LocalNEWS

ന്യൂമാഹിയിൽ മത്തിപ്പറമ്പിൽ വച്ച് സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു

സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു. വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരണപ്പെട്ടത്. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും സൈനബയുടെയും മകളാണ്
ഭർത്താവ്: ഫൈസൽ (ഒമാൻ)
മക്കൾ : ഫിദ, ഫർഹാൻ, ഫൈസാൻ.

ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക്  ഭാഗത്തു നിന്ന് വന്ന ചരക്ക് ലോറി സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്.

മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ.
ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും

Back to top button
error: