LocalNEWS

മോഷ്ടിച്ച വാഹനത്തില്‍ വിലസിയ  യുവാവ് പൊലീസ് വലയില്‍ കുടുങ്ങി

   മോഷ്ടിച്ച ബൈക്കിൽ നമ്പര്‍ പ്ലേറ്റ് മാറ്റി വിലസിയ യുവാവിനെ കണ്ണൂര്‍ പഴയങ്ങാടിയിൽ പൊലീസ്പിടികൂടി. മലപ്പുറം ജില്ലയിലെ റിന്‍ഷിദിനെ (23) ആണ് പഴയങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്.

പഴയങ്ങാടിയിലെ റെസ്റ്റോറന്റ് ജീവനക്കാരനാണ് യുവാവ്. ഇയാളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020ല്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടില്‍നിന്ന് മോഷണം പോയതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറിലധികം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പഴയങ്ങാടി എസ്‌.ഐ സി വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.

Back to top button
error: