LocalNEWS

ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു, കടബാധ്യതയെ തുടര്‍ന്ന് എന്ന് ആത്മഹത്യാകുറിപ്പ്

ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്സിലാബ് എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഏറേ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടര്‍ന്ന് ജിജോയുടെ ഭാര്യ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു വന്ന് തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രമുഖ അരി, പലവൃജ്ഞന കമ്പനിയുടെ ഗുരുവായൂരിലെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ജിജോ. കമ്പനിയധികൃതരുമായുള്ള സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.
മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

Back to top button
error: