Local

  • എടക്കരയില്‍ കാണാതായി മൂന്നാം ദിനം ഗൃഹനാഥന്‍ തോട്ടില്‍ മരിച്ചനിലയില്‍; സമീപം കാട്ടുപന്നിയുടെ ജഡവും

    മലപ്പുറം: എടക്കരയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടില്‍ ജോര്‍ജ്കുട്ടിയെ (48) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്. സമീപത്തായി ഒരു കാട്ടുപന്നിയുടെ ജഡവുമുണ്ട്. ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ജോര്‍ജ്കുട്ടി വീട്ടില്‍നിന്നു പോയത്. ടൗണിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. കാണാതായതിനെ തുടര്‍ന്ന് രണ്ടാം തീയതി വൈകിട്ട് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള തിരച്ചിലില്‍ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. സമീപത്തെ വൈദ്യുതിലൈനില്‍ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിന്റെ സൂചനകളുണ്ട്. കാട്ടുപന്നിയുടെ ജഡത്തിനടുത്തുനിന്ന് നീളമുള്ള കമ്പിയും കണ്ടെത്തി.      

    Read More »
  • മണ്ണുത്തിയിൽ ഭാര്യയെ കൈക്കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

    തൃശൂരിലെ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടൻചിറ ഇടപ്പാറ വീട്ടിൽ ഇ.വി ബേബിയെ (76)ആണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ എൽസി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയിൽ പത്രം വായിച്ചുകൊണ്ടിരുന്ന എൽസിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടൻ പുറത്തേക്ക് ഓടിയ എൽസിയെ പിൻതുടർന്ന ബേബിയെ സമീപവാസികൾ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡിൽ വച്ച് വീണ്ടും എൽസിയുടെ തലയിൽ വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.12 ലേറെ സ്റ്റിച്ചുകളാണ് തലയിൽ ഉള്ളത്. എൽസി ഇപ്പോൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി എൽസിയുടെ മൊഴിയെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന…

    Read More »
  • ഇരട്ടിയില്‍ പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന്റെ വീട് ആക്രമിച്ചു; കമ്പിവടിക്ക് തലയ്ക്കടിച്ചെന്ന് ഭാര്യ

    കണ്ണൂര്‍: ഇരട്ടിയില്‍ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം. കാക്കയങ്ങാട് പാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഹസന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ കമ്പി വടി കൊണ്ട് തന്റെ തലയ്ക്ക് അടിച്ചെന്നും ഹസന്റെ ഭാര്യ സഫീറ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് സഫീറ പറയുന്നു. ഹസനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ ആരോപിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഹസനെതിരെ പോലീസ് കേസെടുത്തത്. സാമൂഹ്യശാസ്ത്രം അധ്യാപകനാണ് ഹസന്‍. അക്രമികള്‍ അസഭ്യം വിളിച്ചെന്നും, തലമുടിക്ക് പിടിച്ചു വലിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഫീറ പറഞ്ഞു.        

    Read More »
  • കോടതികള്‍ ഒരു മതപരിപാടിയുടെ ഭാഗമാകരുത്, ഗുരുവായൂരിലെ ‘കോടതി വിളക്കി’ൽ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കാളികളാകരുതെന്ന് ഹെെക്കോടതി

    ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്. ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് നിർദേശം നൽകിയത്. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പരിപാടിയിലും സംഘാടനത്തിലും പങ്കാളികളാകരുത്. ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് ‘കോടതി വിളക്ക്’ എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഭാഷകരും കോടതി ജീവനക്കാരും ജഡ്ജിമാരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാളാണ്…

    Read More »
  • ചെയര്‍മാനടക്കം രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു: കട്ടപ്പനയില്‍ കോളജ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു

    കട്ടപ്പന: ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പലിനെ കോളേജ് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു. കോളജ് യൂണിയന്‍ ചെയര്‍മാനുള്‍പ്പെടെ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്. കോളജ് ചെയര്‍മാന്‍ ജിഷ്ണു കെ.ബി, രഞ്ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്. കള്ളസാക്ഷിയെയടക്കം ഉപയോഗിച്ച് കള്ള പരാതിയിലാണ് ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്തെന്നാണ് എസ്.എഫ്.ഐ പറയുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികള്‍ വൈകിയെത്തിയതിനാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വാര്‍ഡന്‍ തടസ്സം പറഞ്ഞിരുന്നു. ഇതില്‍ യൂണിയന്‍ നേതാക്കള്‍ ഇപെടുകയും വാക്കുതര്‍ക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പ്രിന്‍സിപ്പല്‍ നീങ്ങുന്നത്. പോലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ പിന്നോട്ടില്ലെന്ന നയത്തിലാണ് വിദ്യാര്‍ഥികള്‍.

    Read More »
  • മരുന്ന് മാറി കുത്തിവെച്ചെന്ന് ബന്ധുക്കൾ, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ, സ്ത്രീ മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് ഗുരുതരവീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

    കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ചു രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് ഗുരുതരവീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു. അതേസമയം രോഗിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവച്ചതിന് പിന്നാലെ തളര്‍ന്നുവീണ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ല എന്ന് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഒക്ടോബര്‍ 26 -നാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്നും പിറ്റേന്ന് രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ്…

    Read More »
  • ആശുപത്രി ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി, ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചു

    പ്ലസ്ടുവിന് പഠിക്കുന്ന17 കാരിയായ ദളിത് പെണ്‍കുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിദ്യാർഥിനിയെ കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനു ശേഷം ഭീഷണിപ്പെടുത്തി ഇയാൾ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായും ഒടുവില്‍ ഇര ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നതെന്നുമാണ് പൊലീസ് പറയുന്നത്. ശീതള പാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 17കാരിയുടെ രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനാല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ആരോരുമില്ലാത്ത സമയത്ത് തന്നെ നിര്‍ബന്ധിപ്പിച്ച് ശീതളപാനീയം കുടിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി  ഇരിട്ടി താലൂക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ അഡ്മിറ്റായ പെണ്‍കുട്ടി ശുചിമുറിയിലേക്ക്…

    Read More »
  • എട്ടു വയസ്സായ കുട്ടിക്ക് ചികിത്സ നിഷേധിച്ചു, മലപ്പുറം വണ്ടൂരിലെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം

    മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എട്ടു വയസ്സായ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വം. സ്വകാര്യ മരുന്ന് കച്ചവടക്കാരും, ചില ഡോക്ടർമാരും ചേർന്നുള്ള മാഫിയാ സംഘങ്ങളാണ് ആശുപത്രിയിൽ ഉള്ളതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആരോപണവിധേയായ ഡോക്ടർക്കെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. സ്വകാര്യ മരുന്ന് കച്ചവടക്കാരും, ചില ഡോക്ടർമാരും ചേർന്നുള്ള മാഫിയാ സംഘങ്ങളാണ് ആശുപത്രിയെ നിയന്ത്രിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് സി.പി.എം വണ്ടൂർ ഏരിയ സെക്രട്ടറി വി.എം മുഹമ്മദ് റസാഖ് പറഞ്ഞു. അതേ സമയം, ഡോക്ടർക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച്നിൽക്കുകയാണ് ആശുപത്രി അധികൃതർ. കുടുംബം തെറ്റിദ്ധരിച്ചാതെണെന്നും ഡോക്ടർ മോശമായി പെരുമാറിയിട്ടില്ലെന്നും വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയിൽ വണ്ടൂർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • വാഹന ഇന്‍ഷുറന്‍സിലെ വെറൈറ്റി തട്ടിപ്പ്; ബസിനെ കൈയോടെ പൊക്കി എം.വി.ഡി.

    മലപ്പുറം: വണ്ടിച്ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പോളിസി കൈക്കലാക്കി നിരത്തിലോടിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി. എന്‍ഫോഴ്സ്‌മെന്റ് വിഭാഗം തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അല്‍ ബുസ്താന്‍ എന്ന ബസ് പിടികൂടിയത്. പരിശോധനയില്‍ ഇന്‍ഷുറന്‍സ് പോളിസി പേപ്പറില്‍ എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു പോളിസി നിലവിലില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ സര്‍വീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി തിരൂര്‍ പോലീസിന് കൈമാറി. ബസ് ഉടമയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെര്‍മിറ്റ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷെരീഫ് പറഞ്ഞു. തട്ടിപ്പ് ഇങ്ങനെ: വണ്ടിച്ചെക്ക് നല്‍കി ആദ്യം ബസ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പോളിസി പേപ്പര്‍ കൈക്കലാക്കും. ചെക്ക് മടങ്ങി പണം കിട്ടാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദുചെയ്യും. എന്നാല്‍ ഈ പോളിസി പേപ്പര്‍…

    Read More »
  • ചിറ്റാറില്‍ ഉടമയ്ക്കരികില്‍ നിന്ന പശുവിനെ കടുവ കടിച്ചുകൊന്നു

    പത്തനംതിട്ട: ചിറ്റാറില്‍ ഉടമയ്ക്കരികില്‍ നിന്ന പശുവിനെ കടുവ കടിച്ചുകൊന്നു. ചിറ്റാര്‍ കട്ടച്ചിറ ഈറനില്‍ക്കുന്നതില്‍ അച്യുതന്റെ ആറുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച രാവിലെ 10.30-ന് കട്ടച്ചിറ-നീലിപ്പിലാവ് റോഡില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെ പരുത്യാനിപ്പടിഭാഗത്തായിരുന്നു ആക്രമണം. വനത്തോട് ചേര്‍ന്ന് ജനവാസമേഖലയ്ക്ക് സമീപത്ത് നാട്ടുകാര്‍ കുളിക്കാനും തുണി കഴുകുന്നതിനും ഉപയോഗിക്കുന്ന അരുവിയുണ്ട്. അച്യുതനും ഭാര്യ ഉഷയും പശുവിനെ ഇവിടെ കുളിപ്പിച്ച് കരയിലേക്ക് മേയാന്‍ വിട്ടു. അടുത്ത നിമിഷം കടുവ പശുവിനുനേരേ ചാടിവീഴുകയായിരുന്നു. അച്യുതനും ഉഷയും നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ട് സമീപവാസികളെത്തുമ്പോള്‍ കടുവ പശുവിന്റെ േദഹത്തുണ്ടായിരുന്നു. ആള്‍ക്കാരെ കണ്ടതോടെ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു. ആഴത്തില്‍ കടിയേറ്റ പശു അല്പം കഴിഞ്ഞപ്പോഴേക്കും ചത്തു. മുമ്പും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനവാസമേഖലയ്ക്കടുത്ത് വീണ്ടും കടവയെത്തിയത്ത് നാട്ടുകാരെ ഭീതിയിലാക്കി. മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും കടുവ ആദ്യമാണ്. സായുധരായ വനപാലകസംഘം പകലും രാത്രിയും പട്രോളിങ് ശക്തമാക്കി. രണ്ടരവര്‍ഷം മുന്‍പാണ് കോന്നി വനമേഖലയിലെ സീതത്തോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ്…

    Read More »
Back to top button
error: