അഞ്ചല്‍: യുവഡോക്ടറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അരവിന്ദ് ഇ എന്‍ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ് (സോനു – 30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ അഞ്ചലിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം ബി ബി എസിന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത. മൃതദേഹം പാരിപ്പള്ളി ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു