Local

  • റോഷന് സ്‌കൂളില്‍ പോകാം; ശ്രവണസഹായി കൈമാറി മേയര്‍ ആര്യ രാജേന്ദ്രന്‍

    തിരുനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് പുതിയ ശ്രവണ സഹായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് റോഷന്‍. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു മേയര്‍ വ്യക്തമാക്കി. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. ജഗതി സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്‍. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്. ശ്രവണ സഹായി നഷ്ടമായതോടെ സ്‌കൂളില്‍ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു. സ്‌കൂള്‍ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍…

    Read More »
  • യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയില്‍ കയറി ആക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.  

    Read More »
  • കൊച്ചിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ കസ്റ്റഡിയില്‍

    കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട് 3.20നു കലൂര്‍ സിഗ്‌നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുന്‍പു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത്. ആംബുലന്‍സ് നേരെയാക്കി നാട്ടുകാര്‍ വിനീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനീതയുടെ ഭര്‍ത്താവ്: എം.ആര്‍ നാരായണന്‍. മക്കള്‍: വിജീഷ്, സജീഷ്. മരുമക്കള്‍: വിദ്യ, ധന്യ.    

    Read More »
  • മാങ്ങാനം മംഗ്ലാവുപറമ്പിൽ പ്രഭാകരന്റെ ഭാര്യ കമലാക്ഷി അന്തരിച്ചു.

    കോട്ടയം: മാങ്ങാനം മംഗ്ലാവുപറമ്പിൽ പ്രഭാകരന്റെ ഭാര്യ കമലാക്ഷി ( 86 ) അന്തരിച്ചു. പുതുപ്പള്ളി കാലായി പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ശനി) 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : റാണി റാസ്മണി, സജി, കൊച്ചുമോൻ , സന്തോഷ്. മരുമക്കൾ : രാധാകൃഷ്ണൻ , അനിത, ടൈനി , ഷീജ.

    Read More »
  • സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു, സഹയാത്രികരായ രണ്ടു പേർ ഗുരുതരാവസ്ഥയിൽ

    കാസർകോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മൊഗ്രാൽ പെർവാട് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്. കെ. എൽ.14 ക്യു 5561 നമ്പർ സ്കൂട്ടർ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അനസിൻ്റെ സഹയാത്രികരായ മൊഗ്രാൽ റെഹ്മത്ത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20) സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം സംഭവിച്ചയുടൻ ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് കാസർകോട് കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വച്ച് അനസിന് മരണം സംഭവിക്കുകയായിരുന്നു. സുഹൈലിൻ്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂരിലെ ആശുപത്രിയിലേയ്ക്കു മാറ്റും. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ച അനസാണ് സ്കൂട്ടർ ഓടിച്ചത്. ഐഷയാണ് അനസിൻ്റെ മാതാവ്.

    Read More »
  • വ്യാജപീ‌ഡന പരാതി നൽകി പൊലീസുകാരനെ പോക്സോ കേസിൽ കുടുക്കി, ഒടുവിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു

    പോക്സോ കുറ്റംചുമത്തി 14ദിവസം ജയിലിലടയ്ക്കപ്പെട്ട പൊലീസുകാരന്‍ ഒടുവിൽ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. ആലപ്പുഴയിലെ സിവില്‍ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്. എസ് അനൂപിനെയാണ് (40) തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്. ഉപേക്ഷിച്ച ഭാര്യയ്ക്ക് സഹായം ചെയ്തതിന്, മകളെ ഉപയോഗിച്ച്‌ പിതാവ് വ്യാജപീ‌ഡന പരാതി നല്‍കിയാണ് അനൂപിനെ കേസില്‍ കുടുക്കിയത്. പിതാവിന്റെയും പൊലീസുകാരുടെയും നിര്‍ദ്ദേശപ്രകാരമാണ് കള്ളമൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയതോടെയാണ് കേസ് പൊളിഞ്ഞത്. അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയതോടെ അനൂപിനെ കുറ്റവിമുക്തനാക്കി. വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയെ ഉപേക്ഷിച്ച്‌, സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പിതാവ് പോയതായി കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദ്ദിച്ചതിന് അച്ഛനെതിരെ വിതുര പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അനൂപ് ഇടപെട്ടെന്നും കുടുംബകോടതിയിലെ കേസില്‍ അനൂപ് തന്റെ മുന്‍ ഭാര്യയെ സഹായിക്കുന്നെന്നും ധരിച്ചാണ്…

    Read More »
  • മഞ്ഞൾ ഗ്രാമമാകാൻ ചെമ്പിലോട്: ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം

    മഞ്ഞൾ ഗ്രാമമെന്ന പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും. അഞ്ഞൂറിലധികം കർഷകരാണ് ആദ്യഘട്ടത്തിൽ ഇതിന്റെ ഭാഗമാകുക. നേരത്തെ, മഞ്ഞൾ കൃഷിയാൽ സമ്പന്നമായിരുന്നു ചെമ്പിലോട്. ഈ പ്രതാപം തിരിച്ചുപിടിക്കുക, പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക, ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 2022-’23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിക്കും. ഗ്രാമസഭകൾ വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷിച്ചവർക്ക് നവംബർ ആദ്യവാരം മഞ്ഞൾ വിത്തിന്റെ കിറ്റ് നൽകും. വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷി ചെയ്യാം. സ്ഥല സൗകര്യത്തിന് അനുസരിച്ചാണ് വിത്ത് സൗജന്യമായി നൽകുക. ഒരേ കാലയളവിൽ വിളവെടുക്കാൻ സാധിക്കും വിധം ജൈവരീതിയിലാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമായ മാർഗനിർദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്തും കൃഷി ഭവനും നൽകും. ഗ്രാമച്ചന്ത വഴി മഞ്ഞളിന്റെ വിപണി ഉറപ്പാക്കുമെന്നും ഇതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട്…

    Read More »
  • കള്ളൻ്റെ പ്രാർത്ഥനയിൽ ഭഗവാൻ പ്രസാദിച്ചു, മുഖംമൂടി ധരിച്ചെത്തി തൊഴുതുവണങ്ങിയ കള്ളൻ തിരുവാഭരണം കവർന്ന് മുങ്ങി

    കള്ളൻ എന്താണ് ഭഗവാനോട് പ്രാർത്ഥിച്ചതെന്നറിയില്ല. എന്തായാലും ഭഗവാൻ പ്രസാദിച്ചു. ആലപ്പുഴയിലെ അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ കള്ളൻ ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിച്ചു. പിന്നീട് തിരവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ മോഷ്ടിച്ചു കൊണ്ട് മുങ്ങി. മോഷണത്തിന് മുൻപ് ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയണിഞ്ഞാണ് മോഷ്‌ടാവെത്തിയത്. ശ്രീകോവിൽ തകർത്താണ് കള്ളൻ അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പത്ത് പവന്റെ തിരുവാഭരണമാണ് മോഷ്ടിച്ചെന്ന് അധികൃതർ അറിയിച്ചു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • കണ്ണൂരിലെ ആദ്യത്തെ കഫേ@സ്ക്കൂൾ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ തുടങ്ങി

    കുടുംബശ്രീയുമായി സഹകരിച്ച്  ജില്ല പഞ്ചായത്ത് ആവിഷ്ക്കരിച്ച കഫേ@സ്കൂൾ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കുടുംബശ്രീയുടെ ലഘുഭക്ഷണശാല ‘സ്കൂഫേ’ എന്ന പേരിലുള്ള കഫേകൾ തുടങ്ങുന്നത്. ജില്ലയിലെ ആദ്യത്തെ ‘സ്കൂഫേ’ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയതായി കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു. സ്ക്കൂളുകളാണ് ഇതിനുള്ള സ്ഥലസൗകര്യം ഒരുക്കേണ്ടത്. ജില്ല പഞ്ചായത്തിന്‍റെ തനത് ഫണ്ടിൽനിന്ന് 20 ലക്ഷം നീക്കിവെച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. സ്ക്കൂൾവളപ്പിൽ ഒരുക്കുന്ന ‘സ്കൂഫേ’യിൽ ലഘുഭക്ഷണവും ഊണും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഉച്ചഭക്ഷണം ഇവിടെയെത്തിച്ച് കുട്ടികൾക്ക് വിതരണം ചെയ്യും. ഇതിനു പുറമെ കുട്ടികൾക്ക് അത്യാവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ എന്നിവയും ‘സ്കൂഫേ’ യിൽനിന്ന് ലഭിക്കും. ഓരോ സ്കൂളിലും ‘സ്കൂഫേ’ ഒരുക്കുന്നതോടെ രണ്ടു കുടുംബശ്രീ പ്രവർത്തകർക്ക് ജോലി ലഭിക്കും. സ്കൂഫേയിലെ ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും. സ്കൂൾ ഇടവേളകളിൽ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കുക…

    Read More »
  • കൊല്ലത്ത് കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പോലീസ്

    കൊല്ലം: കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പോലീസ്. ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പോലീസിന്റെ നോട്ടീസ്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ട്രാഫിക് പോലീസ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വെച്ചില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞ 24നാണ് ട്രാഫിക് പോലീസില്‍ നിന്ന് ഫോണില്‍ നിന്ന് സന്ദേശം ലഭിച്ചത്. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്. എന്നാല്‍, നിയമലംഘനത്തിന് പിഴ ചുമത്തിയതിയുണ്ടായ സാങ്കേതിക പ്രശ്‌നമായിരിക്കാമെന്നാണ് പോലീസ് സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.  

    Read More »
Back to top button
error: