LocalNEWS

കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു, തിരിച്ചുകിട്ടിയ സന്തോഷം പങ്കിട്ട് മറുനാടൻ തൊഴിലാളി

    തലശ്ശേരി: താമസസ്ഥലത്ത് നിന്നും സൈക്കിളിൽ ജോലിക്ക് പോകുമ്പോൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ രണ്ടാംമാസം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മറുനാടൻ തൊഴിലാളി. കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്‌നാപുർ സ്വദേശി  സുൽത്താനെ ആക്രമിച്ച് ജനുവരി 17-ന് പുലർച്ചെയാണ് മൊബൈൽഫോൺ തട്ടിയെടുത്തത്. തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപംവെച്ച് കണ്ണിൽ മുളക് സ്‌പ്രേ അടിച്ചാണ് ആക്രമിച്ചത്.

 കേസിലെ പ്രതി കേളകം അടയ്ക്കാത്തോട് സ്വദേശി നിഖിൽകുമാർ എന്ന അഖിലിനെ തലശ്ശേരി പോലീസ് ഫെബ്രുവരി 10-ന് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ ഫോൺ കഴിഞ്ഞ ദിവസം സുൽത്താന് ലഭിച്ചു.

സംഭവദിവസം തന്നെ സഹായിച്ച സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രത്തെ കണ്ട് സുൽത്താൻ സന്തോഷമറിയിച്ചു. മൻസൂറിനൊപ്പം സുൽത്താൻ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.

Back to top button
error: