മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. എറണാകുളം പറവൂരിലാണ് അപകടം നടന്നത്. മീന്‍ പിടുത്തത്തൊഴിലാളിയായ ബാബു (50), മകള്‍ നിമ്മ്യ (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബാബുവും മകളും ചെറുവഞ്ചിയില്‍ വീരന്‍ പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
വഞ്ചി മറിഞ്ഞാണ് ഇവര്‍ പുഴയില്‍ മുങ്ങിയതെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി. കടമക്കുടി ഗവ വൊകേഷണല്‍ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിമ്മ്യ.