LocalNEWS

പാമ്പാടി കെ.കെ റോഡിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ  ലോറി കയറിയിറങ്ങി, കങ്ങഴ കുമ്പന്താനം സ്വദേശിയായ വയോധികന് ദാരുണാന്ത്യം

കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന് ഭാരുണാന്ത്യം. കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി ഒൻപതാം മൈലിലെ വളവിലായിരുന്നു അപകടം. പ്രദേശത്തെ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ നടന്നു പോകുകയായിരുന്ന കുട്ടപ്പനെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ്   അപകടം നടന്നത്. കെകെ റോഡിൽ കോട്ടയം ഭാഗത്തു നിന്നും കുമളിയിലേയ്ക്കു ഇന്ധനവുമായി പോകുകയായിരുന്നു ടാങ്കർ ലോറി.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ വയോധികന്റെ  തലയിലൂടെ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. ലോറി പാമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട് ഭാര്യ : തങ്കമ്മ, മക്കൾ : സി കെ രാജു , ഓമന. മരുമക്കൾ : കുഞ്ഞുമോൾ, പരേതനായ റെജി

Back to top button
error: