Local
-
സി.ഐയുടെ മാനസിക പീഡനം മൂലം വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവം, പ്രതിഷേധം രൂക്ഷമാകുന്നു
വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മേലുദ്യോഗസ്ഥന്റെ മാനസിക പീഡന മൂലം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി സ്വദേശിയായ സി.പി.ഒ സജിയെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ല. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് സജി ആത്മഹത്യക്ക് ശ്രമിച്ചത്. ‘സർവീസിൽ നിന്ന് വിരമിക്കുകയോ ആത്മഹത്യാ ചെയ്യുകയോ മാത്രമാണ് മുന്നിള്ള വഴി. സർവീസിൽ നിന്ന് വിരമിക്കാൻ അനുവദിക്കാത്തതിനാൽ ജീവനൊടുക്കകയാണ്. എന്നോട് സഹകരിച്ച എല്ലാവരോടും നന്ദി.’ ഈ ശബ്ദസന്ദേശം അയച്ച ശേഷമാണ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ കയർ കുരുക്കി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ സജിയെ ആശുപത്രിയിൽ എത്തിച്ചു. സഹപ്രവര്‍ത്തകരുടെ സമയോചിതമായ…
Read More » -
പത്തനംതിട്ട സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല
പത്തനംതിട്ട: സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റലൈസേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജൂണില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു. ജില്ലയിലെ ബാങ്കിംഗ് മേഖലയില്‍ കൈവരിച്ച നേട്ടത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളെ ആന്റോ ആന്റണി എംപി അഭിനന്ദിച്ചു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും എംപി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വായ്പ അപേക്ഷയില്‍ തീരുമാനം നീണ്ടു പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ബാങ്കുകള്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജില്ലതല ബാങ്കിംഗ് അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കണം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച കാനറ ബാങ്കിനെ എംപി…
Read More » -
മയക്കുമരുന്ന് വിതരണത്തിനിടെ മൂവർ സംഘത്തെ കയ്യോടെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണ സംഘത്തിൽപെട്ട മൂന്നു പേരെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് കെ ബി അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ പി മിർഷാദ് (28) എന്നിവരാണ് എസ്റ്റേറ്റ്മുക്കിൽ പിടിയിലായത്. കെ.എൽ ഏഴ് എ.എ 9888 നമ്പർ കാറിൽ മാരക മയക്കുമരുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്ന ഇവരുടെ പക്കൽനിന്ന് 7.8ഗ്രാം എം.ഡി.എം.എ, 75 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹഷീഷ് ഓയിൽ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ, തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മൂവരും ലഹരിമരുന്നു വിതരണ കേസുകളിൽ മുമ്പും പിടിക്കപ്പെട്ട് ജയിലിലായിട്ടുണ്ട് അടുത്തിടെ പുറത്തിറങ്ങിയവരാണ്.ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ ബാലുശ്ശേരി പൊലീസ് ശ്രമിച്ചുവരുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ റഫീഖ്, സി.പി.ഒമാരായ അശ്വിൻ,…
Read More » -
കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്നാമനായി തിരച്ചില്‍
കണ്ണൂര്‍: പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു
കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്. ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി.സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും. നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.
Read More » -
ഗജവീരന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു
വാടാനപ്പള്ളി: കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ (36) ചരിഞ്ഞു. ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പില്‍ ശശിധരന്റെ ആനക്കൊട്ടിലില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മേനിയഴകുള്ള അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു വിഷ്ണു. മത്സരപ്പൂരങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു. ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ ശശിധരനാണ് ഉടമ. 1999-ല്‍ സോണ്‍പുര്‍ മേളയില്‍നിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ല്‍ ആണ് ശശിധരന്‍ വാങ്ങി വിഷ്ണുശങ്കര്‍ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി. 2006-ല്‍ പറവൂര്‍ ചക്കമലശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ മംഗലാംകുന്ന് കര്‍ണനെ തോല്‍പ്പിച്ചതോടെയാണ് വിഷ്ണുശങ്കര്‍ പ്രസിദ്ധനായത്. ആയിരംകണ്ണി ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലക്കാട്, കൊല്ലം ജില്ലകളിലെയും ഉത്സവങ്ങളില്‍ സ്ഥിരമായി പങ്കാളിയാകാറുണ്ട്.
Read More » -
കാമറാമാൻ ഫേസ് ബുക്ക് ലൈവിൽ ആത്മഹത്യ ചെയ്തു, തിരുവനന്തപുരം കരുമത്താണ് സംഭവം
തിരുവനന്തപുരത്ത് ഫേസ് ബുക്ക് ലൈവ് ഓണാക്കി യുവാവ്.ആത്മഹത്യ ചെയ്തു. ശ്രീവിരാഹം സ്വദേശി 39 വയസുള്ള ക്യാമറമാൻ രാജ്മോഹനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്‍നമാണ് ആത്മഹത്യയ്ക്ക് കാരണം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു രാജ്‌മോഹൻ. ഇന്നലെ ഉച്ചയ്ക്ക് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട് കരുമത്തെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആത്മഹത്യ ചെയ്തത്.സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്
Read More » -
ദേശീയ ‘പൈതൃക ഗ്രാമ’ പട്ടികയിൽ കരുവാരക്കുണ്ടും, കേന്ദ്രസംഘം ഉടനെത്തും
കേന്ദ്രസർക്കാരിന്റെ ‘എന്റെ ഗ്രാമം എന്റെ പൈതൃകം’ പദ്ധതിയിലുൾപ്പെട്ട കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് സന്ദർശിക്കാൻ കേന്ദ്രസംഘം ഉടനെത്തും. പ്രദേശത്തിന്റെ തനിമ നേരിട്ടറിയാനും ചിത്രീകരിക്കാനുമാണ് സംഘമെത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ‘മേര ഗാവ് മേരി ധരോഹർ’ എന്ന പേരിൽ ദേശീയ പൈതൃക ഭൂപടം തയ്യാറാക്കുന്നത്. ചരിത്രപരവും സാംസ്കാരിവുമായ ശേഷിപ്പുകളുള്ള ഗ്രാമങ്ങളെക്കുറിച്ച് വീഡിയോ ഫിലിം തയ്യാറാക്കാനും പദ്ധതിയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കരുവാരക്കുണ്ടിൽനിന്ന് ഇരുമ്പയിര് ഖനനം ചെയ്ത് വിദേശ രാജ്യങ്ങളിലേക്കുവരെ കയറ്റിയയച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്. ഇരുമ്പ് (കരു) വാരിയെടുത്തിരുന്ന കുഴികൾ ധാരാളമുള്ളതിനാലാണ് പ്രദേശത്തിന് കരുവാരക്കുണ്ട് എന്ന പേര് വന്നത്. കാർഷിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരാൽ സമ്പന്നമായിരുന്നു ഈ ദേശം. പ്രകൃതി ഒരുക്കിയ വിനോദസഞ്ചാരകേന്ദ്രങ്ങളും കരുവാരക്കുണ്ടിന് ‘പൈതൃക ഗ്രാമ’ പട്ടികയിൽ ഇടം നേടാൻ സഹായിച്ചു. അതിർത്തിയിൽ തല ഉയർത്തി നിൽക്കുന്ന കൂമ്പൻമല ആരുടെയും മനം കവരുന്ന കാഴ്ചയാണ്. കേരളാംകുണ്ട് വെള്ളച്ചാട്ടം, ചേറുമ്പ് ഇക്കോ വില്ലേജ് എന്നിവ ജില്ലയിൽ കൂടുതൽ സന്ദർശകരെത്തുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏
Read More » -
‘കദളീ നിവേദ്യം,‘ കൃഷ്ണനാട്ടം കലാകാരൻ സുകുമാരന്റെ ജീവചരിത്രം നോവൽ രൂപത്തിൽ വരുന്നു
‘ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാലിനു തെക്കുഭാഗത്തുള്ള ഇന്നത്തെ പാർക്കിംഗ് ഗ്രൗണ്ട് അന്ന് മണൽ നിറഞ്ഞ പാടമായിരുന്നു. ആ മണൽപ്പരപ്പിൽ സുന്ദരൻ മെമ്മോറിയൽ ട്രോഫിക്കായുള്ള ഫുട്ബോൾ കളി നടക്കുന്നു. ശ്രീകൃഷ്ണ ഭജന സമിതിയുടെ ടീം പൊരുതിക്കളിച്ചിട്ടും ഒരു ഗോളിന് പുറകിൽ. കളി കഴിയാൻ അധികം നേരമില്ല. സുകുമാരൻ പരിഭ്രാന്തനായി. ഏതു വിധേനെയെങ്കിലും ജയിക്കണം. ആ പരിഭ്രമം കളി കാണാൻ എത്തിയിരുന്ന ക്ഷേത്രം മാനേജർക്ക് മനസ്സിലായി. അദ്ദേഹം പറഞ്ഞു: “സുകുമാരാ..ഒരു കാര്യം ചെയ്തോ. നാളെ ഗുരുവായൂരപ്പന് രണ്ടു കദളിപ്പഴം കൊടുത്തോ, കളി ജയിക്കും…” അതു കൊടുക്കാമെന്നു ചിന്തിച്ചപ്പോൾ സുകുമാരന്റെ ടീം ആദ്യഗോളടിച്ചു. പിന്നെ ലീഡ് നിലനിന്നു. വിജയവും. നേടി. പിറ്റേന്നാൾ ഭഗവാന് കദളിപ്പഴം നൽകി . പിന്നെ അത് മറന്നു. കാലം മുന്നോട്ടു പോയപ്പോൾ സുകുമാരന്റെ ജീവിതപടയോട്ടത്തിൽ ഉപരോധവും പ്രതിരോധവും തീർക്കാൻ പാടുപെട്ടു. ജീവിതത്തിൽ കൃഷ്ണനാട്ടമൊഴികെ മറ്റൊന്നും പഠിച്ചിട്ടില്ലാത്ത സുകുമാരൻ തളർന്നു നിന്ന ദിവസം ആ ഫുട്ബോൾ കളിക്കായുള്ള കദളീനിവേദ്യത്തെ ഓർത്തു. പിന്നെ താമസിച്ചില്ല.…
Read More » -
സൈക്കിളിന്റെ ഹാന്‍ഡിലില്‍ ബസിടിച്ച് ബ്യൂട്ടീഷന്‍ മരിച്ചു
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് സൈക്കിളിലിടിച്ച് ഇതര സംസ്ഥാനക്കാരനായ ബ്യൂട്ടീഷന്‍ മരിച്ചു. ഉത്തര്‍പ്രദേശ് സമ്പാല്‍ ഗോവിന്ദപൂര്‍ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്, സെയ്ഫ് അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴായിരുന്നു അപകടം. സൈക്കിളില്‍ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ ബസ് ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോപ്പുംപടിയില്‍നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read More »