LocalNEWS

സുരേഷ് ഗോപി നിരാഹാര സമരത്തിലേയ്ക്ക്, മാവേലിക്കര താലൂക്ക് യൂണിയൻ സഹകരണ ബാങ്ക് തട്ടിപ്പിൽ കോടികൾ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഡ്യം

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സുരേഷ് ഗോപി ഒക്ടോബർ 4-ാം തീയതി ചൊവ്വാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്ക് സത്യാഗ്രഹ സമരം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുതിർന്ന നേതാവ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.

40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. 400 ലധികം പേർക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേർക്കെതിരേ കേസെടുത്തു. കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ ആറു വർഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയിൽ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്.

Signature-ad

നിക്ഷേപം നടത്താൻ എത്തിയവരിൽ നിന്ന് പണം സ്വീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ശേഷം കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തുകയായിരുന്നു. വിവിധ സമരപരിപാടികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ വരെ നടത്തിയിട്ടും നീതി ലഭിക്കാത്ത നിക്ഷേപകരുടെ ദൈന്യതയും , നിസ്സഹായതയും നേരിൽ ബോധ്യപ്പെട്ടതിനാലാണ് ഇത്തരത്തിൽ സത്യാഗ്രഹ സമരവുമായി പ്രതിഷേധക്കാർക്കൊപ്പം സമരമുഖത്തിറങ്ങാൻ സുരേഷ് ഗോപി തീരുമാനിച്ചത്. ബി.ജെ.പിയുടെ നേത്യത്വത്തിൽ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധസമര പരിപാടിയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ ഉണ്ടാകുമെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ അറിയിച്ചു.

Back to top button
error: