Local

  • പരാതി നല്‍കിയില്ല, കേസെടുത്തില്ല; യാത്രക്കാരെ അധിക്ഷേപിച്ച കണ്ടക്ടര്‍ക്കെതിരേ നടപടിയുമില്ല

    തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നു യാത്രക്കാരെ അധിക്ഷേപിച്ച് ഇറക്കിവിട്ട വനിതാ കണ്ടക്ടര്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വര്‍ക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിന്‍കീഴില്‍ പാര്‍ക്ക് ചെയ്ത ബസില്‍നിന്നു യാത്രക്കാരെ ഇറക്കിവിട്ടത്. വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രാഥമികാന്വേഷണം നടത്തി ഉന്നതാധികൃതര്‍ക്ക് ശനിയാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, നടപടിയുണ്ടായിട്ടില്ല. സംഭവത്തിനു ശേഷം ഒരുമണിയോടെ ചിറയിന്‍കീഴില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസ് തിരികെവരുമ്പോള്‍ ആറ്റിങ്ങലിലേക്കെത്താന്‍ ഡിപ്പോ അധികൃതര്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം നല്‍കാന്‍ തയ്യാറാകാതെ കണ്ടക്ടര്‍ വീട്ടിലേക്കു മടങ്ങിയതായാണ് സൂചന. ചിറയിന്‍കീഴിലുണ്ടായ സംഭവം ഒരാള്‍ ഫോണിലൂടെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ് പറഞ്ഞു. ഇതനുസരിച്ച് പോലീസ് ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറോട് വിവരങ്ങള്‍ അന്വേഷിച്ചു. യാത്രക്കാര്‍ക്കെങ്കിലും പരാതിയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ആരും പരാതി നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ കേസെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കെ.എസ്.ആര്‍.ടി.സിക്കാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. തിരുവനന്തപുരത്തുനിന്നു…

    Read More »
  • പൊതുപ്രവര്‍ത്തകന്‍ കെ.പി.എം കുട്ടി പുളിയക്കോട് സൗദിയില്‍ അന്തരിച്ചു

    ജിദ്ദ: പൊതുപ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. 42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.പി 1979-ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മര്‍ക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അതിന്റെ പ്രചാരണമെത്തിച്ചു. നാട്ടില്‍നിന്ന് ജോലിതേടി എത്തുന്നവരെ ജിദ്ദയിലെ ജാമിഅയിലുള്ള തന്റെ റൂമില്‍ സ്വീകരിച്ച അദ്ദേഹം താമസിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. കിഴിശ്ശേരിയിലെ ‘മജ്മഅ ഇസ്സത്തുല്‍ ഇസ്ലാം’ കോംപ്‌ളക്‌സ് പടുത്തുയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചു. കരുവാരക്കുണ്ട്, പാലക്കുറ്റി (കൊടുവള്ളി), കോടങ്ങാട് ദര്‍സുകളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സൂഫിവര്യനായ മര്‍ഹൂം സി.എസ് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ ചുള്ളിക്കോട്, മര്‍ഹൂം ഉണ്ണിമോയീന്‍ ഹാജി ഉഗ്രപുരം, മര്‍ഹൂം സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന…

    Read More »
  • കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇവർ പറവൂരിൽ വച്ച് വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നു മാസത്തിനകം വിസ ശരിയാക്കി നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്നാണ് യുവാവ് പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻ്റ് ചെയ്തു.

    Read More »
  • വളർത്തുനായ ലൈസൻസിന് 50 രൂപ; ഓൺലൈനായി അപേക്ഷിക്കാം

    തിരുവനന്തപുരം: വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളില്‍ സ്പഷ്ടീകരണം നല്‍കി ഉത്തരവിറക്കിയത്. നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും. തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്‌സിന്‍ സംഭരണവും വിതരണവും ക്യാമ്പുകള്‍ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നല്‍കുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എ.ബി.സി. കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനമാണ്…

    Read More »
  • മുന്‍വൈരാഗ്യം: പത്തനംതിട്ടയില്‍ കായികമേളയ്ക്കിടെ വിദ്യാര്‍ഥികളുടെ ‘തല്ലുമാല’

    പത്തനംതിട്ട: കോന്നി ഉപജില്ലാ കായികമേളയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടയടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. രണ്ടുതവണ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടയടിക്ക് കാരണമായതെന്നാണ് വിവരം. കായികമേളയ്ക്ക് എത്തിയപ്പോള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടതായും വിവരങ്ങളുണ്ട്. രാവിലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മതിയായ പോലീസ് സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചില്ല. വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടായി. ഇതോടെയാണ് പോലീസെത്തി രംഗം ശാന്തമാക്കിയത്. ഇതിനുശേഷം ബസ് സ്റ്റാന്‍ഡില്‍വെച്ചും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലാന്‍ മുതിര്‍ന്നെങ്കിലും പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. അതിനിടെ, മതിയായ അധ്യാപകരോ സംഘാടകരോ ഇല്ലാതെയാണ് കായികമേള നടത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.        

    Read More »
  • ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചു, യുവതി ബഹളംവച്ചു; പ്രതി അറസ്റ്റില്‍

    പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജുവി(55)നെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി. ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • തെരുവുനായ്ക്കള്‍ ആക്രമിച്ച് കുഴിയില്‍ച്ചാടിച്ച പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

    തൃശൂര്‍: എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8 ന് കുട്ടഞ്ചേരി പാടശേഖരത്തിലാണ് സംഭവം. സമീപത്തെ വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ പുള്ളിമാനെ പത്തോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയെങ്കിലും മാന്‍ പാടത്തെ കുഴിയില്‍ വീണു. പരുക്കേറ്റ മാനിനെ നാട്ടുകാര്‍ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി കൊണ്ടു പോയി. അകമലയിലെ വനം വകുപ്പ് വെറ്ററിനറി ക്ലിനിക്കില്‍ ചികിത്സ നല്‍കിയ ശേഷം വനത്തില്‍ വിട്ടയച്ചു. തിച്ചൂര്‍, കുട്ടഞ്ചേരി പ്രദേശങ്ങളില്‍ വനത്തില്‍നിന്നും നാട്ടിലെത്തുന്ന മൃഗങ്ങളെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതു പതിവാണ്.  

    Read More »
  • പുഴയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

    പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുമാനൂര്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ അശ്വന്‍ രാജ്, ജോസ് വിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പൊഴിയൂരില്‍ മാവിക്കളവിലാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. വെള്ളിയാഴ്ച സ്‌കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാര്‍ഥികള്‍ കടവില്‍ കുളിക്കാന്‍ പോയി. അശ്വന്‍ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കില്‍പെട്ടതെന്നു പൊലീസ് പറഞ്ഞു.

    Read More »
  • മഞ്ചേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണത്രേ അപകട കാരണം

    മഞ്ചേരി ആനക്കയത്ത് കാഞ്ഞമണ്ണ സർവീസ് സ്റ്റേഷനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം.ആനക്കയം വള്ളിക്കാപറ്റ സ്വദേശിയായ ഹമീദ്(55), കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാൻ(62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവില 9 മണിയോടെയാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളിക്കാപറ്റയിൽ സർവീസ് നടത്തുന്ന ഓട്ടോയും ആണ് അപകടത്തിൽപെട്ടത്. മരിച്ച രണ്ട് പേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടനെ നാട്ടുകാർരക്ഷാപ്രവർത്തനം നടത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണപെട്ട രണ്ടുപേരുടെയും മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

    Read More »
  • പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു

    ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴഞ്ചൊല്ല് സത്യമായി. പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വച്ചാണ് സംഭവം. രണ്ടാഴ്ച മുൻപ് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെയാണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്ന പട്ടി ആക്രമിച്ചത്. കാലിൽ കടിയേറ്റ യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം സ്വദേശി അപർണ എന്ന മുപ്പതുകാരിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നായയുടെ ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് അപർണയെ പൂച്ച കടിച്ചിരുന്നു. അതിൻ്റെ ആദ്യ ഡോസ് വാക്സിൻ എടുത്തു. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തിയ സമയത്താണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്നു നായ അപർണയെ ആക്രമിച്ചത്. കാലിൽ കടിയേറ്റ അപർണയെ ബന്ധുക്കൾ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Read More »
Back to top button
error: