LocalNEWS

ആശുപത്രിയില്‍ അളിയനെ കണ്ട് മടങ്ങിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു; പിന്നാലെ അളിയനും

കോട്ടയം: രോഗബാധിതനായ അളിയനെ കണ്ട് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ അളയിനും മരിച്ചു. കേരള നാടാര്‍ മഹാജന സംഘം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍.ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ എസ്.എച്ച്. മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹനന്‍ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്കു മടങ്ങുബോള്‍ ശാരീരിക പ്രശ്‌നം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍, പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ മരണം സംഭവിച്ചു.

Signature-ad

ഇതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ ചെല്ലയ്യന്‍ നാടാരും മരണത്തിനു കീഴടങ്ങി. സ്റ്റാന്‍ലി മോഹനന്റെ സംസ്‌കാരം ജന്മനാടായ മാര്‍ത്താണ്ഡത്ത് നടന്നു. ചെല്ലയ്യന്‍ നാടാരുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: