LocalNEWS

കോട്ടയം എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികനായ തിരുവഞ്ചൂർ സ്വദേശി മരിച്ചു

കോട്ടയം: എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി. തിരുവഞ്ചൂർ തുരുത്തേൽ ഭാഗത്ത് കാരിക്കാവാലയിൽ ഷെബിൻ മാത്യു (24) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പള്ളം ബോർമ്മക്കവലയിലായിരുന്നു അപകടം.

പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. പരിക്കേറ്റ യാത്രക്കാരനെ ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

Back to top button
error: