ഏറ്റുമാനൂർ: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 23 – മുതൽ 29 -വരെ നടക്കും. 23 – ന് രാവിലെ എട്ടിന് 25 -കലശം, ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടേയും കാർമികത്വത്തിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗറും ടൈറ്റിൽ വിന്നറുമായ
സീതാലക്ഷ്മി കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വാഴൂർ ദേവരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.
24 – ന് വൈകിട്ട് 5.30 -ന് അയ്മനം പ്രസാദ് പാർട്ടിയുടെ തോറ്റംപാട്ട്, ഭദ്രകാളിപ്പാട്ട് 7.15ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം 8.15 -ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം കർണ്ണൻ, 25 -ന് കുടമാളൂർ കഥകളിയോഗത്തിന്റെ പ്രഹ്ളാദചരിതം കഥകളി, 26 -ന് വൈകിട്ട് 7.30-ന് പോരൂർ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക,
27- ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45- ന് സാമപ്രിയാ വാര്യരും സംഘവും അവതരിപ്പിക്കുന്ന സോപാനസംഗീതം, 28-ന് രാവിലെ എട്ടിന് പൊങ്കാല , വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45 -ന് രാമചന്ദ്ര പുലവരുടെയും സംഘത്തിന്റെയും തോൽപ്പാവക്കൂത്ത്. 8.45-ന് ആലപ്പുഴ റെയ്ബാൻ സൂപ്പർ ഹിറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
മകരഭരണി ദിവസമായ 29 -ന് രാവിലെ ഒൻപതിന് ഏറ്റുമാനൂർ ക്ഷേത്ര സന്നിധിയിൽനിന്നും കുംഭകുട ഘോഷയാത്ര, കലാപീഠം സുനിൽകുമാറിന്റെ സ്പെഷ്യൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 – മുതൽ മഹാപ്രസാദഊട്ട്. വൈകിട്ട് ഒൻപത് മുതൽ പേരൂർ സുരേഷിന്റ നേതൃത്യത്തിൽ 25 -ൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന പാണ്ടിമേളം, താലപ്പൊലി, ശിവദം നൃത്തകല അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, പ്രണവം ഓർക്കസ്ട്ര ഏറ്റുമാനൂർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.