Local
-
പി.എസ്.സി. ഓൺലൈൻ പരീക്ഷാ കേന്ദ്രം പ്രവർത്തനോദ്ഘാടനം നാളെ
കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിലെ ഓൺലൈൻ പരീക്ഷാക്രേന്ദത്തിന്റെ പ്രവർത്തനോദ്ഘാടനം 5ന് രാവിലെ 11.30ന് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജു നിർവഹിക്കും. 165 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം പുതിയതായി നിർമിച്ച പി.എസ്.സി. ജില്ലാ ഓഫീസ് മന്ദിരത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുക. ഓൺലൈൻ പരീക്ഷാകേന്ദ്രം നിലവിൽ വരുന്നതോടെ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ചടങ്ങിൽ പി.എസ്.സി. അംഗം ഡോ. കെ.പി. സജിലാൽ അധ്യക്ഷത വഹിക്കും. പി.എസ്.സി. അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്, ജില്ലാ പി.എസ്.സി. ഓഫീസർ കെ.ആർ. മനോജ്കുമാർ പിള്ള എന്നിവർ പങ്കെടുക്കും.
Read More » -
കോട്ടയത്ത് ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു
കോട്ടയം കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ളാക്കാട്ടൂർ പുതുക്കുളങ്ങര വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അദ്വൈത് (19 ) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മാടപ്പാട് കൂർങ്ങണാമറ്റത്തിൽ പ്രണവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.’ പ്രണവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട്- കൂരോപ്പട റോഡിൽ കൂവപ്പൊയ്കക്ക് സമീപമാണ് വൈകുന്നേരം 4 മണിക്കാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് കിറ്റ്സ് എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ അദ്വൈത് അനിലും പ്രണവും സഞ്ചരിച്ച ബൈക്കിൽ എയ്സ് വാനിടിച്ചായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ പാമ്പാടി താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അദ്വൈതിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സുനിതയാണ് അദ്വൈതിൻ്റെ മാതാവ്. ആകാശ്, ആദർശ് എന്നിവർ സഹോദരങ്ങളാണ്.
Read More » -
ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു
തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയത്. എയർപോർട്ടിൽ പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു സംഭവം. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം, മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ – ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട്. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.
Read More » -
വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍
കല്പറ്റ: വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയിലാണ് വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാവാര്‍ഡിലുള്‍പ്പെട്ട മാടക്കുണ്ട് പണിയകോളനിക്ക് സമീപമാണ് സംഭവം. കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. പശുവിന്റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടിമറയുകയായിരുന്നു കടുവയെന്ന് പഞ്ചായത്തംഗം ജയചന്ദ്രന്‍ പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പും പൗലോസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് പ്രദേശത്ത് എത്തിയ കടുവയല്ല തിങ്കളാഴ്ച എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ പശുവിനെ ഡോക്ടര്‍ എത്തി പരിശോധിച്ചു. കഴുത്തില്‍ കടുവയുടെ നഖമോ പല്ലോ ആഴ്ന്നിറങ്ങിയുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നും…
Read More » -
കാരുണ്യ സ്പർശമായി മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ
കോട്ടയം: വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 1 മുതൽ 17 വരെ ആചരിക്കും. വിശുദ്ധ അന്തോനീസിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന 6 മുതൽ 14 വരെ നടക്കും. 15, 16, 17 തീയതികളിലാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ‘കുട്ടനാടിന്റെ പാദുവ’ എന്നറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ പ്രധാന പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ചൊവ്വാഴ്ചകളിൽ, പ്രത്യേകമായി മലയാളമാസ ആദ്യചൊവ്വാഴ്ചകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് നിരവധി തീർത്ഥാടകർ എത്തുന്നു. 1898 ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര രജതജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുകയുമാണ്. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാക്കൻമാരും വൈദികശ്രേഷ്ഠരും നേതൃത്വം നൽകും. ശതോത്തര രജതജൂബിലി വർഷാചരണം ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ശതോത്തര രജതജൂബിലി ദീപശിഖാപ്രയാണം അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ…
Read More » -
കെ.കെ. റോഡിൽ മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു
മണർകാട് : കെ.കെ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ 10.30 ഓടെയാണ്.കെ.കെ.റോഡിൽ ഐരാറ്റുനടയിലുള്ള ഫർണീച്ചർ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് പതിച്ചത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം വടവാതൂർ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ മുൻഭാഗത്ത് ഇലകൾ ഉൾപ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകൾ കൂടാതെ യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചത്. എന്നാൽ വാഹനം ഏറെക്കുറെ തകർന്നു. വടവാതൂർ സ്വദേശി ബ്രയാനാണ് കാർ ഓടിച്ചിരുന്നത്.ഫയർഫോഴ്‌സ് അധികൃതരെത്തി മരം മുറിച്ച് മാറ്റി. തടിയിലുള്ള കേട് മൂലമാണ് മരം ചുവട് മറിഞ്ഞ് വീണത്.അപകടത്തെ തുടർന്ന് ദേശീയ പാത 183 കെ.കെ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
Read More » -
കോട്ടയം പത്മൻ്റെ മാതാവ് ടി .എം പത്മാക്ഷി അന്തരിച്ചു
കോട്ടയം: മുള്ളൻകുഴി കാരിമറ്റത്തിൽ മുൻ റേഷൻ വ്യാപാരി പരേതനായ കെ.കെ ശങ്കുണ്ണിയുടെ ഭാര്യയും ചലച്ചിത്രനടനും ടാക്സ് കൺസൾട്ടന്റുമായ കോട്ടയം പത്മൻ്റെ മാതാവുമായ ടി .എം പത്മാക്ഷി (90) അന്തരിച്ചു. സംസ്കാരം നാളെ (03.01.2023) ഉച്ച കഴിഞ്ഞു 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി.പി ശ്‌മശാനത്തിൽ. മറ്റു മക്കൾ: ശ്രീകുമാരി , ഗീതകുമാരി (മഹിളാ പ്രധാൻ കലക്ടറേറ്റ് ). മരുമക്കൾ വി .കെ മോഹൻ (റിട്ട.ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ ) കെ .കെ .രാജപ്പൻ (കോൺട്രാക്ടർ ) രത്നമ്മ .ജെ (മഹിളാ പ്രധാൻ തെള്ളകം).
Read More » -
ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി
ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു. പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്. ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുകുകയാണ്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്കാണ് ഇത് ഒഴുകിയിറങ്ങുന്നത്. നദിയിലെ ഒഴുക്ക് നിലച്ചതോടെ കോളറ അടക്കം സാംക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദീജലത്തില്‍ ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം കൂടി നദിയിലേക്ക് ഒഴുക്കുന്നത്. പമ്പി തീരത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ആരോഗ്യവിഭാഗമാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.
Read More » -
ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടി, ഒടുവിൽ കള്ളി പുറത്തായപ്പോൾ സ്വന്തം വാഹനം വിട്ടുനൽകി തലയൂരി
അടിമാലിയിലെ ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് നാൽപ്പതിനായിരം രൂപ തട്ടിയെടുത്ത വിരുതൻ പോലീസ് പിടിയിലാകും എന്ന് ബോധ്യമായപ്പോൾ സ്വന്തം വാഹനം ജൂവലറി ഉടമയ്ക്ക് നൽകി കേസിൽനിന്ന് തലയൂരി. അടിമാലിയിൽ ഇന്നലെ (ശനി) ഉച്ചയ്ക്കായിരുന്നു സംഭവം. അടിമാലിയുടെ സമീപവാസിയായ ഒരു യുവാവ് രണ്ട് പവൻ തൂക്കംവരുന്ന മുക്കുപണ്ടം പണയം വെയ്ക്കാൻ സ്വർണക്കടയിൽ എത്തി. അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. നാൽപ്പതിനായിരം രൂപ വാങ്ങി. ഇരുപതിനായിരം രൂപ വൈകുന്നേരം വാങ്ങിക്കൊള്ളാം എന്ന് പറഞ്ഞ് പോയി. പിന്നീട് കടക്കാരൻ പണയവസ്തു സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കട ഉടമ പോലീസിൽ പരാതി നൽകി. വൈകുന്നേരം ഇയാൾ എത്തുമ്പോൾ അറിയിക്കാൻ പോലീസ് കട ഉടമയ്ക്ക് നിർദേശം നൽകി. വൈകുനേരത്തോടെ യുവാവ് ബാക്കി തുക വാങ്ങാൻ എത്തി. പോലീസും എത്തി. കേസിൽപ്പെടും എന്ന് ബോധ്യമായ യുവാവ് അപ്പോൾതന്നെ തന്റെ വാഹനം കട ഉടമയുടെ പേരിൽ രേഖാമൂലം എഴുതി നൽകി കേസിൽനിന്ന് തലയൂരുകയും ചെയ്തു. മുക്കുപണ്ടമാണോ എന്ന്…
Read More » -
എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു
കോട്ടയം: മണർകാട് എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു. അരീപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി തിരുവഞ്ചൂർ പ്രായിപ്രപ്പടി പാറയിൽ സന്തോഷിൻ്റെ മകൻ സന്ദീപ് (16) ആണ് മരിച്ചത്. മണർകാട് ഗവൺമെൻ്റ് യു.പി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നിരുന്നത്. സന്ദീപ് അപസ്മാര രോഗബാധിതനാണ്. മരുന്ന് പതിവായി കഴിക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു. ക്യാമ്പിൻ്റെ നാലാം ദിനമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ശേഷം ക്ഷീണം തോന്നിയ വിദ്യാർഥി വിശ്രമിക്കുകയാണെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും എഴുന്നേൽക്കാതായതോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അര മണിക്കൂർ മുമ്പ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സിന്ധുവാണ് മാതാവ്. സഹോദരി സ്നേഹ. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മണർകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read More »