LocalNEWS

ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ് ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ്(47) ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു. സംസ്കാരം വീട്ടിലെ പ്രാർത്ഥനയ്ക്കു ശേഷം വൈകിട്ട് 4 മണിക്ക് പാമ്പാടി സൗത്ത് സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

പൊൻകുന്നം 19-ാം മൈലിൽ വച്ച് മാർച്ച് 10നാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെ ഇന്നലെ രാത്രി 11നായിരുന്നു അന്ത്യം. പാമ്പാടി കറ്റിക്കൽ പരേതനായ വർഗീസിൻ്റെ മകനാണ്. മാതാവ് തങ്കമ്മ.

ഭാര്യ ബിൻസി, വിദ്യാർത്ഥികളായ രേഷ്മ, രഹ്‌ന, റോസ് എന്നിവർ മക്കൾ.
സഹോദരങ്ങൾ കൊച്ചുമോൻ (എം.ബി.സി കോളജ് പീരുമേട്), ഷീബ (കാർഷിക വികസന ബാങ്ക് പാമ്പാടി).

Back to top button
error: