Local
-
കോഴിക്കോട് ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപം അമിതവേഗത്തിൽ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. അമിത വേഗത്തിൽ പാഞ്ഞു വന്ന സ്വകാര്യ ബസ്, നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിനടുത്തു വച്ച് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടൻതന്നെ രശ്മിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ, 11 കാരിയായ നിവേദ്യയും അഞ്ചു വയസുകാരനായ നീരവും ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർഥികളാണ്.
Read More » -
മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു 14 ലക്ഷം വാങ്ങി കബളിപ്പിച്ചെന്ന് അമേരിക്കൻ മലയാളി
മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കടുത്തുരുത്തി സ്വദേശി സെബാസ്റ്റ്യനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. വിവിധഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയെന്നും ഇത് തിരികെ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറിയതായും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. 19-ാം തീയതിയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരേ 75-കാരനായ സെബാസ്റ്റ്യൻ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നല്‍കിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പോലീസിനെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതി നല്‍കാന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ ഓഫീസില്‍…
Read More » -
അഞ്ചലിൽ യുവഡോക്ടര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
അഞ്ചല്‍: യുവഡോക്ടറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അരവിന്ദ് ഇ എന്‍ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ് (സോനു – 30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ അഞ്ചലിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം ബി ബി എസിന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത. മൃതദേഹം പാരിപ്പള്ളി ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » -
ഭാര്യയെ ബഡ്റൂമിൽ വച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവ് പിടിയില്‍
കുളത്തൂപ്പുഴയിൽ കിടപ്പുമുറിയിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ സിലോൺ മുക്ക് സ്വദേശി യോഗേഷാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ലിസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുളത്തൂപ്പുഴ സിലോൺ ജംഗഷനിൽ താമസിക്കുകയായിരുന്ന യോഗേഷും ഭാര്യ ലിസിയും തമ്മിൽ ഏറെ നാളുകളായി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ് കത്തി ഉപയോഗിച്ച് ലിസിയെ കിടപ്പുമുറിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ലിസി രക്ഷപ്പെടാതിരിക്കാൻ സംഭവ ശേഷം മുറി പൂട്ടി യോഗേഷ് രക്ഷപ്പെടുകയായിരുന്നു. ലിസിയുടെ നിലവിളി കേട്ട സമീപവാസി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ലിസിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിടിയിലായ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി കുളത്തുപ്പുഴ പൊലീസ് എസ് ഐ അനീഷ് പറഞ്ഞു. യോഗേഷിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
കോട്ടയം പാദുവയിൽ പന്നകം തോട്ടില്‍ കുളിക്കാനിറങ്ങിയ 2 നഴ്‌സിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോട്ടയത്ത് രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥികളാണ് ഇരുവരും. കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. അപകടം സംഭവിച്ച് കാൽ ഒടിഞ്ഞു കിടക്കുന്ന സഹപാഠി പാദുവ ചരുവിൽ ഡോണയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കൂട്ടുകാരായ 4 അംഗ സംഘം. സഹപാഠികളായ കൊട്ടാരക്കര സ്വദേശി അഹമ്മദ് (21), കരുനാഗപ്പള്ളി സ്വദേശി അൻസിൽ (19) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മടങ്ങി പോകാനിറങ്ങിയ ഇവർ അടുത്തുള്ള പന്നഗം തോട് കാണാനായി തിരിച്ചു. മുടപ്പാല കടവ് ഭാഗത്ത് എത്തിയ സഹപാഠികൾ ചെക്ക്ഡാമിന്റെ കൽക്കെട്ടിനടുത്ത് വെള്ളത്തിൽ ഇറങ്ങി കുറേനേരം കളിച്ചു. ഇതിനിടെ അജ്മലും വജനും തോട്ടിലെ കയത്തിലേക്കു മുങ്ങി താഴുകയായിരുന്നു. വെള്ളത്തിനടിയിലേക്കു പോയവർ കുറച്ചു…
Read More » -
ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു, കടബാധ്യതയെ തുടര്‍ന്ന് എന്ന് ആത്മഹത്യാകുറിപ്പ്
ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്സിലാബ് എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഏറേ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടര്‍ന്ന് ജിജോയുടെ ഭാര്യ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു വന്ന് തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രമുഖ അരി, പലവൃജ്ഞന കമ്പനിയുടെ ഗുരുവായൂരിലെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ജിജോ. കമ്പനിയധികൃതരുമായുള്ള സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
Read More » -
കണ്ണൂർ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം, മൂന്നുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം: ലോകകപ്പ് മത്സരത്തിൽ ഫ്രാന്‍സ് ആരാധകരെ കളിയാക്കിയതാണ് സംഘർഷ കാരണം
ഫ്രഞ്ചു പടയെ തുരത്തി അര്‍ജന്റീനയുടെ മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ട നിമിഷം ലോകമാകെയുള്ള ഫുട്‌ബോള്‍ പ്രേമികൾ ആവേശത്തിൻ്റെ പാരമ്യത്തിലെത്തി. ഈ ആഹ്‌ളാദ പ്രകടനത്തിനിടെ കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം ഉടലെടുത്തു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് സംഘര്‍ഷ കാരണം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗ് ഗുരുതരാവസ്ഥയിലാണ്.. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ ആശുപത്രികളിലാണ് പരിക്കേറ്റ മൂന്നുപേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഘർഷം അതിരുവിടുകയോ ആര്‍ക്കും പരിക്കേൽക്കുകയോ ചെയ്തില്ല. ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടന്‍തന്നെ പൊലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
ചെറുവഞ്ചിയില്‍ പുഴയില്‍ മീന്‍ പിടിക്കാൻ പോയ അച്ഛനും മകളും മുങ്ങി മരിച്ചു
മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. എറണാകുളം പറവൂരിലാണ് അപകടം നടന്നത്. മീന്‍ പിടുത്തത്തൊഴിലാളിയായ ബാബു (50), മകള്‍ നിമ്മ്യ (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബാബുവും മകളും ചെറുവഞ്ചിയില്‍ വീരന്‍ പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്. വഞ്ചി മറിഞ്ഞാണ് ഇവര്‍ പുഴയില്‍ മുങ്ങിയതെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി. കടമക്കുടി ഗവ വൊകേഷണല്‍ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിമ്മ്യ.
Read More » -
മാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. കുട്ടികൾക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാൻ സാധ്യമാക്കുക എന്നതാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികൾക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി ഷീബ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ…
Read More » -
അക്ഷരവെളിച്ചം പകരാൻ കൊടകര ഗവ. എൽ പി സ്കൂളിൽ ‘മയിൽപീലി’
കൊടകര: കുരുന്നുകള്‍ക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരാൻ കൊടകര ഗവ. എൽപി സ്കൂളിൽ ‘മയിൽപീലി’ ഒരുങ്ങുന്നു. പ്രവേശനകവാടം മുതൽ ക്ലാസ്മുറികൾ വരെ പുത്തൻ പഠനരീതിയും അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂൾ ഒരുങ്ങുന്നത്. ‘സ്റ്റാർസ്’ പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും കൊടകര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിശാലമായ സ്‌കൂള്‍ മുറ്റത്തെ മനോഹര ശില്പങ്ങൾ ആരുടെയും മനം കവരും. ഗുഹാ സങ്കൽപ്പത്തിൽ ഒരുക്കിയ വായനക്കൂടാരം, കുട്ടിത്തീവണ്ടി, തണ്ണിമത്തൻ സ്ലൈഡർ, കണക്കുമല, ടയർ കൊണ്ട് ഉണ്ടാക്കിയ മുച്ചക്ര വാഹനം എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്. ക്ലാസ്മുറിയിലെ ചുവരുകൾ കേരള സംസ്കാരം, ഗതാഗതം, ശീലങ്ങൾ, വിവിധതരം ജോലിയിൽ ഏർപ്പെടുന്നവർ, കാട്, മല എന്നീ ചിത്രങ്ങളാൽ സമ്പന്നം. കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ് എസ് കെ നിര്‍ദേശമനുസരിച്ച് 12 കോര്‍ണറുകള്‍ സ്കൂളിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപിക ടി…
Read More »