LocalNEWS

ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറുടെ സീല്‍ കാണാതായി; കോഴിക്കോട്ടെ ഓഫീസ് ഫര്‍ണിച്ചറില്‍ പതിപ്പിച്ച നിലയില്‍

കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ സീല്‍ കോഴിക്കോട് വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഫര്‍ണിച്ചറുകളില്‍ പതിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറുമായ ടോമി പുളിമാന്‍തുണ്ടത്തിന്റെ മോഷണം പോയ ഔദ്യോഗിക സീലാണ് ഫര്‍ണിച്ചറുകളില്‍ മുഴുവന്‍ പതിപ്പിച്ചത്.

പോലീസില്‍നിന്നും വിളി വന്നപ്പോഴാണ് വിവരം ടോമി അറിയുന്നത്. നഗരസഭാ കൗണ്‍സില്‍ ഹാളിലെ കൗണ്‍സിലര്‍മാരുടെ മേശവലിപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സീലുകള്‍. മേശ പൂട്ടിയിരുന്നില്ലെന്നും തുടര്‍ന്ന് കൗണ്‍സിലില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ടോമി പറഞ്ഞു. 15 ലക്ഷം രൂപ വിലവരുന്ന തടി ഉത്പന്നങ്ങളിലാണ് സീലുകള്‍ പതിപ്പിച്ച് വികൃതമാക്കിയത്.

Signature-ad

കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

 

 

 

Back to top button
error: