Local
-
ബഫര്‍സോണ്‍: 100% ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കി ഇടുക്കി ജില്ല, പരിശോധിക്കാൻ അവശേഷിക്കുന്നത് 338 അപേക്ഷകൾ
ഇടുക്കി: ബഫര്‍സോണ്‍ നിർണയിക്കുന്നതിന്റെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വെ 100% പൂര്‍ത്തിയാക്കി ഇടുക്കി ജില്ല. സമയബന്ധിതമായാണ് സർവേ പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയില്‍ ഫീല്‍ഡ് സര്‍വേ 100 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ 338 അപേക്ഷകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കും. കൂടാതെ അപ്‌ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കല്‍ കൂടി പുന:പരിശോധന നടത്തി എല്ലാ അപാകതകളും പരിഹരിക്കും. മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ അപേക്ഷകളില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടോയെന്ന് പഞ്ചായത്ത്, റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. 18, 19, 20, 21 തീയതികളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മൂന്നാറില്‍ 7,816…
Read More » -
കോട്ടയത്ത് എം.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോട്ടയം: എം.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാന്നാനം കെ.ഇ. കോളജ് ഡിഗ്രി വിദ്യാർത്ഥി ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ. ചന്ദ്രന്റെ മകൻ അരവിന്ദാണ് മരിച്ചത്. എം.സി. റോഡിൽ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്നു മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലൻസ് വിളിച്ച് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Read More » -
സ്വന്തം വീട്ടിൽ ചാരായം വാറ്റിയ വീട്ടമ്മ അറസ്റ്റിൽ, 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു
പേരാവൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ കൊട്ടിയൂർ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലിൽ സുമയെ(46) 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും സഹിതം പേരാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും ഇരുമ്പ് സ്റ്റൗവും ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇവർ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കണ്ണൂർ, കോഴിക്കോട് ജില്ലയില്‍ വ്യാജവാറ്റ് സജീവമായിട്ടുണ്ട്. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ ഈയിടെ എക്സൈസ് തകര്‍ത്തു എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിചാലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി. വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍…
Read More » -
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശിയായ യുവാവ് ആംബുലൻസിനു മുന്നിൽച്ചാടി ജീവനൊടുക്കി
കോട്ടയം: അപകടമരണമെന്നു കരുതിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്‌ഷനിൽ കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസ് (20) മരിച്ചത് ആംബുലൻസിനു മുന്നിലേക്ക് ചാടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ വാഹനാപകടത്തിൽ മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ യുവാവ് ആംബുലൻസിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിനു സമീപം റോഡിൽ നിന്ന യുവാവ് ആംബുലൻസിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച മരിച്ചു. കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുൻപാണ് യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാൾ ആശുപത്രിയിൽ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിചരിക്കാൻ ഒപ്പം നിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണത്രേ യുവാവ് കടന്നുകളഞ്ഞത്. മകനെ കാണാനില്ലെന്നു കാട്ടി അവർ പൊലീസിൽ പരാതി നൽകിയിരുന്നു. പരേതനായ കെ.ജെ.തോമസാണ് പിതാവ്. പുന്നപ്ര സെന്റ്…
Read More » -
മീനച്ചിലാറിനെ പമ്പയാക്കി പൂഞ്ഞാറിൽ പമ്പവിളക്ക് മഹോത്സവം
പൂഞ്ഞാർ: മീനച്ചിലാറിനെ പമ്പയാക്കി മാറ്റിയ പമ്പവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. അഖില ഭാരത അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ആറാട്ടുകടവിലാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ വിളക്ക് നടത്തിയത്. മങ്കുഴി ക്ഷേത്രത്തിൽ ദീപാരാധനക്ക് ശേഷം തന്ത്രി ബാബു നാരായണൻ ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആറാട്ടുകടവിൽ എത്തിച്ചു. തുടർന്ന് ആറാട്ടുകടവിൽ സജ്ജമാക്കിയ വിളക്കുകളിലേക്ക് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ദീപം പകർന്നു. ബാബു നാരായണൻ തന്ത്രി നദീ പൂജ നടത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖാ പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ഉത്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ് യാർഡ് മുൻ ഡയറക്ടർ ബോർഡ് മെമ്പർ ബി. രാധാകൃഷ്ണ മേനോൻ മുഖ്യ പ്രഭാഷണംനടത്തി ജ്യോതിസ് മോഹൻ, ആർ സുനിൽകുമാർ, മിനർവ്വ മോഹൻ,…
Read More » -
ആഘോഷരാവുകൾ സമ്മാനിച്ച ഈരാറ്റുപേട്ട നഗരോൽസവം ഇന്ന് സമാപിക്കും
ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവം ഇന്ന് സമാപിക്കും. നഗരോൽസവത്തിൽ എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ അരലക്ഷത്തോളം പേർ നഗരോൽസ നഗർ സന്ദർശിച്ചതായി നഗരോൽസവ ചീഫ് കോഡിനേറ്ററും മുൻ നഗരസഭാ ചെയർമാനുമായ വി.എം സിറാജ് പറഞ്ഞു. സമാപന സമ്മേളനത്തിൽ രാത്രി 8 ന് റാഫി നൈറ്റ് (ഗസൽ) നടക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറോളം വ്യാപാര സ്റ്റാളുകളും നിരവധി പ്രസാധകരുടെ പുസ്തക സ്റ്റാളും നഗരോൽസവ വേദിയിൽ ഒരുക്കിയിരുന്നു. എല്ലാ ദിവസവും കലാപരിപാടികളും, പുരാവസ്തു പ്രദർശനം, ദാരുശിൽപ്പ പ്രദർശനം , കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്‌സ് റൈഡുകൾ എന്നിവയും ഒരുക്കിയിരുന്നു. ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സംഗമം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം…
Read More » -
യുവാക്കൾ കാർഷികവൃത്തിയിലേക്ക് കടന്നുവരണം: ജോസ് കെ. മാണി എം.പി
പാലാ: അഭ്യസ്തവിദ്യരായ യുവജനങ്ങൾ കൃഷിയും അനുബന്ധ കാർഷിക പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ തയ്യാറായി മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കാർഷിക പുരോഗതി കൈവരിച്ച ലോകത്തിലെ മിക്ക രാജ്യങ്ങളിലും യുവജനങ്ങളാണ് കൃഷിയിടങ്ങളും കാർഷികബന്ധിത വ്യവസായങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. പരമ്പരാഗത കാർഷിക അറിവുകൾക്കൊപ്പം ശാസ്ത്ര സാങ്കേതിക മേഖലയുടെ സാദ്ധ്യതകളും കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്താൻ യുവജനങ്ങൾക്ക് കഴിയും. മികച്ച കാർഷിക സംരംഭങ്ങൾ വഴി തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സെക്രട്ടറിയേറ്റ് – സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,ജില്ലാ ഭാരവാഹികൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിയോജക മണ്ഡലം പ്രസിഡണ്ട്മാർ നിയോജകമണ്ഡലം ഭാരവാഹികൾ മണ്ഡലം പ്രസിഡന്റ്മാർഎന്നിവർ പങ്കെടുത്തു.
Read More » -
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തില്‍ ഡിഎംകെയിൽ അച്ചടക്ക നടപടി
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തില്‍ ഡിഎംകെയിൽ അച്ചടക്ക നടപടി. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂർത്തി എല്ലാ പാർട്ടി ചുമതലകളിൽ നിന്നും താൽകാലികമായി നീക്കി. അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഗവർണർക്ക് മടിയാണെങ്കിൽ അദ്ദേഹം കശ്മീരിന് പോകട്ടെ, അയാളെ വെടിവച്ചിടാൻ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്‍റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമർശം. ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗവർണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഡിഎംകെ സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി…
Read More » -
ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് ആദിവാസി കോളനിയിലെ ശോഭ (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ശോഭയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ പ്രമോട്ടർ മണികണ്ഠനെ വിവരം അറിയിച്ചു. തുടർന്ന് മണികണ്ഠൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ഫഹദ് അലി പി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ പി എന്നിവർ കോളനിയിൽ എത്തി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീറിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ ശോഭയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഈ സമയം സ്ഥലത്തെത്തിയ ആശ പ്രവർത്തക ജുമൈദയും സജീറിന്…
Read More » -
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബാലരാമപുരം വെടിവെച്ചാൻ കോവിൽ അയണിമൂട് സ്വദേശിനിയായ 24 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം. വീടിൻ്റെ അടുക്കളയിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ ടി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ സി.എസ് എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി…
Read More »