LocalNEWS

ആശുപത്രിയിലെ ചില്ല് തലകൊണ്ടിടിച്ച് തകര്‍ത്തു: കഞ്ചാവ് കേസ് പ്രതിയുടെ അഴിഞ്ഞാട്ടം

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി. കക്കാട് സ്വദേശി കെ.യാസര്‍ അറാഫാത്ത് (29) ആണ് അത്യാഹിത വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫിസറുടെ മുറിയുടെ ചില്ല് ഇയാള്‍ തലകൊണ്ട് ഇടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കൈവശം വച്ചതിന് കക്കാടുനിന്ന് ടൗണ്‍ പോലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതല്‍ ഇയാളുടെ പരാക്രമം തുടങ്ങി. പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തള്ളിയിട്ടു. അത്യാഹിത വിഭാഗത്തില്‍ എത്തിയതോടെ കൂടുതല്‍ ആക്രമാസക്തനായി.

Signature-ad

ഇയാള്‍ പോലീസുകാരെ ചീത്തവിളിക്കാനും ആക്രമിക്കാനും തുടങ്ങി. ഇതിനിടയ്ക്കാണ് ചില്ല് തകര്‍ക്കുന്നത്. അതിരുവിട്ടതോടെ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ടൗണ്‍ എസ്‌ഐ: എ.ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി. അനൂപ്, കെ.നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

 

Back to top button
error: