Local
-
നാടക നടത്തവും പാട്ടും വരയും തലശ്ശേരിയിൽ
തലശ്ശേരിയിൽ നാടകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാടക് തലശ്ശേരി മേഖലാ കമ്മിറ്റി, ശ്യാമ തലശ്ശേരി, തലശ്ശേരി ആർട്സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂൾ പരിസരത്തുനിന്ന് തുടങ്ങിയ നാടകനടത്തത്തിൽ നാടകവേഷമണിഞ്ഞ് ധാരാളം നടീനടൻമാരും പങ്കെടുത്തു. നാടകനടത്തം കസ്റ്റംസ് റോഡിൽ ആർട്‌സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോട് പാട്ടും വരയും വിജേഷ് കോഴിക്കോടിന്റെ നേതൃത്വത്തിൽ നാടകപ്പാട്ടും നാടകവും അവതരിപ്പിച്ചു. നാടക് മേഖലാ സെക്രട്ടറി വിനോദ് നാരോത്ത് നാടകദിനസന്ദേശം നൽകി. ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷനായി. എൻ. ശശിധരൻ, ഡോ. ടി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ മൊകേരിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘എന്നുടലെൻ മാനിഫെസ്റ്റോ’ രാമചന്ദ്രന്റെ ഭാര്യ ഉഷയ്ക്ക് നൽകി സതീഷ്ബാബു പ്രകാശനം ചെയ്തു. എൻ. ശശിധരന്റെ ‘അടുക്കള’ മൂന്നാം പതിപ്പ് ദിവ്യ റിനേഷിന് നൽകി സന്തോഷ് മാനിച്ചേരിയും എൻ. ശശിധരന്റെ നാടകങ്ങൾ വി.കെ. പ്രഭാകരൻ, രാജൻ ചെറുവാട്ടിനും എൻ. ശശിധരന്റെ ‘വാക്കിൽ ചരിത്രം’ പുസ്തകം റീനക്ക്…
Read More » -
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരാണ് ഇവർ. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും ഇടിമിന്നലേറ്റത്. തത്ക്ഷണം ഇരുവരും ബോധരഹിതരായി. അവിടെ വച്ച് തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.
Read More » -
കോട്ടയം ജില്ലയില്‍ കോവിഡ് കൂടുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ
കോട്ടയം: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ മാസം 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരും കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ. നിർദേശിച്ചു. ഇവരിൽ കുട്ടികൾ ഒഴികെയുള്ളവർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഉടൻ അത് സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കണം. മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, രക്തത്തിൽ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അഥവാ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം…
Read More » -
വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടനം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഉദ്ഘാടനച്ചടങ്ങിനായി വൈക്കം ബീച്ച് മൈതാനിയിൽ പതിനയ്യായിരം മുതൽ ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പടുകൂറ്റൻ പന്തലിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്. സംഘാടസമിതി ഓഫീസിൽ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തി. വൈക്കം എ.സി.പി. നകുൽ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, തഹീസൽദാർ ടി.എൻ. വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read More » -
ഹരിത വഴിയിൽ ഹരിത കേരളം… കോട്ടയത്ത് 1896 ഹരിതകർമ്മസേനാംഗങ്ങൾ, 155 പച്ചത്തുരുത്തുകൾ
കോട്ടയം: മാലിന്യസംസ്‌കരണം, മണ്ണ്- ജലസംരക്ഷണം, ജൈവകൃഷി എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഹരിതകേരളം മിഷൻ പ്രവർത്തനമികവ് തുടരുകയാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 1896 ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത്. ഇവരുടെ പ്രവർത്തനഫലമായി പ്രതിമാസം അൻപതു ടണ്ണോളം തരം തിരിച്ച മാലിന്യങ്ങളും 70 ടണ്ണോളം തരംതിരിക്കാത്ത മാലിന്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള ക്ലീൻ കേരള കമ്പനിക്കും മറ്റു അംഗീകൃത ഏജൻസികൾക്കും കൈമാറുന്നുണ്ട്. അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനതലത്തിൽ 88 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളും 1277 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളും 11 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിച്ചിട്ടുണ്ട്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള ഗാർഹിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കമ്മ്യൂണിറ്റി തരത്തിൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സ്ഥാപിച്ചു വരുന്നു. പനച്ചിക്കാട് നവരാത്രി ഉത്സവം, വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം, വാഴൂർ ജലോത്സവം, സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം, ജില്ലാ കേരളോത്സവം തുടങ്ങി വിവിധ പരിപാടികൾ…
Read More » -
വനംവകുപ്പ് അരിക്കൊമ്പനു പിന്നാലെ, മൂന്നാർ എസ്റ്റേറ്റുകളിൽ വേട്ടക്കാർ കാട്ടുപോത്തുകൾക്കു പിന്നാലെ
വനംവകുപ്പ് അധികൃതർ അരിക്കൊമ്പനു പിന്നാലെ പോയതോടെ വേട്ടക്കാർ കാട്ടുപോത്തുകൾക്ക് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ രണ്ട് കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തി. ചെണ്ടുവരൈ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിലായി വനാതിർത്തിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന തേയിലത്തോട്ടത്തിലാണ് കാട്ടുപോത്തുകളുടെ തലയും മാംസം എടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്. അരകിലോമീറ്റർ വ്യത്യാസത്തിലാണ് കാട്ടുപോത്തുകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. തേയിലത്തോട്ടം തൊഴിലാളികളാണ് ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ പി.വി റജിയുടെ നേതൃത്വത്തിൽ മൂന്നാർ ഫോറസ്റ്റ് വെറ്ററിനറി അസി.സർജൻ ഡോ. നിഷാ റെയ്ച്ചൽ പോസ്റ്റ്‌മോർട്ടം നടത്തി അവശിഷ്ടങ്ങൾ സംസ്‌കരിച്ചു. ചെണ്ടുവരൈ എസ്റ്റേറ്റിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഒറ്റപ്പെട്ട മേഖലയിലാണ് കാട്ടുപോത്തുകളെ വേട്ടയാടിയിരിക്കുന്നത്. സമീപത്ത് തൊഴിലാളി ലയങ്ങളുമില്ല. പുറമേനിന്നുമുള്ള വേട്ടയാടൽ സംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തോട്ടം തൊഴിലാളികളിൽ ചിലരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാകാം എന്ന സംശയവുമുണ്ട്. തേയിലത്തോട്ടം മേഖലകളിൽ പുറമേനിന്ന് അധികമാരും എത്താത്തതിനാൽ…
Read More » -
കിണറോ, എത്രയെണ്ണം വേണമെങ്കിലും ഉടൻ റെഡി, പെണ്‍കരുത്തില്‍ ഒരു ഗ്രാമത്തില്‍ 42 കിണറുകള്‍
പുരുഷന്മാരുടെ ജോലികൾ സ്‍ത്രീകള്‍ ചെയ്യുന്നു എന്ന കാര്യത്തിൽ ഇപ്പോഴും സന്ദേഹമാണ് പലർക്കും. കഠിന ജോലികൾ പുരുഷനും പൊതുവെ ആയാസം കറഞ്ഞ ജോലികൾ സ്ത്രീകളും എന്ന ചിന്താഗതിയാണ് സമൂഹം പുലർത്തി വരുന്നത്. പക്ഷേ കാലം മാറി. ഇന്ന് ഏതു ജോലിയും സ്ത്രീകൾക്ക് സാദ്ധ്യമാകും എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും എന്നു ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്. ഒന്നും രണ്ടുമല്ല, 42 കിണറുകളാണ് പെണ്‍കരുത്തില്‍ പൂര്‍ത്തിയായത്. വാർഡിൽ 60 പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തിട്ടുള്ളത്. ഇതിൽ 25 പേർ സ്ഥിരം തൊഴിലിനു പോകുന്നവരാണ്. കിണർ കുഴിക്കാൻ ആറുപേർ വീതമുള്ള മൂന്ന് ടീമുകളുണ്ട്. ഒരുദിവസം ആറുപേര്‍ ചേര്‍ന്ന് ഒരു കോല്‍വരെ താഴ്‌ചയില്‍ മണ്ണെടുക്കും. 2.5 മീറ്ററാണ് വ്യാസം. കുഴിച്ചതില്‍ ഏറ്റവുമധികം താഴ്‌ചയുള്ള കിണർ 13.5 കോലും കുറഞ്ഞത് ഏഴ് കോലുമാണ്. വെള്ളം കിട്ടാത്തത് നാലുകിണറുകൾ മാത്രം. കരിങ്കല്ലായതിനാൽ…
Read More » -
കടൽപ്പരപ്പിലൂടെ ഉല്ലാസയാത്ര നടത്താം, തിരയുടെ പാട്ടുകേൾക്കാം, കാഴ്‌ചകൾ കാണാം: വരുന്നു ടൂറിസം സർക്യൂട്ട്
തിരയുടെ പാട്ടും തീരഭംഗിയും കാണാനെത്തുന്നവർക്ക് പുത്തൻ വിരുന്നൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. മലപ്പുറം ജില്ലയിലെ പൊന്നാനി, പടിഞ്ഞാറക്കര, താനൂർ ബീച്ചുകൾ കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് പദ്ധതിയാണ് വരാൻ പോകുന്നത്. ഡി.ടിപി.സി ഇതിനാവശ്യമായ നടപടി തുടങ്ങി. പൊന്നാനി പൈതൃകം കൂടി സഞ്ചാരികളിലെത്തിക്കും വിധമാണ് പദ്ധതി. ബിയ്യം കായൽ, ബിയ്യം ബ്രിഡ്‌ജ്, നിള പാലം എന്നിവയും സർക്യൂട്ടിന്റെ ഭാഗമാകും. ഭാവിയിൽ മറൈൻ മ്യൂസിയം, നിള ഹെറിറ്റേജ് പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുത്താനാകും. പടിഞ്ഞാറക്കര തീരത്ത് സൺസെറ്റ് ബീച്ച് പാർക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. വൈദ്യുതീകരണവും നടക്കുന്നു. ഇവ പൂർത്തിയായാൽ പൊന്നാനി പുഴയും തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരതീരം സഞ്ചാരികളുടെ ഉള്ളം കവരും. നിലവിൽ ഡിടിപിസിയുടെ പ്രധാന വരുമാന കേന്ദ്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറക്കര ബീച്ച്. പൊന്നാനി ബീച്ചും സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ ഇത് നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലല്ല. ടൂറിസം പദ്ധതികൾ നടപ്പാക്കാൻ അനുമതിക്കുള്ള ശ്രമംനടക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ കിയോസ്‌കുകൾ, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ…
Read More » -
പയ്യന്നൂർ പഞ്ചമി ജ്വല്ലറി കവർച്ച, അന്തർ സംസ്ഥാന സംഘത്തിലെ യുവാവ് അറസ്റ്റിൽ
പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറയ്ക്കും മുൻവശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച ശേഷം ഷട്ടറിൻ്റെ പൂട്ട് ഗ്യാസ്കട്ടർ ഉപയോഗിച്ച് മുറിച്ച് ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും പണവും മോഷ്ടിച്ച അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ യുവാവ് തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. തമിഴ്നാട് തഞ്ചാവൂർപാപനാശം സ്വദേശി ജഗബർ സാദിഖിനെ(40)യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ മോഷണം നടത്തിയ പ്രതി മറ്റൊരു മോഷണ കേസിൽ തമിഴ്നാട് പൊലീസിൻ്റെ പിടിയിലായി ജയിലിൽ കഴിയുകയായിരുന്നു. പ്രതിയെ തമിഴ്നാട് പൊലീസ് കസ്റ്റടിയിലെടുത്ത വിവരമറിഞ്ഞ പയ്യന്നൂർ പൊലീസ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറൻ്റുമായി തമിഴ്നാട്ടിലെ ജയിലിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പ്രതി കാണിച്ചു കൊടുത്തു. കൂട്ടുപ്രതി പുതുക്കോട്ട സ്വദേശി കൺമണിയെ…
Read More » -
മുക്കുപണ്ടം പകരം ഇട്ട് അമ്മൂമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്നു, പൊലീസ് ചെറുമകനെ പൊക്കി
അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാൾ സ്വർണ്ണമാല കവർന്നത്. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് രാത്രിയിൽ വീട്ടിലെ ഹാളിൽ തറയിൽ ഉറങ്ങി കിടന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കളവ് പോകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ വരവ് മാല ഇട്ട ശേഷം സ്വർണമാല കവരുകയായിരുന്നു. പള്ളിപ്പാട് ഭാഗത്ത് വച്ചാണ് പൊലീസ് സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസ്സുകളിലെ പ്രതിയാണ് സുധീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐ എസ് എച്ച് ഒ ശ്യാംകുമാർ, എസ് ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More »