Local

  • മറ്റൊരാൾക്കായി മാറ്റിവച്ച ടിക്കറ്റിന് 70 ലക്ഷം സമ്മാനം, പാലാ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിൻ്റെ സത്യസന്ധത സ്തുത്യർഹം

        നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയ വി.കെ ബാബുവിന് ഒന്നും വിശ്വസിക്കാനാവുന്നില്ല. കേവലം മൂന്നോ നാലോ മണിക്കൂറിനിടയിൽ താൻ ലക്ഷാധിപതി. ലോട്ടറി വ്യാപാരിയായ പ്രമോദിൻ്റെ സത്യസന്ധതയാണ് ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ ബാബുവിനെ ലക്ഷാധിപതിയാക്കിയത്. ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ബാബു പറഞ്ഞ നമ്പറുകളിലുള്ള ടിക്കറ്റ് അപ്പോൾ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു. വൈകിട്ട് ആ ടിക്കറ്റുകളിലൊന്നിന് സമ്മാനം കിട്ടിയ വിവരം പ്രമോദാണു ബാബുവിനെ അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ബാബു ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.

    Read More »
  • ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

      കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു.  കുണ്ടറക്കടുത്ത് പേരയം കരിക്കുഴി എഫ്രായിൽ ഹെൻട്രിയുടെ മകൻ ജിനു ജോസ് (ജീമോൻ-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിർമല പരിക്കുകളോടെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 11 മണിയോടെ പേരയം ഷേത്രത്തിന് സമീപമായിരുന്നു അപകടം. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ജീമോനെയും നിർമലയേയും കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീമോന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ 10ന് കരിക്കുഴി കർമൽ ഗിരി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ് : ഏയ്ഞ്ചൽ. മക്കൾ : ഇവാൻ, ഇജോ.

    Read More »
  • തൂത്തൂട്ടി ബൈബിൾ കൺവൻഷൻ ഉദ്​ഘാടനവും പുലരി പുതുവത്സര ശുശ്രൂഷയും

    തിരുവഞ്ചൂർ(കോട്ടയം): തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പുലരി പുതുവത്സര ശുശ്രൂഷയും തൂത്തൂട്ടി ബൈബിൾ കൺവൻഷ​ന്റെ ഉദ്​ഘാടനവും നാളെ നടക്കും. 31ന് വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, അനുഭവസാക്ഷ്യങ്ങൾ, വചനസന്ദേശം, കൺവൻഷൻ ഉദ്ഘാടനം. രാത്രി 10.30ന് യാമപ്രാർത്ഥന, 11ന് കുർബാന – സഖറിയാസ് മോർ പീലക്‌സിനോസ്. 12ന് സ്നേഹവിരുന്ന്. കൺവൻഷ​ന്റെ ഒന്നാം ദിനമായ 1ന് ഉച്ചയ്ക്ക് 2ന് ധ്യാനം, 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – റവ.ഫാ.ജോർജ് പനയ്ക്കൽ (ഡയറക്ടർ ഡിവൈൻ ധ്യാന കേന്ദ്രം, മുരിങ്ങൂർ), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 2ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ.ജിസൺ പോൾ, വേങ്ങാശ്ശേരി, 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 3ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ. റെനി പുല്ലുകാലായിൽ (മരിയൻ ധ്യാനകേന്ദ്രം, പാലക്കാട്), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. കൺവൻഷ​ന്റെ സമാപന ദിവസമായ 4ന് രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, 7ന് കുർബാന –…

    Read More »
  • കോ​ഴി​ക്കോ​ട് കോർപ്പറേഷൻ ഓഫീസിൽ ഡ്യൂ​ട്ടി സ​മ​യത്ത് വെള്ളമടി, ചെ​യി​ൻ​മാ​ൻ രാ​​ജേ​ഷ് വി​ജി​ല​ൻ​സ് വലയിൽ കുടുങ്ങി

      കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഓഫീസിൽ ഡ്യൂ​ട്ടി സ​മ​യത്ത് മ​ദ്യ​പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പിടികൂടി. കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ലെ ടൗ​ൺ സ​ർ​​വേ വി​ഭാ​ഗ​ത്തി​ലെ ചെ​യി​ൻ​മാ​ൻ രാ​​ജേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​തോ​​ടെയാണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം വൈ​കീ​ട്ടോ​ടെ പരിശോധനക്കെത്തിയത്. ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ശി​വ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധന നടത്തുന്നതിനിടെ മ​ദ്യ​ല​ഹ​രി​യി​ൽ രാ​ജേ​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ടൗ​ൺ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ​ചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭൂ​മി​ക​ൾ സ​ർ​വേ ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​ണി​ത്. ഓ​ഫീസി​ലെ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 2018 മു​ത​ലു​ള്ള ഇ​രു​ന്നൂ​റി​ലേ​റെ സ​ർ​വേ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ക​​ണ്ടെ​ത്തി. മാ​ത്ര​മ​ല്ല ഓ​ഫി​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട പ​ല ര​ജി​സ്റ്റ​റു​ക​ളും ചി​ട്ട​യോ​ടെ​യ​ല്ല സൂ​ക്ഷി​ച്ചിരിക്കുന്നത്. മ​റ്റു പല ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഉ​ട​ൻ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കും. എ ​എ​സ് ​ഐ​മാ​രാ​യ ഗി​രീ​ഷ്, പ്ര​കാ​ശ​ൻ, സാ​ബു, സി. പി ​ഒ രോ​ഹി​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്…

    Read More »
  • വിവാഹ വീട്ടിൽ നിന്നും പണപ്പെട്ടി മോഷണം പോയി, ആള്‍ത്താമസമില്ലാത്ത അയൽ വീട്ടിലെ പറമ്പിൽ നിന്നും പിന്നീട് കണ്ടെത്തി

    കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി ഏതാനും മണിക്കൂറിനു ശേഷം കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടി മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് ഇന്ന് രാവിലെ വീടിന് ചുറ്റുപാട് നടത്തിയ പരിശോധനയിൽ മോഷണം പോയ പെട്ടി കണ്ടെത്തി. വിവാഹ വീടിന് പിന്നിലെ ആള്‍ത്താമസമില്ലാത്ത പഴയ വീട്ടിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു പെട്ടി. പെട്ടി പൊട്ടിച്ച് പണമുള്ള കവറുകള്‍ കുറേ കൊണ്ടുപോകുകയും ബാക്കി കവറുകള്‍ ചാക്കിലാക്കി വച്ച നിലയിലുമായണ് കണ്ടെത്തിയത്. വിവാഹ വീടിനെയും പരിസര പ്രദേശത്തെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് പെട്ടി മോഷ്ടിച്ചത് എന്നാണ് അനുമാനം. വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി…

    Read More »
  • അയ്മനം ഫെസ്റ്റ്: മുകേഷും പ്രേംകുമാറും ഇന്നെത്തും ആവേശം പകരാൻ പടയുടെ നാടൻ പാട്ട്

    അയ്മനം: ഗ്രാമത്തിന്റെ ഉത്‌സവ ആവേശമായി മാറിയ അരങ്ങ് ഇന്ന് താരസാന്നിധ്യത്തിൽ സമൃദ്ധം. നടനും എം എൽ എ യുമായ മുകേഷ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവരാണ് ഇന്ന് എത്തിച്ചേരുക.ഉത്‌സവതുടിയിലേക്ക് നാടിനെ ഉയർത്താൻ നാടൻ പാട്ടും, അതിനേക്കൾ അവേശം നിറയുന്ന എട്ടുകളിമത്‌സരവും ഇന്ന് അയ്മനത്തെ ഇളക്കി മറിക്കും. രാവിലെ 9.30 കർഷ സംഗമവും മികച്ച കർഷക ആദരിക്കലും നടക്കും. ചലച്ചിത്ര താരം കൂടിയ എം മുകേഷ് എം. എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അയ്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു സ്വാഗതം ആശംസിക്കും. കാംപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, കരിനില വികസന ഏജൻസി ചെയർമാൻ ഇ എൻ ദാസപ്പൻ,റബർ ബോർഡ് അംഗം എൻ ഹരി, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 11 മണിക്ക്…

    Read More »
  • തൃശ്ശൂരിൽ യുവ എൻജിനീയറെ കൊല്ലപ്പെടുത്തിയത് ബേക്കറി ജീവനക്കാരനായ സുഹൃത്ത്, പ്രതി പൊലീസ് പിടിയിൽ

    തൃശ്ശൂര്‍ പുറ്റേക്കര സ്വദേശി യുവ എന്‍ജിനീയർ അരുണ്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരന്‍ ടിനു പീറ്ററാണ് അരുണ്‍കുമാർ കൊലക്കേസില്‍ പോലീസ് പിടിയിലായത്. അരുണും ടിനുവും സുഹൃത്തുക്കളായിരുന്നു. മദ്യപിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഡിസംബര്‍ 27 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അരുണ്‍കുമാറിനെ പുറ്റേക്കരയിലെ റോഡരികില്‍ പരിക്കേറ്റ് ഗുരുതരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കായിരുന്നു. ബൈക്കിലെത്തിയ ഒരാള്‍ അരുണ്‍കുമാറുമായി സംസാരിക്കുന്നത് കാണാനിടയായ ദൃക്സാക്ഷികളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

    Read More »
  • കേവലം 4000 രൂപയ്ക്ക് ഉഴിച്ചിൽ…! ഇന്റർനെറ്റിൽ നിന്ന് എടുത്ത സ്ത്രീയുടെ ചിത്രവും അയൽക്കാരിയുടെ നമ്പരും ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പരസ്യം നൽകി. അയൽക്കാരി യുവതിക്കു പാര വച്ച 19കാരൻ അകത്തായി

       ഉഴിച്ചില്‍ വാഗ്ദാനം നൽകി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ആകൃഷ്ടരായവര്‍ക്ക് അയൽക്കാരിയായ യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. മലപ്പുറം ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ചിത്രം ഉപയോഗിച്ചാണ് മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേത് എന്ന മട്ടിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്. പത്തു ദിവസം കൊണ്ടുതന്നെ 150ലധികം പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് അയൽകാരിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും…

    Read More »
  • കോട്ടയം ‘അമ്മ ഗ്യാസ് ഏജൻസീസ്’ ഉടമ ജതീൻ ശങ്കർ അന്തരിച്ചു

    കോട്ടയം: അമ്മ ഗ്യാസ് ഏജൻസീസ് ഉടമ ജതീൻ ശങ്കർ (മോൻ )അന്തരിച്ചു. ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ പരേതനായ പി .കെ .ശങ്കറുടെയും (ശങ്കരേച്ചി ) ഭാര്യ പരേതയായ സരസ്വതിയുടെയും (റിട്ടയേർഡ് വില്പന നികുതി ഓഫീസർ ) മകനാണ്. സംസ്കാരം ഇന്ന് (28.12.2022) വൈകുന്നേരം 5 മണിക്ക് മുട്ടമ്പലം എസ് എൻ ഡി പി ശ്‌മശാനത്തിൽ. ഭാര്യ സിന്ധു (എ.ആർ.ഡി 10) മക്കൾ : അശ്വതി , രേവതി . മരുമകൻ വിവേക് .

    Read More »
  • പയ്യന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് അകത്തായി, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതീ വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്

    പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: