Local

  • മദ്യലഹരിയില്‍ ബസ് തടഞ്ഞ് ‘പട്ടിഷോ’, ഡ്രൈവര്‍ക്ക് മര്‍ദനം: യുവാവ് പിടിയില്‍

    തൃശൂര്‍: മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. അരിപ്പാലം സ്വദേശി കോഴേക്കാടന്‍ സുബീഷി(30)നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അരിപ്പാലം സെന്ററിലായിരുന്നു സംഭവം. എസ്.എന്‍. പുരത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന ഇ.എസ്.പി. ബസാണ് സുബീഷ് തടഞ്ഞത്. ഇയാളെ റോഡില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചെന്ന കണ്ടക്ടറെയും ഡ്രൈവറെയും ഇയാള്‍ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരില്‍ ഒരാള്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ് സുബീഷിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. മുക്കാല്‍ മണിക്കൂറോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റ ബസ് ഡ്രൈവര്‍ എടക്കുളം കൊട്ടാരത്തില്‍ രാജേഷ് (49) ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.  

    Read More »
  • ഹോര്‍ട്ടികോര്‍പിന്റെ ‘ചീഞ്ഞ’ പരിപാടി; സംഭരിക്കാതെ പച്ചക്കറികള്‍ പാടത്ത് കിടന്ന് നശിച്ചു

    മറയൂര്‍: ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരില്‍ പച്ചക്കറി സംഭരിച്ചില്ല; പച്ചക്കറികള്‍ പാടത്ത് ചീഞ്ഞ് നശിച്ചു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍ പ്രദേശത്ത് കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ ഒട്ടേറെ വിളകളാണ് കൃഷി ചെയ്തുവരുന്നത്. ഏറ്റവും കൂടുതല്‍ കൃഷി ഇറക്കുന്നതും ഓണത്തിന് വിറ്റഴിക്കാവുന്ന തരത്തിലാണ്. ഇത്തവണയും പ്രദേശത്ത് അഞ്ഞൂറിറെ കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നു. കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുംമൂലം കൃഷിവിളകള്‍ ഭാഗികമായി നശിച്ചിരുന്നു. തുടര്‍ന്നും വിളകള്‍ വിളയിച്ചെടുത്ത് ഓണത്തിന് വിറ്റിഴിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍ മുന്‍പത്തെ വര്‍ഷം പോലെ ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരിലെ യോഗം ചേരുകയോ പച്ചക്കറി സംഭരിക്കുമെന്ന് അറിയിക്കുകയോ ചെയ്തില്ല. ഓണത്തിന് ഒരാഴ്ചയ്ക്ക് മുന്‍പ് വട്ടവടയില്‍ യോഗം ചേര്‍ന്ന് അവിടെനിന്നു പച്ചക്കറി സംഭരിച്ചു. ഇതിനിടെ ഒരു ലോറി കാന്തല്ലൂരില്‍ എത്തിച്ചു. 86 ചാക്ക് കാബേജ് മാത്രമാണ് ഇതില്‍ സംഭരിച്ചത്. ഇതിനിടയില്‍ വി.എഫ്.പി.സി.കെ മുഖേന കുറച്ച് പച്ചക്കറി ജില്ലയിലെ വിവിധ ഓണച്ചന്ത വഴി വിറ്റഴിച്ചതാണ് കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസമായത്. ഹോര്‍ട്ടികോര്‍പ് ഒറ്റത്തവണ മാത്രം കര്‍ഷകരില്‍നിന്ന് പച്ചക്കറി…

    Read More »
  • സുരേഷ് ഗോപി നിരാഹാര സമരത്തിലേയ്ക്ക്, മാവേലിക്കര താലൂക്ക് യൂണിയൻ സഹകരണ ബാങ്ക് തട്ടിപ്പിൽ കോടികൾ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഡ്യം

    മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സുരേഷ് ഗോപി ഒക്ടോബർ 4-ാം തീയതി ചൊവ്വാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്ക് സത്യാഗ്രഹ സമരം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുതിർന്ന നേതാവ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. 40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. 400 ലധികം പേർക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേർക്കെതിരേ കേസെടുത്തു. കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ ആറു വർഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയിൽ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്. നിക്ഷേപം നടത്താൻ എത്തിയവരിൽ നിന്ന് പണം സ്വീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ശേഷം കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തുകയായിരുന്നു. വിവിധ സമരപരിപാടികൾ…

    Read More »
  • ആറളം ഫാമില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

    കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍നിന്നു തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ മതില്‍ തകര്‍ന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാല്‍ ആളെ തിരിച്ചറിയാന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. ഉടന്‍ പേരാവൂര്‍ താലൂക്ക് ആ്ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളികയത്തെ സരോജിനി- ഗോവിന്ദന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത. ആറു വര്‍ഷത്തിനിടെ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേരാണ്.…

    Read More »
  • കോഴിക്കോട് സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടയറുകള്‍ കുത്തിക്കീറി

    കോഴിക്കോട്: നഗരത്തില്‍ പലയിടങ്ങളിലായി 30 ഓട്ടോറിക്ഷകള്‍ക്ക് നേരെ അക്രമം. റെയില്‍വേ സ്റ്റേഷനുസമീപത്തും കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനുസമീപത്തെ സമരപ്പന്തലിനുമുന്നില്‍ വെച്ചുമാണ് അക്രമം നടന്നത്. ഓട്ടോറിക്ഷകളുടെ ഷീറ്റുകള്‍ മുഴുവന്‍ ബ്ലേഡ് വെച്ച് കീറി. പതിനായിരം രൂപയോളമാണ് ഓരോ ഓട്ടോറിക്ഷക്കും നഷ്ടമുണ്ടായതെന്നും തിങ്കളാഴ്ച നടന്ന പണിമുടക്കിന്റെ മറവിലാണ് അക്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചില ഓട്ടോറിക്ഷകളുടെ ടയറുകളും കുത്തിക്കീറിയതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കു നേരെയാണ് കൂടുതലും അക്രമം നടന്നത്. സംഭവത്തില്‍ കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരേ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ സമാധനപരമായ സമരത്തിനാണ് ആഹ്വാനം ചെയ്തതെന്നും ആരെങ്കിലും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സഹായവും നല്‍കിലെന്നും സംയുക്ത സമരസമിതി അറിയിച്ചു.  

    Read More »
  • പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞത് പേടിച്ച് വീടുവിട്ട വിദ്യാര്‍ഥിയെ കണ്ടെത്തി

    കട്ടപ്പന: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്നുപേടിച്ച് വീടുവിട്ട പതിനഞ്ചുകാരനെ ഉപ്പുതറ പോലീസ് കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. ഓണപ്പരീക്ഷയില്‍ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്. വീട്ടുകാരുടെ വഴക്കു പേടിച്ച് തിങ്കളാഴ്ച സ്‌കൂളില്‍ നിന്ന് ഇറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാതെ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. റാന്നിയില്‍നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ജീവനക്കാര്‍ ഉപ്പുതറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.  

    Read More »
  • പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു

    കൊല്ലം: പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് എടുത്തുചാടിയ യുവാവിന്റെ കാലൊടിഞ്ഞു. യുവതിയെ ശല്യംചെയ്തെന്ന പരാതി അന്വേഷിക്കാനാണ് ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിനീതിനെ തേടി പോലീസ് എത്തിയത്. പൊലീസിനെ ഭീഷണിപ്പെടുത്താന്‍ കത്തികൊണ്ട് കൈകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പോലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു. വീഴ്ചയില്‍ കാലിനു പരുക്കുപറ്റിയതോടെ അവസാന അടവെന്നനിലയില്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്നാല്‍, പോലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മറ്റ് രണ്ട് കേസുകള്‍കൂടി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • പ്രഫ. ലോപ്പസ് മാത്യു കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്

    കോട്ടയം: കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി പ്രഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ പേരിന് അംഗീകാരം നൽകിയത്. പ്രഫ. ലോപ്പസ് മാത്യു കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് കേരളാ കോണ്‍ഗ്രസ്സ് ഭാരവാഹിയാകുന്നത്. കെ.എസ്.സി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിലും, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലും ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഫിസിക്‌സ് വിഭാഗം തലവനായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കൊച്ചിന്‍…

    Read More »
  • സ്‌കൂളില്‍ മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസുകാരന് മര്‍ദ്ദനം

    കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. സ്‌കൂളിലെ പിടിഎ അംഗം സജിയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സജിക്കെതിരേ കേസ് എടുത്തതായി ബാലുശേരി പോലീസ് അറിയിച്ചു.      

    Read More »
  • ‘അമ്മേ ഞാന്‍ പോവുകയാണ്’ രാത്രി അമ്മയുടെ ഫോണിൽ മെസ്സേജ്, രാവിലെ അമ്മ ഉണർന്ന് നോക്കുമ്പോൾ മകൻ തൂങ്ങിമരിച്ച നിലയിൽ

    പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ് സംഭവം. രാത്രി ഒന്നരയോടെ യുവാവ് അമ്മയുടെ ഫോണിലേക്ക് ‘ഞാന്‍ പോവുകയാണ്’ എന്ന് സന്ദേശം അയച്ച ശേഷമാണ്  ജീവനൊടുക്കിയത്. രാവിലെ ഫോണില്‍ ഈ സന്ദേശം കണ്ടാണ് അമ്മ യദുകൃഷ്ണയുടെ മുറിയിലെത്തിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി യദുകൃഷ്ണ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍ വാസു. അമ്മ ലത. സഹോദരന്‍: അഭയ് കൃഷ്ണ.

    Read More »
Back to top button
error: