LocalNEWS

കട്ട് ഓഫ് മാര്‍ക്കുണ്ടെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇല്ല; പി.എസ്.സിക്കെതിരേ പരാതിയുമായി പട്ടികജാതി ഉദ്യോഗാര്‍ത്ഥി

ഇടുക്കി: മാനദണ്ഡം അനുസരിച്ചുള്ള മാര്‍ക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാര്‍ത്ഥിയുടെ പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ പി.എസ്.സി. പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.

2020 മാര്‍ച്ചിലാണ് കപില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാര്‍ക്കായിരുന്നു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം. കപിലിന് ലഭിച്ചതാകട്ടെ 52 മാര്‍ക്കും. ലിസ്റ്റില്‍ ഉള്‍പ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്. പിന്നീട് പി.എസ്.സി ചെയര്‍മാനെ നേരിട്ടു കണ്ടു കാരണമന്വേഷിച്ചപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്കാണ് പരിശോധിക്കാം എന്ന് ഒഴുക്കന്‍ മറുപടി നല്‍കി വിട്ടയച്ചു.

തന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞ 54 പേര്‍ റാങ്ക് ലിസ്റ്റിലുണ്ടെന്നാണ് കപിലിന്റെ ആരോപണം. പട്ടികജാതിക്കാരനായ കപിലിന്റെ പേര് സപ്ലിമെന്ററി ലിസ്റ്റില്‍ പോലുമില്ല. ഇത് മനപൂര്‍വ്വമാണെന്നാണ് കപിലിന്റെ ആക്ഷേപം. ജോലികിട്ടുമെന്ന് വിശ്വസിച്ച് കഷ്ടപ്പെട്ട് പരീക്ഷയെഴുതി ജയിക്കുന്നവരുടെ വിഷമം മനസ്സിലാക്കി തന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് കപിലിപ്പോഴും വിശ്വാസിക്കുന്നത്.

 

Back to top button
error: