Local

  • അക്ഷരവെളിച്ചം പകരാൻ കൊടകര ഗവ. എൽ പി സ്കൂളിൽ ‘മയിൽപീലി’

    കൊടകര: കുരുന്നുകള്‍ക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരാൻ കൊടകര ഗവ. എൽപി സ്കൂളിൽ ‘മയിൽപീലി’ ഒരുങ്ങുന്നു. പ്രവേശനകവാടം മുതൽ ക്ലാസ്മുറികൾ വരെ പുത്തൻ പഠനരീതിയും അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂൾ ഒരുങ്ങുന്നത്. ‘സ്റ്റാർസ്’ പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും കൊടകര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിശാലമായ സ്‌കൂള്‍ മുറ്റത്തെ മനോഹര ശില്പങ്ങൾ ആരുടെയും മനം കവരും. ഗുഹാ സങ്കൽപ്പത്തിൽ ഒരുക്കിയ വായനക്കൂടാരം, കുട്ടിത്തീവണ്ടി, തണ്ണിമത്തൻ സ്ലൈഡർ, കണക്കുമല, ടയർ കൊണ്ട് ഉണ്ടാക്കിയ മുച്ചക്ര വാഹനം എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്. ക്ലാസ്മുറിയിലെ ചുവരുകൾ കേരള സംസ്കാരം, ഗതാഗതം, ശീലങ്ങൾ, വിവിധതരം ജോലിയിൽ ഏർപ്പെടുന്നവർ, കാട്, മല എന്നീ ചിത്രങ്ങളാൽ സമ്പന്നം. കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ് എസ് കെ നിര്‍ദേശമനുസരിച്ച് 12 കോര്‍ണറുകള്‍ സ്കൂളിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപിക ടി…

    Read More »
  • ഊര്‍ജ്ജ സംരക്ഷണ സന്ദേശവുമായി റാലിയും ബോധവല്‍ക്കരണ പരിപാടിയും 

    കോട്ടയം: ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജ്ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഇരുപ്പേല്‍ച്ചിറ ഭാഗത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെയും ഊര്‍ജ്ജ സംരക്ഷണ റാലിയുടെയും ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലിയും ഊര്‍ജ്ജ കാര്യക്ഷമതയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയ്ക്ക് കെ.എസ്.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബബിത റ്റി ജെസ്സില്‍ നേതൃത്വം നല്‍കി. ഗാര്‍ഹിക വൈദ്യുതി ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗ നിയന്ത്രണത്തോടൊപ്പം പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങളുടെ അവലംമ്പനത്തിനും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ പ്രദേശത്തെ നിരവധിയാളുകള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി…

    Read More »
  • വാതില്‍ ചാരിയിട്ട് വീട്ടുകാർ ഉത്സവത്തിന് പോയി, നന്ദിയോടെ വജ്രവും സ്വര്‍ണവുമടക്കം 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന് കള്ളൻ

    കാസര്‍കോട് കുഞ്ചത്തൂരിലെ വിശ്വനാഥ ഷെട്ടിയുടെ വീട്ടിലാണ് വന്‍ കവർച്ച നടന്നത്. വീട്ടുകാര്‍ ഉത്സവത്തിന് പോയ സമയത്താണ് ആളില്ലാത്ത വീട്ടില്‍ നിന്നും വജ്രവും സര്‍ണവുമടക്കം 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചത്. വീടിന്റെ വാതില്‍ ചാരി തൊട്ടടുത്ത ക്ഷേത്രത്തില്‍ സന്ധ്യമുതല്‍ രാത്രി 9.30 വരെ വീട്ടുകാര്‍ പോയിരുന്നു. തിരിച്ചുവന്നു വാതില്‍പൂട്ടി വീണ്ടും ക്ഷേത്രത്തിലേക്ക് പോയി. അതിനുശേഷം വീട്ടിലെത്തി കിടന്നുറങ്ങുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോള്‍ കിടക്കവിരിയില്‍ നിന്ന് സ്വര്‍ണവള വീഴുന്നത് കണ്ട് അലമാര തുറന്നുനോക്കിയപ്പോഴാണ് കവര്‍ച നടന്ന വിവരം അറിയുന്നതെന്ന് വിശ്വനാഥ ഷെട്ടിയുടെ വീട്ടുകാർ പറഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണവും ഒമ്പത് ലക്ഷം രൂപ വിലവരുന്ന 22 പവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി വീട്ടുകാരുടെയും മറ്റും വിരലടയാളങ്ങള്‍ ശേഖരിച്ചു.

    Read More »
  • ആലപ്പുഴയ്ക്ക് ഇനി ഉത്സവനാളുകൾ; പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പുത്സവം ഇന്ന് തുടങ്ങും

    ആലപ്പുഴ: പ്രശസ്തമായ ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തില്‍ ചിറപ്പുത്സവം ഇന്നാരംഭിക്കും. ഇന്നു രാവിലെ 11നു സംഗീതാര്‍ച്ചന, 11.15നു കളഭം. 5.30 ന് കാഴ്ചശ്രീബലി, ഏഴിനു ദേവ സംഗീതം, ഒന്‍പതിനു വിവിധ കലാപരിപാടികള്‍. നാളെ 6.15ന് ലളിതസഹസ്രനാമം. 7.15നു സോപാന സംഗീതം, ഒന്‍പതിനു കാഴ്ച ശ്രീബലി, 9.30നു ഓട്ടന്‍ തുള്ളല്‍, 11.15നു നാദസ്വരക്കച്ചേരി, നാലിന് പഞ്ചരത്‌ന കീര്‍ത്തനം, 6.45നു താലപ്പൊലി, ഏഴിന് അധ്യാപികമാരുടെ തിരുവാതിര.19നു രാവിലെ പത്തിനു നവകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, ഏഴിനു കോലടി, 7.30നു പുഷ്പാഭിഷേകം. 20ന് 5.30നു ഭജന, 10.30 ന് കുങ്കുമാഭിഷേകം, കളഭം, ഏഴിന് നാദസ്വരക്കച്ചേരി, 15 നു ഭരതനാട്യം, കുച്ചിപ്പുഡി, 7.15ന് സംഗീത സദസ്. 21നു പത്തുമുതല്‍ കുങ്കുമാഭിഷേകം, നവകാഭിഷേകം, കളഭം, 7.30നു വയലിന്‍ സോളോ. 22ന് ഏഴിന് മലരഭി ഷേകം, 3.30ന് നാരായണീയ പാരായണം. 6.45ന് വളയവന്തുപാട്ട്, ഏഴിന് സംഗീത സദസ്. 28ന് ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം, ഒന്നിന് ഓട്ടന്‍തുള്ളല്‍, 6.15ന് മുല്ലയ്ക്കല്‍ എന്‍.എസ്. എസ്.…

    Read More »
  • കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലാണ് ചാടിയിറങ്ങാൻ ശ്രമിച്ചത്

    ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊരട്ടി സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച ഒരാളുടെ തല പ്ലാറ്റ്‌ഫോമില്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ വീഴ്ചയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും തത്ക്ഷണം മരിച്ചു. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊരട്ടിയില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ കുറവായിരുന്നു. കൂടാതെ പുലര്‍ച്ചെയായത് കൊണ്ട് ആരും ശ്രദ്ധിച്ചതുമില്ല. രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്ലാറ്റ്‌ഫോമില്‍ എത്തിയ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഇതിനോടകം തന്നെ ഇരുവരും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇവർ അപകടത്തിൽ പെട്ടതെന്നാണ്…

    Read More »
  • പരിസ്ഥിതിലോല മേഖല നിർണയം: ആശങ്കകൾക്ക് വിരാമം; ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ആധികാരിക രേഖയല്ലെന്ന് മന്ത്രി

    ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 23 വരെ സമയം ഇടുക്കി: സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്ന ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ഇതു ജനവിരുദ്ധമല്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തുന്നത്. ബഫരസോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ജനവാസ മേഖലയാണെന്നാണ് കേരളത്തിന്റെ വാദം. ഇതു തെളിയിക്കാന്‍ വേണ്ടി മാത്രമാണ് ഉപഗ്രഹ സര്‍വേ. ഇത് ഏതെങ്കിലും തരത്തിലുള്ള ആധികാരിക രേഖയല്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ബഫര്‍സോണായി നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍ ജനവാസ മേഖലകള്‍ ആണെന്ന് കാണിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വാദത്തിന് സുപ്രീം കോടതിയില്‍ കരുത്ത് പകരും. വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത സര്‍വേ സ്‌കെച്ചുകളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വേ നമ്പരും സബ് ഡിവിഷനും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രദേശത്തിന്റെ ഗൂഗിള്‍ മാപ്പ് കൂടി സ്‌കെച്ചുകള്‍ക്കൊപ്പം ഉള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനുള്ള നിര്‍ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ അതാതു പഞ്ചായത്തുകളിലും…

    Read More »
  • ജപ്തിയുടെ പേരു പറഞ്ഞ് ആദിവാസിയായ വീട്ടമ്മയെയും മകനെയും ബാങ്ക് അധികൃതർ സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിട്ടു, ഒരമ്മയും മകനും വഴിയാധാരമായി

    കണ്ണൂരിലെ പേരാവൂരിനടുത്ത് കൊളക്കാട് ജപ്തി നടപടിയുടെ പേരിൽ ആദിവാസിയായ വീട്ടമ്മയെയും മകനെയും ബാങ്ക് ഓഫ് ബറോഡ അധികൃതർ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കി. ഓടപ്പുഴ സ്വദേശിനി കാവളത്തിങ്കൽ എം.സി ഓമനയെയും മകനെയുമാണ് ബാങ്ക് അധികൃതർ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ബാങ്ക് ഓഫ് ബറോഡ നെടുംപുറംചാൽ ശാഖയിൽ നിന്നും എട്ട് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് വീട്ടമ്മയെയും മകനെയും വീട്ടിൽ നിന്നും സന്ധ്യയ്ക്ക് ബലമായി പിടിച്ചിറക്കി വിട്ടത്. കുറിച്യ സമുദായത്തിൽപ്പെട്ട ഓമനയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാണ് ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി പണയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ നെടുംപുറംചാൽ ശാഖയിൽ നിന്നും 2015ൽ ആദ്യം നാല് ലക്ഷം രൂപയും പിന്നീട് നാലു ലക്ഷവും ഉൾപ്പെടെ എട്ടു ലക്ഷം രൂപ വായ്പയെടുത്ത്. എന്നാൽ ഭർത്താവിന് കാൻസർ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതേതുടർന്നാണ് വീട് ജപ്തി ഭീഷണി നേരിട്ടത്. മുതലും പലിശയുമുൾപ്പെടെ…

    Read More »
  • അ‌പകടക്കെണിയൊരുക്കി പട്ടിത്താനം-ഏറ്റുമാനൂർ ​ബൈപാസ്; വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു

    കോട്ടയം: സുരക്ഷാസംവിധാന​ങ്ങളൊരുക്കാതെ ​ഗതാഗതത്തിന് തുറന്നുകൊടുത്തെന്ന ആ​​​​​​രോപണം ശക്തമാകുന്നതിനിടെ, പട്ടിത്താനം-ഏറ്റുമാനൂർ ​ബൈപാസിൽ വീണ്ടും അ‌പകടം. ഇന്ന് ഉച്ചയോടെ ഏറ്റുമാനൂർ ​​ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കു സമീപമാണ് അ‌പകടമുണ്ടായത്. ​ബൈപാസിലൂടെ യെത്തിയ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് ​നിസാര പരുക്കുകളേറ്റു. ഏറ്റുമാനൂർ പാറകണ്ടം ഭാഗത്തുനിന്ന് എത്തിയ കാർ, ​​ബൈപാസ് കുറുകെ കടക്കുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങളുടെ അ‌മി​തവേഗവും ശ്രദ്ധക്കുറവുമാണ് ​​ബൈപാസിലെ അ‌പകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് ഗതാഗതത്തിന് തുറന്നുനൽകി ഒരു മാസത്തിനകം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നായിരുന്നു അ‌ധികൃതരുടെ വാഗ്ദാനം. എന്നാൽ, നാളിതുവരെയായി യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പുതുതായി നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-ഏറ്റുമാനൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ അ‌പകടസാധ്യതയുള്ളത്. നിരവധി ചെറുറോഡുകളാണ് ​​ബൈപാസ് കുറുകേ കടന്ന് പോകുന്നത്. ​ഇത് അ‌റിയാതെ അ‌മിതവേഗത്തിലെത്തുന്ന വാഹനങ്ങളും അ‌ശ്രദ്ധയോടെ ചെറുറോഡുകളിൽനിന്ന് ​ബൈപാസിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളുമാണ് അ‌പകടത്തിൽപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിൽ പാലാ റോഡ് ജങ്ഷനിൽ പോലീസ് ഉദ്യോഗസ്ഥ​രെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചത് ആശ്വാസകരമാണ്.

    Read More »
  • ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട് 28-ന്

    ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്നു ഉത്സവം 28 – ന് സമാപിക്കും. 28 – ന് രാവിലെ ഒൻപതിനാണ് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട്. ഭക്തജന പങ്കാളിത്തത്തോടെയാണ് ഇത്തവണയും ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ ചടങ്ങുകളോടൊപ്പം കലാപരിപാടികളും അരങ്ങുണർത്തും. ‌ഡിസംബർ 16-ന് വൈകുന്നേരം 6.45 – ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്ര സംഗീത സംവിധായകൻ ജയ്സൺ ജെ. നായർ നിർവഹിക്കും. മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാർ അധ്യക്ഷത വഹിക്കും. 17 – ന് രാത്രി ഏഴിന് വൈക്കം ശശിധര ശർമ്മയും സംഘവും തീയാട്ട് അവതരിപ്പിക്കും. 18 – ന് രാത്രി ഏഴിന് കോട്ടയം സുഗതനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 19 – ന് രാത്രി ഏഴിന് പുല്ലാങ്കുഴൽ കച്ചേരി, 20 -ന് രാത്രി ഏഴിന് ഭക്തിഗാനസുധ, 21-ന് രാത്രി ഏഴിന് കലാനിലയം അനിൽ കുമാറിന്റെ ഓട്ടംതുള്ളൽ, 22-ന് രാത്രി ഏഴിന് നാമാഭിഷേകം, 23-ന് രാത്രി 7.30…

    Read More »
  • തൊടുപുഴയിൽ ജ്യേഷ്ഠനെ അനുജൻ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

    തൊടുപുഴ ഈസ്റ്റ് കലൂരിൽ ജ്യേഷ്ഠനെ അനുജൻ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെന്നിവീണ് തലയ്ക്ക് പരുക്കേറ്റു എന്നു പറഞ്ഞാണ് ഈസ്റ്റ് കലൂർ മലേക്കാവ് തഴുവംചിറയിൽ ജയേഷ് തങ്കപ്പനെ (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ മരിച്ചത് മരക്കൊമ്പു കൊണ്ടുള്ള സഹോദരന്റെ അടിയേറ്റാണെന്നു പൊലീസ് കണ്ടെത്തി. ജയേഷ് തങ്കപ്പൻ കൊല്ലപ്പെട്ട സംഭവത്തിൽ അനുജൻ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടൻ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്.ഐ സലീമിനുണ്ടായ സംശയമാണ് മരണകാരണം കൊലപാതകമാണെന്ന് തെളിയിച്ചത്. തലയിടിച്ചു വീണെന്ന് പറഞ്ഞത് നിരപ്പായ സ്ഥലത്താണ്. തലയിലെ മുറിവിന്റെ സ്വഭാവം ഇതുമായി ചേർന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ മരണകാരണം…

    Read More »
Back to top button
error: