LocalNEWS

കോഴിക്കോട് ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപം അമിതവേഗത്തിൽ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്.

അമിത വേഗത്തിൽ പാഞ്ഞു വന്ന സ്വകാര്യ ബസ്, നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിനടുത്തു വച്ച് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടൻതന്നെ രശ്മിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.  മക്കൾ, 11 കാരിയായ നിവേദ്യയും അഞ്ചു വയസുകാരനായ നീരവും ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർഥികളാണ്.

Back to top button
error: