Local
-
ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി
ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.
Read More » -
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തു മാനുകളെ തെരുവുനായ്ക്കള്‍ കൊന്നു
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകളുണ്ടായിരുന്നത്. ഈ മാനുകള്‍ക്ക് നേരെയാണ് തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നിര്‍ത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
Read More » -
കേരളത്തില്‍ വ്യാപക പരിശോധന ; മലപ്പുറം, വയനാട് കളക്ടറേറ്റുകളില്‍ സുരക്ഷാ പരിശോധന: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ബീച്ചിലും പരിശോധിച്ചു ; ബെംഗളരുവിലും സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി. രാജ്യമെമ്പാടും ജാഗ്രത നിര്‍ദ്ദേശമുള്ളതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. മലപ്പുറം കളക്ട്രേറ്റില്‍ പോലീസ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങള്‍ പരിശോധിച്ചു. കൊച്ചിയില്‍ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. കോഴിക്കോടും പോലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ചില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബെംഗളൂരുവിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
Read More » -
ഡല്‍ഹി സ്‌ഫോടനം ; അന്വേഷണം പാക് ഭീകരവാദ സംഘടനകളിലേക്ക് ; ഹരിയാനയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ; പുല്‍വാമ ആക്രമണവുമായി സാമ്യത
ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം പാക് ഭീകരവാദ സംഘടനകൡലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം), അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ പങ്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സ്ഥാന നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചെങ്കോട്ട സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഹരിയാനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള ഹരിയാനയിലെ ഫരീദാബാദിലെ ദൗജ് ഗ്രാമത്തില്‍ നിന്നാണ് 300 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ മറ്റ് സംശയാസ്പദമായ വസ്തുക്കളും ജമ്മുകാശ്മീര്‍, ഹരിയാന പോലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്.…
Read More » -
മനുഷ്യശരീരങ്ങളും ലോഹങ്ങളും കത്തുന്നതിന്റെ ഗന്ധമായിരുന്നു ചെങ്കോട്ടയില്‍ ; ദൃശ്യം ഭയാനകമായിരുന്നു ; ഇതുപോലൊരു കാഴ്ച ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: മനോഹരമായ ഒരു സായാഹ്നം ഒറ്റ നിമിഷം കൊണ്ടാണ് ഭീകരമായി മാറിയത്. ഡല്‍ഹിയിലെ തിരക്കേറിയ പതിവ് വൈകുന്നേരം തന്നെ ലക്ഷ്യമിട്ട് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തപ്പോള്‍ അത് നിരപരാധികളായ പലരുടേയും ജീവനെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് ഉടനെ ഓടിയെത്തിയവര്‍ക്ക് ഇപ്പോഴും നടുക്കുന്ന ഓര്‍മകളാണ് മനസില്‍ നിറയുന്നത്. കാതടിപ്പിക്കുന്ന ശബ്ദമായിരുന്നു. നോക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നതിന്റെ അധികം അകലെയല്ലാതെ തീ കത്തുന്നത് കണ്ടു. ഏതോ വാഹനം അപകടത്തില്‍ പെട്ട് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. അപ്പോഴേക്കും മറ്റു വാഹനങ്ങളും കത്താന്‍ തുടങ്ങിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പായുന്നത് കണ്ടപ്പോഴാണ് പെട്ടന്ന് സ്ഥിതി മനസിലായത്. ശാന്തമായി പൊയ്‌ക്കൊണ്ടിരുന്ന റെഡ് ഫോര്‍ട്ട് പരിസരവും മെട്രോ ജംഗ്ഷനും നിമിഷനേരം കൊണ്ട് ഭീകരാക്രമണം നടന്ന സ്ഥലമായി മാറി – രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഓര്‍ത്തു. ഞങ്ങളെത്തുമ്പോള്‍ പുകയും അതിനിടയില്‍ മനുഷ്യശരീരം കത്തുന്നതിന്റെ ഗന്ധവും ചൂടേറ്റ് പഴുത്ത ലോഹത്തിന്റെ മണവുമായിരുന്നു റെഡ് ഫോര്‍ട്ടിലും പരിസരത്തുമാകെ – പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പാഞ്ഞെത്തിയ ലോക് നായക് ആശുപത്രിയിലെ ആംബുലന്‍സ്…
Read More » -
ഡല്‍ഹി സ്്‌ഫോടനം ; മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത ; പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു ; മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ;
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സുരക്ഷ ശക്തമാക്കി. മുംബൈയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കനത്ത സുരക്ഷയിലാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്തെയും മുംബൈയിലെയും പ്രധാന സ്ഥലങ്ങളിലും സുപ്രധാന സ്ഥാപനങ്ങളിലും പോലീസ് ശക്തമായ ജാഗ്രത പുലര്‍ത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ലോകമാന്യ തിലക് ടെര്‍മിനസ്, ദാദര്‍, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) പട്രോളിംഗ് ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഡോഗ് സ്‌ക്വാഡുകളും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ ടീമുകളും ജാഗ്രതയോടെ നിരീക്ഷണവും പരിശോധനയും തുടരുകയാണ്.
Read More » -
റെഡ് ഫോര്‍ട്ട് സ്‌ഫോടനം ; 13 പേരെ ചോദ്യം ചെയ്തു ; ഹോട്ടലുകളില്‍ വ്യാപക പരിശോധന
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ പഹാര്‍ഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററുകള്‍ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്…
Read More » -
ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയോ റെഡ് ഫോർട്ട് സ്ഫോടനം?
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിടുന്ന പുതിയ ആക്രമണമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്. പഹൽ ഗാമിലെ കൂട്ടക്കുരുതിക്ക് ഹിന്ദി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയാണോ റെഡ് ഫോർട്ടിൽ സംഭവിച്ചത് എന്ന് പലരും സംശയിക്കുന്നുണ്ട്. തിരക്കേറിയ മെട്രോ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം വെച്ചുണ്ടായ സ്ഫോടനം വൻ കൂട്ടക്കുരുതി ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഇന്റലിജൻസ് വിഭാഗവും പോലീസും കരുതുന്നത്. ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ എത്തിയ രണ്ടുപേരെ മുൻപ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നു ഇവിടെ നിന്നും ഇവർ ഡൽഹിതത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താനാണ് പദ്ധതി ഇട്ടിരുന്നത് എന്നും റെഡ് ഫോർട്ടിൽ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും അന്ന് പറഞ്ഞിരുന്നു. ആ കണ്ണിയിലെ അംഗങ്ങളാണോ ഇപ്പോൾ പിടിയിൽ ആയിട്ടുള്ളത് എന്നാണ് സ്വാഭാവികമായും സംശയം ഉയരുന്നത്. ഭീകരാക്രമണം ഡൽഹിക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ ഇപ്പോഴത്തെ സ്ഫോടനം ഡൽഹിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ…
Read More » -
ഡൽഹി സ്ഫോടനം ; മരണസംഖ്യ ഒമ്പതായി ; പരിക്കേറ്റവരിൽ ആറു പേരുടെ നിലപേരുടെ നില ഗുരുതരം; ഒരാൾ പിടിയിലെന്നു സൂചന; നടന്നത് ഭീകരാക്രമണം എന്ന നിഗമനത്തിലേക്ക് കേന്ദ്രസർക്കാർ; സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച് എന്നും സൂചന
ന്യൂഡൽഹി : ഡൽഹിയിൽ സ്ഫോടനം നടന്നത് പുതിയ വാഹനത്തിൽ ആണെന്ന് സൂചന. ഇപ്പോൾ പുറത്തുവരുന്ന പല ദൃശ്യങ്ങളിലും ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ വരുന്ന വാഹനം പൊട്ടിത്തെറിക്കുന്നതായാണ് കാണുന്നത്. ഈ കാറിനുള്ളിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സ്ഫോടനം കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചപ്പോൾ . സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്നും ഇത് ഭീകരാക്രമണം തന്നെയാണെന്നും പോലീസും സർക്കാരും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
ഡല്‍ഹി സ്‌ഫോടനം; കേരളത്തില്‍ അതീവജാഗ്രത ; സുരക്ഷയും പട്രോളിംഗും ശക്തമാക്കി
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ ക്രമീകരണങ്ങളും പട്രോളിംഗും ശക്തമാക്കി. ഡിജിപിയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ ജില്ല പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read More »