
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് മൂന്നു വയസുകാരന് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് പറവൂര്‍ കൊല്ലാ പറമ്പില്‍ ലാന്സന്- ഡാനി ദമ്പതികളുടെ മകന് നിയോണാണ് മരിച്ചത്. ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെ അഞ്ചോടെയായിരുന്നു അപകടം.
മാതാപിതാക്കളും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം പൂങ്കാവില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു ഓട്ടോ റിക്ഷയില്‍ മടങ്ങുമ്പോള്‍ നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി നിയോണ്‍ മരിച്ചു. കാലുകള്‍ക്ക് ഒടിവ് സംഭവിച്ച ലാന്സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയോണിന്റെ മൃതദേഹം മോര്‍ച്ചറിയില്‍. ആലപ്പുഴ നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.






