Local
-
കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്
കോട്ടയം: കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്. കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പൊതുജനങ്ങൾക്ക് തണ്ണിമത്തൻ നൽകി ഉദ്ഘാടനം നിർവഹിച്ചു. കടുത്ത വേനൽ ചൂടിന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ പൊതുജനങ്ങൾക്കായി തണ്ണീർപന്തലിന്റെ സേവനം ലഭ്യമാകുന്നതാണ്. തണ്ണിമത്തൻ, ശുദ്ധജലം, മോരും വെള്ളം എന്നിവയാണ് പൊതുജനങ്ങൾക്കായി നൽകുക. ചടങ്ങിൽ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രേംജി കെ നായർ, പ്രസന്നൻ എം.കെ, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാർ, സെക്രട്ടറി എം.എസ് തിരുമേനി, ബോർഡ് മെമ്പർമാരായ അജിത് ചിറയില്‍, അനസ്, ബിനു ഭാസ്കർ, രഞ്ജിത്ത് കുമാർ എന്നിവരും മാറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Read More » -
ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കാൻ കാരണം കടുത്ത സാമ്പത്തിക ബാധ്യതയത്രേ
കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണത്രേ കണ്ണൂർ തിമിരിയിൽ ദമ്പതികൾ തൂങ്ങിമരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സന്തോഷിനും ദീപയ്ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More » -
ബോംബ് സ്ഫോടനത്തിൽ വീട്ടുടമ സന്തോഷിനും ഭാര്യയ്ക്കും പരിക്ക്, ആർഎസ്എസ്- ബജ്‌റങ്ദൾ പ്രവർത്തകൻ കൂടിയായ സന്തോഷ് അറസ്റ്റിൽ
കോഴിക്കോട്: ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ വീട്ടുടമ മുക്കോലപറമ്പത്ത് എ.കെ സന്തോഷിനെ (32) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് കോഴിക്കോട് ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷിനെ ഡിസ്ചാർജ് ചെയ്തു പുറത്തിറങ്ങിയ ഉടൻ മുഴക്കുന്ന് എസ്.ഐ ഷിബു പോളിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് സി.ഐ രജീഷിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുക്കോലപറമ്പത്ത് എ.കെ.സന്തോഷി(32)നെതിരെ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരുന്നു. പന്നിപ്പടക്കം ആയിരുന്നു എന്നാണു പൊലീസിന് നൽകിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട് സന്ദർശിച്ച സയന്റിഫിക് സംഘം ബോംബ് നിർമാണത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ സ്ഥലത്തുനിന്നു ശേഖരിച്ചു. ഇവർ നൽകിയ റിപ്പോർട്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത പൊലീസ് ആശുപത്രിയിൽ രഹസ്യ നിരീക്ഷണവും ശക്തമാക്കി. 12 ന് സന്ധ്യയ്ക്ക് 7 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലെ വർക്ക് ഏരിയയിൽ സ്ഫോടനം ഉണ്ടായത്. ഭാര്യ…
Read More » -
കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു; ഷെഡ് പൂർണ്ണമായും കത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു. ഹരിത കർമ്മ സേന മാലിന്യ സൂക്ഷിന്നിടത്താണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാൽ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യ കൂമ്പാരത്തിനകത്തേക്കും തീ എത്തിച്ച് പുക നിയന്ത്രിക്കാനാണ് ഇപ്പോൾ ഫയർ ഫോഴ്സ് ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ നാട്ടുകാരാണ് തീ അണയ്ക്കാൻ ഓടിയെത്തിയത്. ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടമാണ്. അതിനാൽ തന്നെ ഇതിനകത്ത് എന്തുതരം വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമല്ല. ഉള്ളിൽ നിന്ന് പൊട്ടിത്തെറി കേൾക്കുന്നുണ്ട്. മാത്രമല്ല ഈ ഷെഡ്ഡിന്റെ മുകൾ ഭാഗത്തെ ഷീറ്റ് പൂർണ്ണമായും കത്തിപ്പോയിട്ടുണ്ട്.
Read More » -
‘നമുക്ക് ഗ്രാമങ്ങളിൽ രാപാർക്കാം, പാവങ്ങൾക്കൊപ്പം ചേർന്ന് നിൽക്കാം’
നേരം പുലരുന്നതേയുള്ളൂ. ആറു മണി ആയിട്ടില്ല. ഒറ്റപ്പെട്ട ചില പ്രഭാത സവാരിക്കാരെ ഒഴിച്ചാൽ റോഡ് വിജനം. ഈ നേരത്ത് കോട്ടയം നഗരാതിർത്തിയിൽ ഇറഞ്ഞാൽ പാതയോരത്തെ ചെടികളും വൃക്ഷത്തൈകളും വെള്ളമൊഴിച്ചു നനക്കുകയാണ് ഒരാൾ. ഒപ്പം രണ്ട് കൂട്ടുകാരുമുണ്ട്. പ്രഭാത സവാരിക്കാരിൽ ചിലർ അഭിവാദ്യം ചെയ്ത് കടന്നുപോകുമ്പോഴും ചെടികൾ നനയ്ക്കുന്നതിൽ മാത്രമാണ് അയാളുടെ ശ്രദ്ധ. കോട്ടയം നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് എല്ലാ പ്രഭാതങ്ങളിലും ഈ പതിവ് കാഴ്ച. നഗരസഭാ കൗൺസിലർ അജിത് പൂഴിത്തറയാണ് നേരം പുലരും മുമ്പേ ഉണർന്ന് വന്ന് വഴിയോരത്തെ തണൽമരതൈകളും ചെടികളും വെള്ളമൊഴിച്ച് നനയ്ക്കുന്നത്. ഒരു ജനപ്രതിനിധി എത്രമാത്രം ജനജീവിതമായി ഇടകലർന്ന് ജീവിക്കുന്നു എന്നതിന് ഇതിൽപ്പരം മറ്റൊരു ഉദാഹരണം ഇല്ല. കൊടുംവേനലിൽ വാടിക്കരിഞ്ഞു തുടങ്ങിയ തണൽ വൃക്ഷങ്ങൾക്ക് പതിവായി വെള്ളം ഒഴിക്കുന്നു എന്നതല്ല, ഒരു വ്യക്തിയുടെ മനോഭാവമാണ് ഈ പ്രവർത്തിയിലൂടെ വെളിവാകുന്നത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. സമൂഹത്തിൻ്റെ താഴെത്തട്ടിലാണ് പല ജനപ്രതിനിധികളുടെയും വേരുകൾ. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ മുതൽ…
Read More » -
വാഹനങ്ങൾ കൂട്ടിയിടിച്ച് കുവൈറ്റിൽ നിന്ന് അവധിക്കെത്തിയ നഴ്സ് മരിച്ചു, ഭർത്താവിനും മക്കൾക്കും ഗുരുതര പരുക്ക്
കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്ന ജെസ്റ്റി റോസ്, കുടുംബത്തോടൊപ്പം രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സന്ദർശിച്ച് ലീവ് കഴിഞ്ഞ് മടങ്ങാനിരിക്കെ ഇന്നലെ വാഹനാപകടത്തിൻ്റെ രൂപത്തിൽ വന്ന ദുരന്തം ആ പ്രാണൻ കവർന്നു. കട്ടപ്പനയില്‍ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങും വഴി ഇന്നലെ ഉച്ചകഴിഞ്ഞാണ് ചങ്ങനാശേരി പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന ജെസ്റ്റി റോസ് (40) തൽക്ഷണം മരിച്ചു. ഭർത്താവ് ജെസിനും (42), ഇവരുടെ മക്കളായ ജോവാന് ജെസിന് ജോണ്‍ (10), ജോനാ റോസ് ജെസിന് (6) എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് (47), ഓട്ടോയിലെ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യയാണ് നഴ്സായ ജെസ്റ്റി. കുവൈറ്റില്‍ നിന്നും ജെസിനും കുടുംബവും രണ്ടാഴ്ച…
Read More » -
ഗുരുവായൂരിൽ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, പൊലീസ് എത്തി രക്ഷിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി സച്ചിനാ(18)ണ് മര്‍ദനമേറ്റത്. രണ്ടുപേര്‍ സൗഹൃദം നടിച്ച് സച്ചിനെ ബൈക്കില്‍ കയറ്റി കുന്നംകുളം കുറുക്കന്‍ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കന്‍പാറയില്‍ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറില്‍ കയറ്റി. അഞ്ചുപേര്‍ സച്ചിനൊപ്പം കയറി. തുടര്‍ന്ന് കടങ്ങോട് ക്വാറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍ വച്ചും മര്‍ദ്ദനമുണ്ടായി. ഓടിരക്ഷപ്പെട്ട സച്ചിന്‍ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. എരുമപ്പെട്ടി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
കിണറ്റിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി
രാജപുരം: 10 വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്റെ മകനും പനത്തടി ഗവ. ഹൈസ്കൂളില അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അർജുൻ എന്ന കണ്ണനെ (10) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. അമ്മ വിനീത വൈകുന്നേരം സമീപത്തെ കുടുബ വീട്ടിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ മകനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികളും പ്രദേശവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: ദേവിക പ്രഭാകർ, മഹേശ്വർ പ്രഭാകർ. സഹപാഠികൾക്കും പ്രദേശവാസികൾക്കും അർജുൻ്റെ മരണം നൊമ്പരമായി.
Read More » -
സ്റ്റീം ബാത്തിനിടെ ജിമ്മില്‍ വച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം, ട്രെയിനര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനര്‍ അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ്സ് സെന്റര്‍ ഉടമയും ട്രെയിനറുമായ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയതിയായിരുന്നു സംഭവം. ജിമ്മില്‍ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
15കാരി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റിലായി
കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന(22)യെ ചേവായൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇവർ രണ്ടുദിവസം മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അതോടെയാണ് ജസ്നയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More »