LocalNEWS

കാസർകോട് കോഴി അങ്ക ചൂതാട്ടം, 5 പേര്‍ അറസ്റ്റില്‍; 8 അങ്കക്കോഴികളെ പിടികൂടി

കുമ്പള:  ചോര പൊടിയുന്ന കോഴിയങ്കം വീണ്ടും അരങ്ങേറി. പണം വെച്ച് നടക്കുന്ന കോഴി അങ്കചൂതാട്ട സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ച് പേരെ പിടികൂടി. കുമ്പള ഉജാര്‍ പൂക്കട്ടയില്‍ കോഴി അങ്കത്തിലേര്‍പ്പെട്ട കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് (40), സുന്ദര (49), സദാശിവ ഷെട്ടി (45), ചന്ദ്ര (45), പ്രേംനാഥ് ഷെട്ടി (53) എന്നിവരെയാണ് എസ്‌ഐ എ.എന്‍ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.

സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.

Back to top button
error: