Local

  • ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്   പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം

        ടിപ്പർ ലോറി, ഇരുചക്രവാഹന യാത്രക്കാരുടെ കാലനായി മാറുന്നു. കുറച്ചു നാളുകളായി നിരത്തുകളിൽ ജീവൻ പൊലിയുന്ന വാഹനാപകടങ്ങളിൽ വില്ലനായത് ഭൂരിപക്ഷവും ടിപ്പർ ലോറികളാണ്. ഇന്ന് കാസർകോട് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം. അപകടം വരുത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൊസംഗടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ആണ് ടിപ്പർ ലോറിയുമായി ബൈക്ക്കൂ ടിയിടിച്ചത്. കുമ്പള മഹാത്മാ കോളജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം  എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂര്‍ സന്നടുക്ക കലന്തര്‍ ശാ കോടേജില്‍ താമസിക്കുന്ന അര്‍ഷദ് അലി(18)യെ ആണ് ഗുരുതര പരുക്കുകളോടെ മംഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ചൊവ്വ)…

    Read More »
  • സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ

    കോട്ടയം: സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. മാർച്ച് 31ന് രാവിലെ സെയ്ന്റ്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്റ്റർ തോമസ് ടി ജോൺ നക്ഷത്ര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, യുവചലച്ചിത്രതാരങ്ങളായ ഗണപതി, നൂറിൻ ഷരീഫ്, പ്രശസ്ത റേഡിയോ ജോക്കി മാത്തുക്കുട്ടി ,ആങ്കർ കലേഷ് തുടങ്ങിയവർ വിവിധമത്സരങ്ങളിൽ വിധികർത്താക്കളായി എത്തി വിദ്യാർത്ഥികളോട് സംവദിക്കും. വെളളിയാഴ്ച നക്ഷതസമാപന വേദിയിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത ശ്രീനിവാസന് അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം സെൻറ്ഗിറ്റ്സ് കലാലയങ്ങൾ പൊതുസമൂഹത്തിന് സമർപ്പിക്കുന്ന “ഹൃദയം കരുണം” അവയവദാന പദ്ധതിയുടെ ഉദ്ഘാടനം മൃതസഞ്ജീവനിയുടെ സെൻട്രൽ സോൺ മേധാവിയായ ഡോ. സെബാസ്റ്റ്യൻ അബ്രഹാമിന് ഡോണർ കാർഡുകൾ നൽകി വിനീത് ശ്രീനിവാസൻ നിർവഹിക്കും. മിസ്റ്റർ & മിസ് നക്ഷത്ര, വോയിസ് ഓഫ് നക്ഷത്ര, മാൻ ഓഫ് സ്റ്റീൽ, ഫോട്ടോഗ്രഫി,…

    Read More »
  • കോട്ടയത്ത് ‘ലൈഫേ’കിയത് 3228 കുടുംബങ്ങൾക്കു കൂടി; വിജയപുരത്തെ ലൈഫ് ഫ്ളാറ്റ് ഏപ്രിലിൽ കൈമാറും

    കോട്ടയം: കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12638 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടുകളും പി.എം.എ.വൈ (യു)-2282, പി.എം.എ.വൈ (ജി)-829, എസ്.സി- 1289, എസ്. ടി- 61, ഫിഷറീസ്-107, മൈനോറിറ്റി- 87 എന്നിവയും ഉൾപ്പെടുന്നു. വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂണിറ്റുകളുള്ള ഭവന സമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.40 കോടി രൂപ ചെലവിലാണ് ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. അതിദാരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത/ ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ…

    Read More »
  • പുരസ്കാര നിറവിൽ പുന്നയൂർക്കുളം, കലയുടെയും സാഹിത്യത്തിൻ്റെ നീർമാതളം പൂത്ത ഗ്രാമം ഇന്ന് വികസനങ്ങളുടെ പറുദീസ

    പുന്നയൂർക്കുളം ഒരുകാലത്ത് നാലപ്പാട് തറവാടിന്റെ പേരും പെരുമയും കൊണ്ട് പുകൾ പെറ്റ ഗ്രാമമായിരുന്നു. കലയും സാഹിത്യവും പൂത്തു വിടർന്ന് നിന്ന തറവാട്. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയും മാധവിക്കുട്ടിയും തുടങ്ങി ആ തറവാട്ടിൽ പിറന്ന പ്രതിഭാധനർ ഏറെ. പക്ഷേ ഇന്ന് വികസനത്തിൻ്റെയും സ്ത്രീശാക്തീകരണത്തിന്റെയും മാതൃകയായി മാറിയിരിക്കുന്നു പുന്നയൂർക്കുളം. സാങ്കേതിക പരിജ്ഞാനം പകരുന്ന ക്ലാസ് മുറികൾ നിറഞ്ഞ വിദ്യാലയങ്ങൾ, ഉന്നത നിലവാരം പുലർത്തുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സർവ്വ സജ്ജമായ ക്രിമിറ്റോറിയം, വ്യാപകമായ ഓൺലൈൻ സേവനങ്ങൾ. കാഴ്ചകളുടെ ഉത്സവം ഒരുക്കുന്ന ഉത്തരവാദിത്ത ടൂറിസം. പുരാതന ക്ഷേത്രങ്ങൾ, തിരുവാതിരയും തെയ്യവും താളമിടുന്ന ഉത്സവ കാഴ്ചകൾ. കോൾപ്പാടങ്ങളും, കുന്നത്തൂർ മനയും, പുന്നയൂർക്കുളം ചെറിയ കളരിയും, കടലും തീരങ്ങളും ചൂണ്ടയിടലും തുടങ്ങി ഗ്രാമചാരുതയുടെ തീരാ ദൃശ്യങ്ങൾ പുന്നയൂർക്കുളത്ത് പഞ്ചാരികളെ കാത്തിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽനിന്നുള്ള ജനപ്രതിനിധിസംഘം പുന്നയൂർക്കുളം പഞ്ചായത്ത് സന്ദർശിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 30 പേർ അടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം…

    Read More »
  • സ്വകാര്യ ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്ത കോളജ് വിദ്യാര്‍ഥിനിയുടെ മുഖം കോടി, കണ്ണ് തുറിച്ചു; ചികിത്സാപിഴവാരോപിച്ച് പൊലീസിനും കലക്ടര്‍ക്കും പരാതി നല്‍കി മാതാവ്

       കാഞ്ഞങ്ങാട്:  തലചുറ്റലുമായെത്തിയ കോളജ് വിദ്യാര്‍ഥിനിക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്തതിന് പിന്നാലെ മുഖം കോടുകയും കണ്ണ് തുറിച്ച് ഭീകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തതായി പരാതി. തുടര്‍ന്ന് തുടര്‍ന്ന് ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ പെണ്‍കുട്ടിയുടെ മാതാവ്  പൊലീസിനും കലക്ടര്‍ക്കും പരാതി നല്‍കി. സംഭവം അന്വേഷിച്ചു കൊണ്ടിരികയാണെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിലിക്കോട് മടിവയലിലെ ജിജേഷ്-ഷീബ ദമ്പതികളുടെ മകളും കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ പി ജിഷ്ണ(23) യ്ക്കാണ് ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നത്.   ഈ മാര്‍ച്ച് 19 നാണ് പെണ്‍കുട്ടിയെ തലചുറ്റലിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഴ്‌സ് കുത്തിവെയ്‌പ്പെടുത്തു. അതോടെ പെൺകുട്ടി ശാരീരിക ബുദ്ധിമുട്ട് ഉള്ളതായി അറിയിച്ചു. എന്നാല്‍, അത് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ഉണ്ടായതായിരിക്കാമെന്ന് പറഞ്ഞ് കൂടെവന്ന പിതാവിനോടൊപ്പം പറഞ്ഞു വിട്ടു. ‘വീട്ടിലെത്തി…

    Read More »
  • ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് യു.പി സ്കൂൾ അധ്യാപകന്‍, തിരിച്ചറിഞ്ഞത് ബന്ധുക്കള്‍

       കാസര്‍കോട്ടെ ആശുപത്രി പരിസരത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ബദിയഡുക്കയിലെ അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. ബദിയഡുക്ക മാന്യയിലെ യുപി സ്‌കൂള്‍ അധ്യാപകന്‍ പ്രദീപ് കുമാറാണ്(44) മരിച്ചത്. പ്രദീപ് കുമാറിനെ കാണാതായതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 22 ന് ഭാര്യയും പൈക്ക സ്‌കൂളിലെ അധ്യാപികയുമായ രമ്യ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ്  എത്തിയ ബന്ധുക്കള്‍ മരിച്ചത് പ്രദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് (തിങ്കൾ) രാവിലെ പത്തു മണിയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം പൊങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇലകളും മറ്റും വീഴാതിരിക്കാന്‍ കിണര്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്. പ്രദീപ് കുമാര്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന് ചികിത്സ നടത്തിവന്നിരുന്നു എന്നും ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും അറിയുന്നു. നേരത്തെ രണ്ടുതവണ പ്രദീപ് കുമാര്‍ ആത്മഹത്യാ ശ്രമം…

    Read More »
  • ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി, ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ, വമ്പൻ പ്രഖ്യാനങ്ങളോടെ കൊച്ചി കോർപ്പറേഷന്‍റെ ബജറ്റ്

    കൊച്ചി: ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി രൂപ വകയിരുത്തിയും ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും കൊച്ചി കോർപ്പറേഷൻറെ ബജറ്റ്. കോർപ്പറേഷൻറെ ചരിത്രത്തിലാദ്യമായി ഡിവിഷൻ തലത്തിലുള്ള ബജറ്റ് വിഹിതം പൂർണ്ണമായി നിർത്തലാക്കി. ബ്രഹ്മപുരത്തെ തീപ്പിടുത്തതിൽ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. ബ്രഹ്മപുരത്തെ പുക വിട്ടൊഴിയുന്നതിന് മുൻപെയാണ് ഈ വർഷത്തെ ബജറ്റ് എത്തിയത്. ബജറ്റവതരണം തുടങ്ങിയതും പ്രതിപക്ഷം കട്ടപ്പുക ബജറ്റ് മുദ്രാവാക്യം ഉയർത്തി രംഗത്തിറങ്ങി.ബജറ്റ് വായിച്ച ഒന്നേമുക്കാൽ മണിക്കൂറും ബഹളത്തിൽ മുങ്ങി.എന്നാൽ അവതരണം തുടർന്നു ഡെപ്യൂട്ടി മേയർ കെ എ അൻസിയ. ഉറവിടമാലിന്യ സംസ്കരണത്തിന് ഊന്നൽ.അജൈവ മാലിന്യം ബ്രഹ്മപുരത്തേക്കില്ല.ജൈവ മാലിന്യത്തിന് പുതിയ പ്ലാൻറ്. ബയോ മൈനിംഗ് നടത്തി ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ ഡെമോൺസ്ട്രഷൻ പാർക്ക്‌.പ്രത്യേക കന്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.വെള്ളക്കെട്ട് പരിഹരിക്കാൻ ചെന്നൈ നഗരത്തിൻറെ മാതൃകയിൽ പദ്ധതികൾ.കൊതുകുനിവാരണത്തിനായി ഇരുപത് കോടി രൂപ.ഫോർട്ട് കൊച്ചിയിലും സമൃദ്ധി ജനകീയ ഹോട്ടൽ.മേയറുടെ ഇന്ധന വിഹിതത്തിലടക്കം ചിലവ് ചുരുക്കൽ.ഡിവിഷൻ തലത്തിൽ…

    Read More »
  • കോട്ടയത്ത് അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍! കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റന്‍ ബോര്‍ഡുകള്‍ എന്ന് നാട്ടുകാർ?

    കോട്ടയം: പാതിവഴിയിൽ പണി നിലച്ചു കിടക്കുന്ന പാലം വിദേശ പ്രതിനിധികളുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ കോട്ടയം ജില്ലാ ഭരണകൂടത്തിൻറെ കുറുക്കുവഴി. കുമരകത്തെ ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിനു പ്രതിനിധികളെത്തും മുമ്പാണ് കിഫ്ബി ഫണ്ട് ചെലവിട്ട് നിർമിക്കുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റും കൂറ്റൻ ബോർഡുകളുയർത്തി മറച്ചത്. പരിപാടിയുടെ പ്രചാരണത്തിനായുളള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം. അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റൻ ബോർഡുകൾ നിറയുകയാണ്. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കുന്ന ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന വിദേശ പ്രതിനിധികൾ കുമരകത്തെ സമ്മേളന വേദിയിലേക്ക് വരും വഴിയാണ് വർഷങ്ങളായി നിർമാണം നിലച്ചു കിടക്കുന്ന അഞ്ചുമന പാലം. കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റൻ ബോർഡുകൾ എന്നതാണ് ചോദ്യം. ഏതോരു രാജ്യാന്തര സമ്മേളനത്തിൻറെയും പ്രചരണാർഥം സ്ഥാപിക്കുന്ന സാധാരണ ബോർഡുകൾ മാത്രമാണിതെന്നാണ് സംഘാടകരുടെ വിശദീകരണം. എങ്കിൽ എന്തുകൊണ്ട് പാതയോരത്തെ മറ്റിടങ്ങളിൽ ഇത്ര വലിയ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന മറുചോദ്യമാണ്…

    Read More »
  • കോട്ടയം വടവാതൂർ ഡമ്പിംഗ് യാർഡിൽനിന്ന് മാലിന്യം നീക്കം ചെയ്തുതുടങ്ങി

    കോട്ടയം: കോട്ടയം നഗരസഭയുടെ വടവാതൂരിലുള്ള ഡമ്പിംഗ് യാർഡിൽനിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. എം.സി.കെ കുട്ടി എൻജിനീയറിംഗ് പ്രൊജക്ട് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. രണ്ട് ദിവസം മുൻപ് ട്രയൽ റൺ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക്ക്, ചെരുപ്പുകൾ, ടയറുകൾ, ഗ്ലാസ്സ് എന്നിങ്ങനെ 12 വിഭാഗങ്ങളായി മാലിന്യം തരം തിരിക്കുന്നതാണ് ആദ്യഘട്ടം. ഇതിൽ പുനർനിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക്ക് മാലിന്യം ട്രിച്ചിയിലുള്ള ഡാൽമിയ സിമെന്റ്സിന്റെ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കും. പുനർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുന്നവ സൗജന്യമായി ആവശ്യമുള്ള കമ്പനികൾക്ക് നൽകും. ഓട്ടോമാറ്റിക്ക് മെഷീനുകൾ ആണ് മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്. പത്ത് ജോലിക്കാരും ഉണ്ട്. എട്ട് മുതൽ പതിനഞ്ച് ദിവസം കൊണ്ട് മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുമെന്ന് സൈറ്റ് എൻജിനീയർ സി അജയ് ആനന്ദ് പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ആയിരം ക്യുബിക്ക് മീറ്ററിനടുത്ത് മാലിന്യമാണ് തരംതിരിച്ചത്.  

    Read More »
  • പ്രവാസി മലയാളിയും ഭാര്യയും  ട്രെയിൻ തട്ടി മരിച്ച നിലയിൽ: കുടുംബപ്രശ്നത്തെ തുടർന്ന്  ജീവനൊടുക്കിയതെന്ന് നിഗമനം

    മസ്ക്കറ്റിൽ ജോലിയുള്ള പ്രവാസി മലയാളിയും ഭാര്യയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന്  ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുരുക്കുംപുഴ ഇടവിളാകം എം.ജി.എം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ (48), ഭാര്യ ഷീജ (46) എന്നിവരാണ് മരിച്ചത്. കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ച് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവിതം അവസാനിപ്പിച്ചതാകാം എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിഗമനം. ബുധൻ രാത്രി 11ന് ഉത്സവം നടക്കുന്ന സമീപ ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വെഞ്ഞാറമ്മൂട് കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച മുൻപാണ് മസ്ക്കറ്റിൽ ജോലിയുള്ള തുളസീധരൻ നാട്ടിലെത്തിയത്. മക്കൾ അഞ്ജലി, അനശ്വര.  വിനോജ് മരുമകൻ.

    Read More »
Back to top button
error: