Local

  • ഇശ​ല്‍ തേൻ കണം പെ​യ്തി​റ​ങ്ങി​യ ക​ല്യാ​ണരാ​വ്, ഓർമകളിലെ മൊഞ്ചേറി മണവാട്ടിമാർ

        പ്രാ​യ​ത്തി​ന്റെ അ​വ​ശ​ത​ക​ള്‍ മ​റ​ന്ന് 63 കാ​രി​യാ​യ പ​ത്മി​നി​യ​മ്മ മ​ണ​വാ​ട്ടി​യാ​യി വേ​ദി​യി​ലെ​ത്തി. ഒ​പ്പം ഒ​മ്പ​ത് തോ​ഴി​മാ​രാ​യ അ​മ്മൂ​മ്മ​മാ​രും. ക​​വി​​ളി​​ലെ നു​​ണ​​ക്കു​​ഴി​​ക​​ൾ​​ക്കും മു​​ഖ​​ത്ത് വി​​രി​​ഞ്ഞ നാ​​ണ​​ച്ചി​രി​ക​ൾ​ക്കും പോ​യ​കാ​ല​ത്തെ മധുര സ്മരണക​ൾ ഓളം വെട്ടുന്നുണ്ടാ​യി​രു​ന്നു. മാ​പ്പി​ള ഇ​ശ​ല്‍ പെ​യ്തി​റ​ങ്ങി​യ ക​ല്യാ​ണരാ​വി​ന്റെ നി​റ​വി​ലാ​യി​രു​ന്നു കഴിഞ്ഞ ദിവസത്തെ വ​യോ​ജ​ന ക​ലോ​ത്സ​വ സ​ദ​സ്സ്. ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര​യി​ലെ മൂ​ന്ന് അ​യ​ൽ​ക്കൂട്ട​ങ്ങ​ളാ​ണ് ഒ​പ്പ​ന​യു​മാ​യി വേ​ദി​യി​ലെ​ത്തി​യ​ത്. കി​ളി​വീ​ട്, സ്നേ​ഹ​വീ​ട്, ക​ളി​വീ​ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് അ​യ​ൽ​ക്കൂട്ട​ങ്ങ​ളി​ൽ പ​ത്മി​നി​യ​മ്മ​ക്ക് പു​റ​മേ ശാ​ര​ദ, ഓ​മ​ന, വി​ജ​യ​ല​ക്ഷ്മി, നി​ർ​മ​ല, രോ​ഹി​ണി, അ​ഖി​ന​സ്, എ​റോ​ണി, ഇ​ഖ്നേ​ഷ്യ എ​ന്നി​വ​രാ​ണ് തോ​ഴി​മാ​രാ​യി എ​ത്തി​യ​വ​ർ. എ​ല്ലാ​വ​രും അ​റു​പ​തി​നും എ​ഴു​പ​തി​നും മധ്യേ പ്രാ​യ​മു​ള്ള​വ​ർ. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​കു​ന്ന സം​ഘം രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ഒ​പ്പ​ന​ക്കാ​യു​ള്ള പ​രി​ശീ​ല​നം ന​ട​ത്തു​ക. ദി​വ​സ​വും രാ​ത്രി ഏ​ഴു​മു​ത​ൽ ഒ​മ്പ​തു വ​രെ പ​രി​ശീ​ല​നം നേ​ടും. ര​ണ്ട​ര​മാ​സം കൊ​ണ്ടാ​ണ് ഒ​പ്പ​ന​യു​ടെ സ്റ്റെ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും പ​ഠി​ച്ചെ​ടു​ത്ത​ത്. കെ. ​പ്രി​ൻ​സി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ഇ​തി​നോ​ട​കം നി​ര​വ​ധി വേ​ദി​ക​ളി​ൽ ഈ ​അ​മ്മൂ​മ്മ​ക്കൂ​ട്ടം ഒ​പ്പ​ന അ​വ​ത​രി​പ്പി​ച്ചു. ഇ​തു​കൂ​ടാ​തെ…

    Read More »
  • ‘ഹരിയാലി’യെ അറിയാൻ തെലങ്കാന സംഘം വടകരയിൽ

       വടകര നഗരസഭയിലെ മാലിന്യ സംസ്കരണം കൈകാര്യംചെയ്യുന്ന ‘ഹരിയാലി’യെപ്പറ്റി പഠിക്കാൻ തെലങ്കാനയിൽനിന്ന് വിദഗ്ധസംഘമെത്തി. സാത്തുപള്ളി മുനിസിപ്പൽ കമ്മിഷണർ കെ. സുജാത, സിദ്ധുപ്പെട്ട് മുനിസിപ്പാലിറ്റി സാനിറ്ററി ഇൻസ്പെക്ടർ എൻ. വനിത, തെലങ്കാന ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഐ.കെ. നാരായണ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് വടകരയിലെത്തിയത്. വടകര നാരായണ നഗരത്തിലുള്ള മാലിന്യം തരംതിരിക്കുന്ന എം.ആർ.എഫ്, ഹരിയാലി പരിപാലിക്കുന്ന നഗരസഭാ പാർക്ക്, പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന ഗ്രീൻ ഷോപ്പ്, ഗ്രീൻ ടെക്‌നോളജി സെൻ്റർ എന്നിവ സംഘം സന്ദർശിച്ചു. ഹരിയാലി നിർമിച്ച ടോയ്‌ലറ്റ് ക്ലീനിങ്ങിനുള്ള എട്ട് ഉത്പന്നങ്ങൾ അടങ്ങുന്ന ഓരോ കിറ്റ് വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു സംഘാംഗങ്ങൾക്ക് നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത, പൊതുമരാമത്ത് ചെയർമാൻ എം. ബിജു, സെക്രട്ടറി എൻ. കെ. ഹരീഷ്, ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, കുടുംബശ്രീ ചെയർപേഴ്‌സൺ കെ. മീര, ജെ.എച്ച്.ഐ. വിജിത, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കൃപ…

    Read More »
  • എറണാകുളം സ്വദേശിയായ യുവാവ് അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ

    അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോൺ (40) ആണ് മരണപ്പെട്ടത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

    Read More »
  • വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം. കൂടെ വീഡിയോയും പകർത്തി, പെൺകുട്ടി ഗർഭിണിയായതോടെ കൈയൊഴിഞ്ഞു; പീഡന വീരനായ ദന്തഡോക്ടർ അകത്തായി

       സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ കൈയൊഴിയുകയും ചെയ്തു എന്ന പരാതിയിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ എന്ന ദന്തഡോക്ടറാണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി വിഴിഞ്ഞം, കോവളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തി എന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഒടുവിൽ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പീഡന വീരനായ ദന്തഡോക്ടർക്കെതിരെ വേറെയും പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.

    Read More »
  • മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

       മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാസർകോട് പെരുമ്പള ചാല കടവത്തെ അശ്റഫ് – ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ചൊവ്വ) വൈകീട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നാല് വിഷയത്തില്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • കാഴ്ച പരിമിതിയുള്ള അര്‍ജുന് പഠനം മുടങ്ങില്ല, തൃശൂര്‍ ലോ കോളജില്‍ പ്രത്യേക സീറ്റ് അനുവദിച്ച് മന്ത്രി ആര്‍ ബിന്ദു

    കാഴ്ചപരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന് നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍. അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളത്ത്‌ നിന്ന് തൃശൂര്‍ ലോ കോളജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി…

    Read More »
  • ഈ വനിതകൾ റിപ്പയർ ചെയ്യുന്നു മൊബൈൽ ഫോണും ഒപ്പം ജീവിതവും

        വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്‌ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ്‌ ആൻഡ്‌ സർവീസ്‌ എന്ന തൊഴിൽ മേഖല കൈയടക്കിയാണ്‌ കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വനിതകൾ  ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18 നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്‌. ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ്‌ ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത്‌ തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും. പരിശീലനം പൂർത്തിയാക്കിയവർ രണ്ട്‌ ടീമുകളായി തിരിഞ്ഞ്‌ സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.…

    Read More »
  • മോഷ്ടിച്ച പെഴ്സ് തിരിച്ചു കൊടുത്ത് മാതൃകയായ കള്ളൻ

    കഥയല്ലിത് ജീവിതം ! സത്യദേവ് (കാർട്ടൂണിസ്റ്റ്) ഈ പരമ്പരയിലെ 99 ശതമാനം കാർട്ടൂണുകളും കാർട്ടൂണിസ്റ്റിന്റെ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ഇന്നത്തെ വരയാകട്ടെ ഇന്നലത്തെ അനുഭവത്തിന്റെ നേർസാക്ഷ്യവും. ബന്ധുവിന്റെ മരണാന്തര ചടങ്ങിനെത്തി തൊട്ടടുത്ത വീടിന്റെ വരാന്തയിൽ വിശ്രമിക്കുന്നതിനിടെ ആ വീട്ടിലെ സിറ്റൗട്ടിൽ വച്ച എന്റെ പേഴ്സ് നഷ്ടമായി. ഞങ്ങളെ കൂടാതെ അപ്പോൾ അവിടെയുണ്ടായിരുന്നത് അപരിചിതനായ ഒരാൾ മാത്രമായിരുന്നു. കാണാതായ പഴ്സിനു വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുമ്പോഴേക്കും അയാളേ കാണാതായിരുന്നു. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പ്രമാണപ്രകാരം, വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലിനുള്ളിലൂടെ ഞാൻ നോക്കുമ്പോൾ ആ വ്യക്തി ഇതൊന്നുമറിയാതെ മൊബൈലിൽ നോക്കിയിരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചില ബന്ധുക്കളുടെ വണ്ടി നൽക്കാലത്തേക്ക് ഓടിക്കാനെത്തിയ ഡ്രൈവറാണ് കക്ഷി. ആളോട് പഴ്സിനെക്കുറിച്ചാരാഞ്ഞപ്പോൾ ‘കിട്ടിയാൽ ആരായാലും തരില്ലേ’ എന്ന ഒഴുക്കൻ മറുപടി. ‘പൈസയെക്കാൾ വിലപ്പെട്ട പലരേഖകളുമുള്ള പേഴ്സാണ്. കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടാൻ പോവാണ്’ എന്ന എന്റെ മൈൽഡ് ഭീഷണി. ‘വേഗം പരാതി കൊടുക്കാൻ’ ആളിന്റെ കൗണ്ടർ.…

    Read More »
  • ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ് ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു

    കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ്(47) ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു. സംസ്കാരം വീട്ടിലെ പ്രാർത്ഥനയ്ക്കു ശേഷം വൈകിട്ട് 4 മണിക്ക് പാമ്പാടി സൗത്ത് സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പൊൻകുന്നം 19-ാം മൈലിൽ വച്ച് മാർച്ച് 10നാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെ ഇന്നലെ രാത്രി 11നായിരുന്നു അന്ത്യം. പാമ്പാടി കറ്റിക്കൽ പരേതനായ വർഗീസിൻ്റെ മകനാണ്. മാതാവ് തങ്കമ്മ. ഭാര്യ ബിൻസി, വിദ്യാർത്ഥികളായ രേഷ്മ, രഹ്‌ന, റോസ് എന്നിവർ മക്കൾ. സഹോദരങ്ങൾ കൊച്ചുമോൻ (എം.ബി.സി കോളജ് പീരുമേട്), ഷീബ (കാർഷിക വികസന ബാങ്ക് പാമ്പാടി).

    Read More »
  • കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു, തിരിച്ചുകിട്ടിയ സന്തോഷം പങ്കിട്ട് മറുനാടൻ തൊഴിലാളി

        തലശ്ശേരി: താമസസ്ഥലത്ത് നിന്നും സൈക്കിളിൽ ജോലിക്ക് പോകുമ്പോൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ രണ്ടാംമാസം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മറുനാടൻ തൊഴിലാളി. കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്‌നാപുർ സ്വദേശി  സുൽത്താനെ ആക്രമിച്ച് ജനുവരി 17-ന് പുലർച്ചെയാണ് മൊബൈൽഫോൺ തട്ടിയെടുത്തത്. തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപംവെച്ച് കണ്ണിൽ മുളക് സ്‌പ്രേ അടിച്ചാണ് ആക്രമിച്ചത്.  കേസിലെ പ്രതി കേളകം അടയ്ക്കാത്തോട് സ്വദേശി നിഖിൽകുമാർ എന്ന അഖിലിനെ തലശ്ശേരി പോലീസ് ഫെബ്രുവരി 10-ന് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ ഫോൺ കഴിഞ്ഞ ദിവസം സുൽത്താന് ലഭിച്ചു. സംഭവദിവസം തന്നെ സഹായിച്ച സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രത്തെ കണ്ട് സുൽത്താൻ സന്തോഷമറിയിച്ചു. മൻസൂറിനൊപ്പം സുൽത്താൻ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.

    Read More »
Back to top button
error: