Local

  • അടുക്കള ജനലില്‍ കുടുങ്ങിയ ‘കള്ളിപ്പൂച്ച’യ്ക്ക് അഗ്നിശമനസേന രക്ഷകരായി

    തൃശൂര്‍: വിശന്നപ്പോള്‍ അടുക്കളയില്‍ കയറി കിട്ടിയത് അകത്താക്കി സ്ഥലംവിടാനൊരുക്കിയ പൂച്ചയെ കുടുക്കിയത് താഴെ വീണ പാത്രം. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തിയതോടെ ജനല്‍ വഴി ചാടാന്‍ ശ്രമിച്ചെങ്കിലും തല ജനല്‍ക്കമ്പിക്കിടയില്‍ കുടുങ്ങി. ഓടിയെത്തിയ വീട്ടുകാര്‍ക്കും പൂച്ചയെ രക്ഷിക്കാനായില്ല. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയിലായി മാര്‍ജാരന്‍. പുല്ലൂര്‍ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനലിലാണ് പൂച്ച കുടുങ്ങിയത്. പഠിച്ച പണി പതിനെട്ടും നോക്കി രക്ഷയില്ലാതായതോടെ വലിയ ശബ്ദത്തില്‍ കരച്ചിലും തുടങ്ങി. കടിക്കുമോ എന്ന പേടിയില്‍ വീട്ടുകാര്‍ക്കും അതിനെ രക്ഷിക്കാന്‍ പറ്റാതായി. ഒടുവില്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. കടിയേല്‍ക്കാതിരിക്കാന്‍ പൂച്ചയുടെ തല ഹെല്‍മെറ്റ് ഉപയോഗിച്ച് മൂടിയാണ് കമ്പി അകത്തിയത്. കമ്പി അകന്നതോടെ തലകുടഞ്ഞ് ഉള്ള ജീവനുംകൊണ്ട് പൂച്ച സ്ഥലംവിട്ടു.        

    Read More »
  • ഭക്ഷണവും വസ്ത്രവും ഉള്ളിലാക്കി വീട് ജപ്തി ചെയ്തു: ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തെ പെരുവഴിയിലാക്കി തൃശ്ശൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക്

    തൃശ്ശൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്‌പ എടുത്ത കുടുംബത്തിന്‍റെ വീട് ജപ്‌തി ചെയ്‌തു. അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം ഇപ്പോള്‍ പെരുവഴിയിലാണ്. പേരാമംഗലം മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരാണ് വീടിനു പുറത്തു നില്‍ക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ഉടുതുണിയും ഭക്ഷണ സാധനങ്ങളും ഉള്ളിലാക്കി വീട്സീല്‍ ചെയ്‌ത് ബാങ്ക് അധികൃതര്‍ പോയത്. മുന്നറിയിപ്പില്ലാതെ അമ്മയും മക്കളും അടങ്ങുന്ന പട്ടികജാതി കുടുംബത്തെ പെരുവഴിയിയിലാക്കി വീട് ജപ്തി ചെയ്ത കോണ്‍. ബാങ്ക് ഭരണസമിതി നീക്കത്തിനെതിരെ ഒടുവിൽ സര്‍ക്കാര്‍ ഇടപെട്ടു. റിസ്‌ക് ഫണ്ടില്‍ നിന്ന് പണം നല്‍കി കുടുംബത്തിന്റെ വീട് തിരിച്ചെടുത്ത് നല്‍കാന്‍ സഹകരണ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി . സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, കുടുംബാംഗങ്ങളെ നേരിട്ടു കണ്ട് വിവരങ്ങള്‍ തേടി. ഓമന എന്ന ഈ അമ്മയുടെ കണ്ണീരിന് ഒരാശ്വാസമായി. കഴിഞ്ഞ രാത്രി അതിദയനീയമായിരുന്നു ഇവരുടെ അവസ്ഥ. കൂലിപ്പണിക്കായി മകനും വീട്ടുജോലിക്കായി…

    Read More »
  • മാങ്കുളത്ത് കണ്ടത് പുലിക്കുഞ്ഞുങ്ങളോ, കാട്ടുപൂച്ചയോ? തര്‍ക്കം മുറുകുന്നു

    ഇടുക്കി: മാങ്കുളം ആനക്കുളത്തിനടുത്ത് കുറ്റിക്കാട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടത് പ്രദേശവാസികള്‍ ആശങ്കയിലാക്കി. വല്യ പാറക്കുത്ത് മണ്ണാറത്ത് പ്രിസിന്‍സിന്റെ കൃഷിസ്ഥലത്താണ് നാലു പുലിക്കുഞ്ഞുങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുലി കുഞ്ഞുങ്ങളുമായി ഇവിടെ താമസമെങ്കില്‍ ആളുകളെ കണ്ടാല്‍ ആക്രമിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത് പുലിക്കുഞ്ഞല്ല കാട്ടുപൂച്ചയാണെന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങളാണെങ്കില്‍ തള്ളപ്പുലിയുടെ സാമിപ്യം ഇതുവരെ ഇല്ലാത്തതും നാട്ടിലെ പ്രധാന സംസാരവിഷയമാണ്. ഇതിനും കഴിഞ്ഞ ദിവസം നാലു മയിലുകള്‍ ഇവിടെ പറന്ന് നടപ്പുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണത്തെ ചത്ത നിലയില്‍ കണ്ടെത്തി. തണുപ്പുഉള്ള സ്ഥലങ്ങളില്‍ മയിലുകള്‍ക്ക് കലാവസ്ഥ പറ്റാത്തതാണ് ഇവ ചത്തു പോകാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, നാട്ടുകാരും വനംവകുപ്പും തമ്മില്‍ അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും പുലി സാന്നിദ്ധ്യം കൂട്ടിവായിക്കുന്നവരുണ്ട്. ജനങ്ങളെ ഇവിടെ നിന്നും തുരത്തി ഓടിക്കാനുള്ള തന്ത്രമാണോ ഇതെന്ന് കര്‍ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുടിയിറക്കു ഭീഷണി നേരിടുന്നതിന് മാങ്കുളത്ത് സര്‍വ്വകക്ഷിയോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.    

    Read More »
  • പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

    ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ സന്ധ്യയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എലിസബത്ത് ഇന്നലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

    Read More »
  • ലോക നേതാവായിരുന്നു ഇന്ദിരാഗാന്ധി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: ഇന്ത്യൻ പ്രധാനമന്ത്രിയെന്നു മാത്രമല്ല ചേരിചേരാ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷയെന്ന നിലയ്ക്കും അപ്പുറമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രസക്തിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച 38-ാമത് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഐകൃദാർഡ്യ പ്രതിഞ്ജാദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര സ്വപ്നം കണ്ട ഭാരതത്തെ വീണ്ടെടുക്കാൻ വർഗീയ- ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഞ്ജ യെടുത്തു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, പി.ആർ സോന, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, കെ.സി.നായർ, മോഹൻ കെ നായർ, ജി.ഗോപകുമാർ, ബിജു പുന്നത്താനം, എം.പി സന്തോഷ് കുമാർ, സിബി ചേനപ്പാടി, ജോണി ജോസഫ്, ചിന്തു കുര്യൻ ജോയി, ബോബി ഏലിയാസ്, എസ്സ് രാജീവ്, റ്റി സി റോയി, കെ.ജി ഹരിദാസ്, ജോർജ് പയസ്, കെ.എം ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

    Read More »
  • മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു

    കോഴിക്കോട്: താമരശ്ശേരിയില്‍ മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ മുന്‍ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെണ്‍കുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു    

    Read More »
  • ആത്മഹത്യ ചെയ്ത മകളുടെ സ്വര്‍ണം തിരികെ വേണമെന്ന വീട്ടുകാരുടെ ഹർജി: ഭര്‍ത്താവിന്റെ വീടും സ്ഥലവം ജപ്തി ചെയ്തു

    ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍തൃഗൃഹം വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി. ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്. യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക സ്മിതാ രാജ് പറഞ്ഞു. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബര്‍ 20ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുംപാണ് വിവാഹിതയായത്. ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ലക്ഷ്മിയെ…

    Read More »
  • ബസ് സ്റ്റാന്‍ഡില്‍ പരസ്യ മദ്യപാനം, പോലീസിന് തെറിയഭിഷേകം; കൊല്ലം സ്വദേശി മലപ്പുറത്ത് പിടിയില്‍

    മലപ്പുറം: വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് മദ്യപിച്ച് പോലീസിനെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍പിള്ളയാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരാഴ്ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ മധുസൂദന പിള്ള കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നായിരുന്നു ബസ് സ്റ്റാന്‍ഡിലെ പരാക്രമം. കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പോലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വേങ്ങര പോലീസ് സ്വമധയാ കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ മൂന്ന് കളവ് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കല്ലുവാതുക്കല്‍ സ്വദേശിയായ മധുസൂദനന്‍പിള്ള 35 വര്‍ഷമായി മലപ്പുറത്താണ് താമസം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • ആശുപത്രിയിലെ ചില്ല് തലകൊണ്ടിടിച്ച് തകര്‍ത്തു: കഞ്ചാവ് കേസ് പ്രതിയുടെ അഴിഞ്ഞാട്ടം

    കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി. കക്കാട് സ്വദേശി കെ.യാസര്‍ അറാഫാത്ത് (29) ആണ് അത്യാഹിത വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫിസറുടെ മുറിയുടെ ചില്ല് ഇയാള്‍ തലകൊണ്ട് ഇടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കൈവശം വച്ചതിന് കക്കാടുനിന്ന് ടൗണ്‍ പോലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതല്‍ ഇയാളുടെ പരാക്രമം തുടങ്ങി. പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തള്ളിയിട്ടു. അത്യാഹിത വിഭാഗത്തില്‍ എത്തിയതോടെ കൂടുതല്‍ ആക്രമാസക്തനായി. ഇയാള്‍ പോലീസുകാരെ ചീത്തവിളിക്കാനും ആക്രമിക്കാനും തുടങ്ങി. ഇതിനിടയ്ക്കാണ് ചില്ല് തകര്‍ക്കുന്നത്. അതിരുവിട്ടതോടെ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ടൗണ്‍ എസ്‌ഐ: എ.ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി. അനൂപ്, കെ.നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.  

    Read More »
  • ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് മുടങ്ങി; കേരളത്തില്‍ കുടുങ്ങി ദ്വീപ് നിവാസികള്‍

    കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് മുടങ്ങിയതോടെ കേരളത്തില്‍ കുടുങ്ങി ദ്വീപ് നിവാസികള്‍. സര്‍വീസ് നടത്തുന്ന ഏക കപ്പലില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിനായി തിക്കും തിരക്കുമാണ് ടിക്കറ്റ് കൗണ്ടറുകളില്‍. ചികിത്സയ്ക്കും പഠനത്തിനുമായി എത്തിയവരാണ് ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍നിന്നും ബേപ്പൂരില്‍ നിന്നുമായി ഏഴു കപ്പലുകളും 3 ഹൈസ്പീഡ് വെസലുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, ഇന്ന് സര്‍വീസ് നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള എം.വി ലഗൂണ്‍സ് മാത്രം. ഇതില്‍ കയറിപ്പറ്റാനാണ് രണ്ടായിരത്തിലധികം ദ്വീപ് നിവാസികള്‍ കൊച്ചിയിലും ബേപ്പൂരും ടിക്കറ്റിനായി കാത്ത് നില്‍ക്കുന്നത്. ആയിരത്തി അഞ്ഞൂറ് രൂപയുടെ ആശുപത്രി ആവശ്യത്തിനായി കേരളത്തിലെത്തിയവര്‍ക്ക് താമസത്തിന് മാത്രമായി പതിനായിരങ്ങള്‍ മുടക്കേണ്ട അവസ്ഥയാണ്. രണ്ട് കപ്പലുകളുടെ കാലാവധി കഴിഞ്ഞതും, ബാക്കിയുള്ളവ അറ്റകുറ്റപണികള്‍ക്കായി കയറ്റിയതുമാണ് ദ്വീപ് നിവാസികള്‍ക്ക്് കുരുക്കായത്.

    Read More »
Back to top button
error: