കുട്ടനാട്: പാലത്തില്‍ നിന്നു കാല്‍വഴുതി വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് കലവറ ഭവനില്‍ രഘുവരന്റെ മകന്‍ കിരണ്‍ കുമാര്‍ (46) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 ഓടെ വീടിനു സമീപത്തെ നാരായണക്കല്ല് പാലത്തില്‍ നിന്ന് കൈനടി കാവാലം തോട്ടില്‍ വീണാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നും വന്ന ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടടുക്കുകയായിരുന്നു. വീഴ്ചയ്ക്കിടെ പാലത്തില്‍ തട്ടി ഉണ്ടായ പരുക്ക് മരണകാരണമായെന്നാണു സൂചന. കൈനടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. അമ്മ: രത്‌നമ്മ. സഹോദരങ്ങള്‍; സന്ധ്യ, കിഷോര്‍, സനീഷ്.