കോഴിക്കോട് പെരുമണ്ണയിലെ ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ ‘സ്മിതാലയ’ത്തില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്.
ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ബുധനാഴ്ചയായിരുന്നു. വൈകീട്ട് 7.15ഓടെ പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഗാനമേളകളിലെ സ്ഥിരംഗായകനായ സുനില്‍കുമാര്‍ അവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.