LocalNEWS

ചെയര്‍മാനടക്കം രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു: കട്ടപ്പനയില്‍ കോളജ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു

കട്ടപ്പന: ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പലിനെ കോളേജ് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു. കോളജ് യൂണിയന്‍ ചെയര്‍മാനുള്‍പ്പെടെ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്. കോളജ് ചെയര്‍മാന്‍ ജിഷ്ണു കെ.ബി, രഞ്ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്.

കള്ളസാക്ഷിയെയടക്കം ഉപയോഗിച്ച് കള്ള പരാതിയിലാണ് ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്തെന്നാണ് എസ്.എഫ്.ഐ പറയുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികള്‍ വൈകിയെത്തിയതിനാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വാര്‍ഡന്‍ തടസ്സം പറഞ്ഞിരുന്നു. ഇതില്‍ യൂണിയന്‍ നേതാക്കള്‍ ഇപെടുകയും വാക്കുതര്‍ക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പ്രിന്‍സിപ്പല്‍ നീങ്ങുന്നത്.

Signature-ad

പോലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ പിന്നോട്ടില്ലെന്ന നയത്തിലാണ് വിദ്യാര്‍ഥികള്‍.

Back to top button
error: