LocalNEWS

കോട്ടയം മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ കാണാതായി; രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്, പരാതി

കോട്ടയം : മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിന് പിന്നാലെ മണർകാട് സ്വകാര്യ സ്കൂളിലെ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്. 13 വയസ്സുകാരികളായ കുട്ടികൾ സ്കൂളിലേക്ക് എന്ന പേരിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്താതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികൾ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളിൽ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതർ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.

Back to top button
error: