LocalNEWS

തൃശ്ശൂരിൽ യുവ എൻജിനീയറെ കൊല്ലപ്പെടുത്തിയത് ബേക്കറി ജീവനക്കാരനായ സുഹൃത്ത്, പ്രതി പൊലീസ് പിടിയിൽ

തൃശ്ശൂര്‍ പുറ്റേക്കര സ്വദേശി യുവ എന്‍ജിനീയർ അരുണ്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരന്‍ ടിനു പീറ്ററാണ് അരുണ്‍കുമാർ കൊലക്കേസില്‍ പോലീസ് പിടിയിലായത്.

അരുണും ടിനുവും സുഹൃത്തുക്കളായിരുന്നു. മദ്യപിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഡിസംബര്‍ 27 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അരുണ്‍കുമാറിനെ പുറ്റേക്കരയിലെ റോഡരികില്‍ പരിക്കേറ്റ് ഗുരുതരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കായിരുന്നു.

Signature-ad

ബൈക്കിലെത്തിയ ഒരാള്‍ അരുണ്‍കുമാറുമായി സംസാരിക്കുന്നത് കാണാനിടയായ ദൃക്സാക്ഷികളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

Back to top button
error: