LocalNEWS

സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ

കോട്ടയം: സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. മാർച്ച് 31ന് രാവിലെ സെയ്ന്റ്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്റ്റർ തോമസ് ടി ജോൺ നക്ഷത്ര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, യുവചലച്ചിത്രതാരങ്ങളായ ഗണപതി, നൂറിൻ ഷരീഫ്, പ്രശസ്ത റേഡിയോ ജോക്കി മാത്തുക്കുട്ടി ,ആങ്കർ കലേഷ് തുടങ്ങിയവർ വിവിധമത്സരങ്ങളിൽ വിധികർത്താക്കളായി എത്തി വിദ്യാർത്ഥികളോട് സംവദിക്കും.

വെളളിയാഴ്ച നക്ഷതസമാപന വേദിയിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത ശ്രീനിവാസന് അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം സെൻറ്ഗിറ്റ്സ് കലാലയങ്ങൾ പൊതുസമൂഹത്തിന് സമർപ്പിക്കുന്ന “ഹൃദയം കരുണം” അവയവദാന പദ്ധതിയുടെ ഉദ്ഘാടനം മൃതസഞ്ജീവനിയുടെ സെൻട്രൽ സോൺ മേധാവിയായ ഡോ. സെബാസ്റ്റ്യൻ അബ്രഹാമിന് ഡോണർ കാർഡുകൾ നൽകി വിനീത് ശ്രീനിവാസൻ നിർവഹിക്കും.

മിസ്റ്റർ & മിസ് നക്ഷത്ര, വോയിസ് ഓഫ് നക്ഷത്ര, മാൻ ഓഫ് സ്റ്റീൽ, ഫോട്ടോഗ്രഫി, റോക് ബാൻ്റ്, കോറിയോഗ്രഫി, ബസ്റ്റ് ആക്ടർ, തുടങ്ങി കലാ കായിക ശാസ്ത്രസാങ്കേതിക ടെക്നോളജി വിഭാഗങ്ങളിലുള്ള എഴുപതോളം ഇനങ്ങളിലായാണ് മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കുന്നത്. അറുപതിനായിരം രൂപ മുതൽ മൂവായിരം രൂപ വരെയുള്ള നിരവധി ക്യാഷ് പ്രൈസുകളടക്കം അഞ്ച് ലക്ഷത്തോ രൂപയുടെ പാരതോഷികങ്ങളാണ് നക്ഷത്ര ഫെസ്റ്റിവലിലെ വിജയികളെ കാത്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നൂറുകണക്കിനു കലാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ രണ്ടുദിവസമായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കും.

Back to top button
error: