവരുടെ എണ്ണം ഏറെയാണ്. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മന്ത്രവാദചികിത്സമൂലം ഇതിനുമുമ്പും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Read More » -
രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ കിടപ്പുമുറിയിൽ കണ്ടില്ല, യുവതി കിണറ്റിൽ മരിച്ചനിലയിൽ
മുണ്ടക്കയത്തിനടുത്ത് കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുരുന്നുമലയിൽ പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന അഞ്ജലിയെ രാവിലെ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയിൽ കണ്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലും സമീപത്തും ഭർത്താവ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണർ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടു. അവിടെ പരിശോധിച്ചപ്പോൾ യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന വിവരമുണ്ടെന്ന് സ്ഥലത്തെത്തിയ കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അറിയിച്ചു. ശ്യാമും അഞ്ജലിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ദമ്പതിമാർക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
Read More » -
ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
പാലക്കാട് ഒറ്റപ്പാലത്ത് കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. എസ്.ആര്‍.കെ നഗര്‍ തങ്കം നിവാസില്‍ ബിന്ദുവിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ നാല് വിരലുകള്‍ അറ്റനിലയിലാണ്. പാലപ്പുറം 19-ാം മൈലിലെ ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് സംഭവം നടന്നത്. വലതുകൈയിലെ അരിവാള്‍കൊണ്ട് ഇടതുകൈയില്‍ പിടിച്ച് പുല്ല് വെട്ടുന്നതിനിടയിലാണ് അപകടം. കാട് വെട്ടിതെളിച്ചിരുന്നത് 11 പേരടങ്ങുന്ന സംഘമാണ്. സ്ഫോടനത്തില്‍ പറമ്പിന്റെ മതിലിന് പൊട്ടലുണ്ട്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബിന്ദുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഫൈബർ നൂലിന്‍റെയും മറ്റും അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള പരിശോധന നടത്തുമെന്നും ഇതിനുശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകാവൂ എന്നും ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ സുജിത്ത് പറഞ്ഞു
Read More » -
പുത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കലയത്ത് പടിഞ്ഞാറെ പുരയിൽ ഹരിലാലിന്റെ ഭാര്യ സെഞ്ചു (30) ആണ് ജീവനൊടുക്കിയത്. ഹരിലാൽ വിദേശത്താണ് വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. 5 വയസുള്ള മകൾ സ്കൂളിൽ നിന്നെത്തി മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ട് കതക് തുറന്നില്ല സമീപവാസികൾ എത്തി കതക് തള്ളി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുത്തൂർ പോലീസ് കേസെടുത്തു.
Read More » -
കോട്ടയം കടുത്തുരുത്തിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപകനും വിദ്യാർഥിയും മരിച്ചു, രണ്ടുപേർക്ക് പരിക്ക്
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പാലാകരയിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികനുമാണ് മരിച്ചത്. കടുത്തുരുത്തി പാലാകരയിൽ ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐ.എച്ച്.ആർ.ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്‌കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂട്ടറും എതിർദിശയിൽനിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിൽ മൂന്നു പേരാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങൾ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ.
Read More » -
ആറ്റിങ്ങൽ നഗരൂരിൽ അച്ഛനെയും മകനെയും കാർ ഇടിപ്പിച്ചു കൊന്ന കേസ്, ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം
മദ്യപിച്ച് ലക്കുകെട്ടും അലസതയോടും അശ്രദ്ധയോടും വാഹനമോടിച്ചും നിരത്തുകളിൽ അസംഖ്യം പേരുടെ ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത്. ഇന്നലെ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ ഡ്രൈവർ നിലവിട്ട് മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാർ ഓടിച്ചിരുന്ന പള്ളിക്കൽ മടവൂർ ഷിറാസ് മൻസിലിൽ ഷിറാസ് (32) സഹയാത്രികൻ ഞാറയിൽകോണം കരിമ്പുവിള ജെ. ബി മനസിലിൽ ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് നഗരൂർ പോലീസ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന്…
Read More » -
കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത(20) യാണ് കഴിഞ്ഞ ദിവസം നാട്ടുകാർ നോക്കി നിൽക്കെ ആറ്റിൽ ചാടിയത്. വെള്ളിയാഴ്‌ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന് അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ ബസ് ഇറങ്ങിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാലത്തില്‍ രഞ്ജിത ഉപേക്ഷിച്ച ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലിൽ നിന്നാണ് യുവതി കുന്നത്തൂരെത്തിയത്. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും സ്കൂബയുടെ രണ്ട് ടീം വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താർ കഴിഞ്ഞിരുന്നില്ല. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് കാരണം മൃതദേഹം…
Read More » -
എൻഫീൽഡ് ബൈക്കിൽ മൊബൈലിൽ ലൈവ് അഭ്യാസപ്രകടനം, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു
പൈനാവിലെ കാട്ടുവഴിയിലൂടെ സ്വന്തം എൻഫീൽഡ് മോട്ടോർ ബൈക്കിൽ മൊബൈലിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് അഭ്യാസ പ്രകടനം കാട്ടിയ യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഇടുക്കി ആർ.ടി.ഒ റദ്ദ് ചെയ്തു. ഇതോടൊപ്പം ഐ.ഡി.ടി.ആർ പരിശീലനത്തിന് പോകണമെന്നും ആർ.ടി.ഒ ആർ രമണൻ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരാൾക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവ് തന്റെ എൻഫീൽഡ് മോട്ടോർ ബൈക്കിൽ ചെറുതോണിയിൽ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത് ഇത് ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർ.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മാത്രമല്ല ഡ്രൈവർമാരെ നേർവഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആർ ട്രെയിനിങ്ങിന് ഇയാൾ സ്വന്തം ചെലവിൽ പോകണമെന്നും ആർ.ടി.ഒ നിർദ്ദേശിച്ചു.
Read More »