Local

  • നെടുങ്കണ്ടത്ത് ബസ് യാത്രയ്ക്കിടെ മരക്കൊമ്പ് മുഖത്തടിച്ച് നഴ്സിന് 80 ശതമാനത്തിലേറെ കാഴ്ച നഷ്ടപ്പെട്ടു

    റോഡിലെ ഗട്ടറിൽ വീണും വഴിയരുകിലെ ഫ്ലക്സ് ബോർഡിൽ തട്ടിയുമൊക്കെ യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവായി തീർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയിലെ നെടുങ്കണ്ടത്ത് ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നിഷ (31) ജോലിക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിഷ പരാതി നൽകി. കല്ലാറ്റിൽ നിന്നു കട്ടപ്പനയിലേക്കു പോകുമ്പോൾ എഴുകുംവയലിനു സമീപമാണ് അത്യാഹിതമുണ്ടായത്. നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണിൽ തട്ടുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും പരുക്കു ഗുരുതരമായതിനാൽ തേനിയിലെ ആശുപത്രിയിലേക്കു മാറ്റി. തേനിയിലും സൗകര്യം ലഭിച്ചില്ല.ഒടുവിൽ മധുരയിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും…

    Read More »
  • കണ്ണൂരില്‍ വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും 15000 രൂപയും മോഷ്ടിച്ചു, പരാതിക്കാരിയുടെ ബന്ധുവായ മോഷ്ടാവ് അറസ്റ്റിൽ

    കണ്ണൂരില്‍ വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും 15000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പ്രതി ബന്ധു തന്നെയെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പരാതിക്കാരിയായ പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് അറസ്റ്റിലായത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബിനു മോഹനന്റെ നേതൃത്വത്തില്‍ നടന്ന സ്‌പെഷ്യല്‍ സ്‌ക്വഡ് അന്വഷണത്തിനൊടുവിൽ പ്രതി സിദ്ധാര്‍ഥിനെ എറണാകുളത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച പകൽ വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നത്.  അന്വഷണം വഴി തിരിച്ച്‌ വിടുന്നതിന് വേണ്ടി പ്രതി വീടിന്റെ ഗ്രില്‍സ് കുത്തിതുറന്ന് ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച്‌ അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ പാലക്കാട്, കോട്ടയം ജില്ലകളില്‍ മോഷണ കേസുകൾ നിലവിലുണ്ട്. 2 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

    Read More »
  • മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുൽ ജോബി വാഹനാപകടത്തിൽ മരണപ്പെട്ടു, അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

    മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരണപ്പെട്ടു. ശനി പുലർച്ചെ 12.30 ഓടെ ഏറ്റുമാനൂർ പട്ടിത്താനം ബൈപാസിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. യുവാവിന്റെ മരണത്തിന് ഇടയായ അപകടത്തിൽ പെട്ട കാറിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് ഇടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

    Read More »
  • ഏറ്റുമാനൂർ ബൈപാസിൽ വീണ്ടും അപകടം, മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

    ഏറ്റുമാനൂർ: മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് മരണം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെന്നിതെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന എയ്സ് വാനിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരിക്കേറ്റു. രാഹുലിൻ്റെ സംസ്കാരം പിന്നീട്.

    Read More »
  • ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൽ പൊട്ടിത്തെറി: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയ്ക്കെതിരെ കത്തോലിക്കാ ബാവയ്ക്ക് പരാതി നൽകാൻ ഒരുങ്ങി ഒരു വിഭാഗം

    കോട്ടയം : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൽ പൊട്ടിത്തെറിക്ക് പിന്നാലെ ഭദ്രാസനം മെത്രാപ്പോലീത്തക്കെതിരെ പരാതിയുമായി ഒരു വിഭാഗം. ഭദ്രാസന മെത്രാപ്പോലീത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപിച്ച് കത്തോലിക്കാബാവയ്ക്ക് പരാതി നൽകാനാണ് ഒരു വിഭാഗം യുവജന സംഘടന പ്രവർത്തകർ ഒരുങ്ങുന്നത്. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി നിയമനങ്ങൾ നടത്തുന്നതായാണ് ആരോപണം. മെത്രാപ്പോലീത്ത യുവാക്കളുടെ വികാരം മനസിലാക്കു ന്നില്ലന്നും കൂടിയാലോചനകൾ ഇല്ലാതെ പ്രവർത്തിക്കുന്നതായുമാണ് യുവജന സംഘടന തലപ്പത്തുനിന്നും ആരോപണം ഉയർന്നിരിക്കുന്നത്. മുൻപും ഇപ്പോഴും ഭദ്രാസന സെക്രട്ടറിമാരെ നിയമിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നാണ് ആരോപണം. മുൻപ് നിയമിച്ച ആളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കുക പോലും ചെയ്തിരുന്നു. മുൻപ് ഇത്തരത്തിൽ നിയമിച്ച ഓർഗനൈസർമാരിൽ പലരും സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. കഴിവും കാര്യശേഷിയുള്ളവരെയും ഓർഗനൈസർമാരായും സെക്രട്ടറിമാരായും കണ്ടെത്തുന്നതിലും നിയമിക്കുന്നതിലും പരാജയപ്പെട്ടിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഓർഗനൈസർമാരെ നിയമിക്കുന്നതിന് മുൻപായി ഡിസ്ട്രിക്ട് തലത്തിലുള്ള യുവജന നേതാക്കളോട് യാതൊരുവിധ കൂടിയാലോചനകളും തിരുമേനി നടത്തുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിവും പ്രാപ്തിയും സംഘടനാ…

    Read More »
  • കരാറുകാരൻ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയില്ല; നിര്‍മ്മാണം നിലച്ച കോഴഞ്ചേരി പാലത്തിനായി വീണ്ടും ടെന്‍ഡര്‍

    കോഴഞ്ചേരി: പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില്‍ നിര്‍മാണം തടസപ്പെട്ടു കിടക്കുന്ന പുതിയ പാലം വീണ്ടും ടെന്‍ഡര്‍ ചെയ്തു. കരാറുകാരന്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാതിരിക്കുകയും നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് പാലം വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന കരാറുകാരനെ നിയമാനുസൃതം നീക്കം ചെയ്തു. അതിനുശേഷം പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ രണ്ട് തവണ ടെന്‍ഡര്‍ ചെയ്തു. രണ്ട് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ മൂന്നാമത്തെ തവണ വീണ്ടും പാലം ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. ജനുവരി ഒമ്പതാണ് അവസാന തീയതി. പാലത്തിന്റെ നിര്‍മാണത്തില്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴഞ്ചേരി പാലത്തിന്റെ നിർമാണം പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ 20.58 കോടി രൂപയ്ക്കാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ടെന്‍ഡര്‍ ചെയ്തത്. സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. മാരാമണ്‍ കരയില്‍ ആറു പേരാണ് നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കിയത്. പാലത്തിന് 198.80 മീറ്റര്‍ നീളവും 7.5…

    Read More »
  • കാഴ്ചകളുടെ ഉത്സവം, ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിന് തിരശ്ശീല ഉയർന്നു

    കോഴിക്കോട് ബേപ്പൂരിൽ ഉത്സവനാളുകളാണിത്. ജലസാഹസിക പ്രകടനങ്ങളും വിനോദവും മത്സരങ്ങളും സമന്വയിക്കുന്ന ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്‌റ്റ് – രണ്ടാം പതിപ്പിന്‌ തിരശ്ശീല ഉയർന്നു. ഫറോക്ക് നല്ലൂർ ഇ.കെ നായനാർ മിനി സ്റ്റേഡിയത്തിൽ ഗായിക ഗൗരിലക്ഷ്‌മിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നോടെ പരിപാടികൾക്ക്‌ തുടക്കമായി. മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു. വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റ് 24 മുതൽ 28 വരെയാണ്. പ്രധാന വേദി ബേപ്പൂർ പുലിമുട്ട് മറീന ബീച്ചും ചാലിയാർ തീരവുമാണ്. ബേപ്പൂരിന്റെ മറുകരയായ ചാലിയം പുലിമുട്ട് തീരത്ത്‌ 24 മുതൽ 27 വരെ കുട്ടികൾക്കും അമ്മമാർക്കുമുള്ള വിനോദത്തിന്‌ പ്രാധാന്യം നൽകുന്ന ടൂറിസം കാർണിവൽ നടക്കും. ശനി വൈകിട്ട്‌ നാലിന് ഘോഷയാത്രയും 7.30ന് സംഗീതവിരുന്നുമുണ്ട്. 6.30നാണ് ഉദ്ഘാടനം. ദിവസവും രാത്രി മെഗാ സംഗീത പരിപാടിയുമുണ്ടാവും. രാജ്യാന്തര കൈറ്റ് ഫെസ്‌റ്റ്, ഇന്ത്യൻ നേവി, കോസ്‌റ്റ്‌‌ ഗാർഡ് എന്നിവയുടെ പരിപാടികളുമുണ്ടായിരിക്കും. യുദ്ധ സന്നാഹ കപ്പൽ, പ്രദർശനത്തിനായി ബേപ്പൂർ തുറമുഖത്തെത്തും.…

    Read More »
  • പുന്നത്തുറ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ കളഭാഭിഷേകവും കളമെഴുത്തും സർപ്പംപാട്ടും

    ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവവും കളമെഴുത്തും സർപ്പംപാട്ടും ഡിസംബർ 25, 26 തീയതികളിൽ നടക്കും. 25 -ന് രാവിലെ 5.30 ന് നടതുറക്കൽ, 6.30 – ന് ഗണപതിഹോമം 8 മണിക്ക് വിശേഷാൽ പൂജകൾ. 10 ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായാണൻ നമ്പൂതിരിയുടെയും മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം തുടർന്ന് പ്രസാദഊട്ട്. 26 -ന് രാവിലെ 5.30 ന് നടതുറക്കൽ, 6.30 ന് ഗണപതിഹോമം, 8 മണിക്ക് വിശേഷാൽ പൂജകൾ. 10.30 ന് ഭസ്മക്കളം, 1.00 ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് കറ്റോട് കക്കയം കാണിക്കമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയേടുകുടി ദേശതാലപ്പൊലി. ഘോഷയാത്രക്ക് ക്ഷേത്രം തന്ത്രി ഭദ്രദീപം പ്രകാശനം നട ത്തുന്നതുമാണ്. 7 മണിക്ക് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.15 -ന് താലപ്പൊലി അഭിഷേകം, 8.30 ന് പൊടിക്കളം 11.45 ന് കുട്ടക്കളം എന്നിവ…

    Read More »
  • ഉപ്പുതറ വില്ലേജിൽ റീസര്‍വേ നടത്തിയിട്ടില്ല: ബഫര്‍സോണ്‍ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമെന്ന് ആശങ്ക 

    ഇടുക്കി: റീസര്‍വേ നടപടികൾ പൂർത്തിയാകാത്തതിനാൽ ബഫര്‍ സോണ്‍ ഉപ്പുതറ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളെ സാരമായി ബാധിക്കുമെന്ന് ആശങ്ക. റീസര്‍വേ നടത്താത്തതിനാല്‍ ജനവാസ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുകയെന്നത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബുദ്ധിമുട്ടിലാക്കും. ഉദ്യോഗസ്ഥര്‍ കൈ കൊണ്ട് വരച്ചുണ്ടാക്കായ മാപ്പാണ് റവന്യൂ വകുപ്പിന്റെ പക്കലുള്ള ഏക രേഖ. പഞ്ചായത്തില്‍ ഒരു മാപ്പ് പോലുമില്ല. വനം വകുപ്പിന്റെ കൈവശവും അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖയില്ല. വനം വകുപ്പ് പുറത്ത് വിട്ട മാപ്പില്‍ ഏഴ് മുതല്‍ 13 വരെ വാര്‍ഡുകള്‍ വരെ പെട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തേണ്ട വാര്‍ഡുകള്‍, ബ്ലോക്കുകള്‍, സര്‍വേ നമ്പറുകള്‍ എങ്ങനെ കണ്ട് പിടിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഇനി രേഖ കിട്ടണമെങ്കില്‍ തൊടുപുഴ ജില്ലാ സര്‍വേ ഓഫീസിലോ, എല്‍.എ. ഓഫീസിലോ പോയെടുക്കണം. രണ്ട് ദിവസം കൊണ്ട് കൂട്ടിച്ചേര്‍ക്കലിന്റെയും ഒഴിവാക്കലിന്റെയും സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് സര്‍വകക്ഷി യോഗ തീരുമാനം. എന്നാല്‍ എവിടുന്ന് ആരംഭിക്കണമന്ന് പോലും വ്യക്തതയില്ലാതെ എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ആശങ്ക. വനം വകുപ്പ് പുറത്ത്…

    Read More »
  • സുബു റഹ്മാന്റെ പിതാവ് പി. അബുദുൾ റഹ്മാൻ അന്തരിച്ചു

    സി.എ. ജി പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാന്റെ പിതാവ് വർക്കല നെടുംപുറത്ത് വിളയിൽ പി.കെ.എസ് മൻസിലിൽ പി. അബ്ദുൾ റഹ്മാൻ ( 79 ) അന്തരിച്ചു. എയറനോട്ടിക്കൽ എൻജിനിയറായിരുന്നു. ഭാര്യ ആബിദ റഹ്മാൻ. ഹാരീസ് റഹ്മാനും, അൻസാദ് റഹ്മാനുമാണ് മറ്റ് മക്കൾ. ഡോ. ജസീല മജീദ്, ഇൽഷാ ഹാരീസ്, ഡോ. ഫെമിന അൻസാദ് എന്നിവരാണ് മരുമക്കൾ. സംസ്ക്കാര ചടങ്ങുകൾ ഇന്ന് (ഡിസംബർ 22 വ്യാഴം) വൈകീട്ട് 3 മണിക്ക് വർക്കല നടയറ മസ്ജീദിൽ നടക്കും. സുബു റഹ്മാന്റെ ഫോൺ നമ്പർ: 9480332223

    Read More »
Back to top button
error: