Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special

ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി.കെ.കൃഷ്ണദാസ് : സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണ മോഷണത്തില്‍ അല്ലാതെ വേറൊന്നിലും താല്‍പര്യമില്ലെന്നും കൃഷ്ണദാസ്: ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്താന്‍ ബിജെപി: കേരളത്തില്‍ മാത്രമല്ല മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്യാമ്പയിന്‍ നടത്തുമെന്നും പി.കെ. കൃഷ്ണദാസ്

 

തിരുവനന്തപുരം; ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്.
സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണക്കൊള്ളയില്ലാതെ വേറൊന്നിലും താത്പര്യമില്ലെന്നും ശബരിമലയില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ഒപ്പു ശേഖരണം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ പ്രാഥമിക ഒരുക്കങ്ങള്‍ പോലും നടത്തിയിട്ടില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൂര്‍ണ്ണമായി പിന്മാറിയ സ്ഥിതിയാണ്. സ്വര്‍ണ മോഷണത്തില്‍ അല്ലാതെ താല്‍പര്യമില്ല എന്ന അവസ്ഥ. ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇതുവരെ ഒരു യോഗവും നടന്നിട്ടില്ല. എല്ലാം വര്‍ഷവും യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു. ഒരു മന്ത്രിമാരും യോഗം വിളിച്ചതായി ആര്‍ക്കും അറിയില്ല.. മുന്നൊരുക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ അവസ്ഥ. അതിനെ യാദൃശ്ചികമായി കാണുന്നില്ല.
നീക്കങ്ങള്‍ ആസൂത്രിതമാണ്. ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്ന സ്ഥിതി. ശബരിമല തീര്‍ത്ഥാടകരെ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. പത്തനംതിട്ടയില്‍ ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നില്ല. പകരം സൗകര്യം ഒരുക്കിയ കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു സംവിധാനവുമില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

Signature-ad

ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട ഒപ്പ് ശേഖരണം നടത്തും. വീടുകളില്‍ കയറി വിശ്വാസികളെ നേരില്‍ കണ്ടു ബോധ്യപ്പെടുത്തും. കേരളത്തില്‍ മാത്രമല്ല മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്യാമ്പയിന്‍ നടത്തുമെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു.

Back to top button
error: