LocalNEWS

കോട്ടയം വടവാതൂർ ഡമ്പിംഗ് യാർഡിൽനിന്ന് മാലിന്യം നീക്കം ചെയ്തുതുടങ്ങി

കോട്ടയം: കോട്ടയം നഗരസഭയുടെ വടവാതൂരിലുള്ള ഡമ്പിംഗ് യാർഡിൽനിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. എം.സി.കെ കുട്ടി എൻജിനീയറിംഗ് പ്രൊജക്ട് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. രണ്ട് ദിവസം മുൻപ് ട്രയൽ റൺ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക്ക്, ചെരുപ്പുകൾ, ടയറുകൾ, ഗ്ലാസ്സ് എന്നിങ്ങനെ 12 വിഭാഗങ്ങളായി മാലിന്യം തരം തിരിക്കുന്നതാണ് ആദ്യഘട്ടം. ഇതിൽ പുനർനിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക്ക് മാലിന്യം ട്രിച്ചിയിലുള്ള ഡാൽമിയ സിമെന്റ്സിന്റെ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കും.

പുനർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുന്നവ സൗജന്യമായി ആവശ്യമുള്ള കമ്പനികൾക്ക് നൽകും. ഓട്ടോമാറ്റിക്ക് മെഷീനുകൾ ആണ് മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്. പത്ത് ജോലിക്കാരും ഉണ്ട്. എട്ട് മുതൽ പതിനഞ്ച് ദിവസം കൊണ്ട് മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുമെന്ന് സൈറ്റ് എൻജിനീയർ സി അജയ് ആനന്ദ് പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ആയിരം ക്യുബിക്ക് മീറ്ററിനടുത്ത് മാലിന്യമാണ് തരംതിരിച്ചത്.

 

Back to top button
error: